ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനം ആയിരുന്നു പിരിയാം എന്നത്, തുറന്നു പറഞ്ഞ് അനുഷ്‌ക ഷെട്ടി

1396

തെന്നിന്ത്യ മുഴുവൻ ആരാധകുള്ള താരസുന്ദരിയാണ് നടി അനുഷ്‌ക ഷെട്ടി. തെലുങ്ക് സിനിമാ മേഖലയിലെ ലേഡി സൂപ്പർസ്റ്റാറായ അനുഷ്‌ക കഴിഞ്ഞ മാസം ആയിരുന്നു 41ാം ജന്മദിനം ആഘോഷിച്ചത്. സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ നടി കൂടിയായിരുന്നു അനുഷ്‌ക.

നായിക പ്രാധാന്യമുള്ള സിനിമകൾ തിയറ്ററിൽ എത്തിച്ച് വിജയം നേടിയിട്ടുള്ള നടിക്ക് കേരളത്തിലും ആരാധകർ ഏറെയാണ്. ചുരുങ്ങിയ കാലയളവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെ പേരും അടയാളപ്പെടുത്തിയ അനുഷ്‌കയുടെ സ്വകാര്യ ജീവിത വിശേഷം അറിയാൻ എന്നും പ്രേക്ഷകർക്ക് താൽപര്യമാണ്.

Advertisements

anushka-shetty-3

നായകന് അലങ്കാരമായിരിക്കുന്ന നായികയായി തന്നെയാണ് അനുഷ്‌കയും കരിയർ തുടങ്ങിയത്. എന്നാൽ അവിടെ നിന്ന് അനുഷ്‌ക ഷെട്ടി എന്ന നടി നേടിയെടുത്ത താരപദവി അത്ഭുതപ്പെടുത്തുന്നത് ആയിരുന്നു. ബാഹുബലിയും ബാഗ്മതിയും, രുദ്രമ്മാദേവിയും അടക്കം നിരവധി ബ്രഹ്‌മാണ്ഡ വിജയ ചിത്രങ്ങളിൽ അനുഷ്‌ക ഷെട്ടി നായികയായി എത്തിയിരുന്നു.

Also Read
പരസ്പരം ഒത്തുപോകില്ലെന്ന് മനസ്സിലായി, പിരിയുന്നതാണ് നല്ലത്, ഒടുവില്‍ ഡിവോഴ്‌സ് വാര്‍ത്ത സ്ഥിരീകരിച്ച് ശാലു മേനോന്‍

പ്രായം 41 ആയെങ്കിലും താരം ഇതുവരെയും വിവാഹിതയായിട്ടില്ല. അതിനാൽ തന്നെ പലപ്പോഴും അനുഷ്‌കയുടെ പേരിനൊപ്പം പല നടന്മാരുടെ പേരുകളും ചേർത്ത് ഗോസിപ്പുകൾ വരാറുണ്ട്. ഏറ്റവും കൂടുതൽ തവണ അനുഷ്‌കയുടെ പേരിനൊപ്പം വാർത്തകളിൽ നിറഞ്ഞിട്ടുള്ളത് തെലുങ്ക് സൂപ്പർസ്റ്റാറും ബഹുബലി സീരിസിലൂടെ ലോകം മുഴുവൻ ആരാധകരെ നേടിയെടുച്ച പ്രഭാസിന്റെ പേര് ആയിരുന്നു.

anushka-shetty

പക്ഷെ അതെല്ലാം വെറും ഗോസിപ്പുകൾ മാത്രമായിരുന്നു തന്റെ ജീവിതത്തിൽ ഇതുവരെ ഒരു പ്രണയം മാത്രമെ സംഭവിച്ചിട്ടുള്ളൂ എന്ന് അനുഷ്‌ക തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. എനിക്ക് മുമ്പ് ഏറ്റവും മനോഹരമായ ബന്ധം ഉണ്ടായിരുന്നു 2008ൽ ഒക്കെയായിരുന്നു ആ പ്രണയം.

പക്ഷെ ആ വ്യക്തി ആരാണെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയില്ല. കാരണം അത് വളരെ വ്യക്തിപരമായ കാര്യമാണ്.
ഞങ്ങൾ ഒരുമിച്ചായിരുന്നെങ്കിൽ ഞാൻ അവന്റെ ഐഡന്റിറ്റി ഞാൻ വെളിപ്പെടുത്തുമായിരുന്നു. പിരിയാമെന്നത് ഞങ്ങൾ ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു.

Courtesy: Public Domain

പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അത് ഇപ്പോഴും വളരെ മാന്യമായ ഒരു ബന്ധമായി തുടരുന്നു. എന്നാൽ ഞാൻ വിവാഹം കഴിക്കുന്ന ദിവസം അത് തുറന്ന് പറയും എന്നാണ് അനുഷ്‌ക ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Also Read
ഒരു വയസ്സുള്ളപ്പോള്‍ ഉപേക്ഷിച്ച് പോയതാണ്, അച്ഛനെ കുറിച്ച് പറയുന്നത് കേള്‍ക്കുന്നതേ ഇഷ്ടമല്ല, ഞങ്ങളെ വളര്‍ത്തി വലുതാക്കിയത് അമ്മ, ടിപി മാധവന്റെ മകന്‍ പറയുന്നു

Advertisement