എന്റെ അച്ഛൻ വിടവാങ്ങി, സ്വർഗ്ഗവാതിൽ തുറന്നു കിടന്നിരുന്ന സമയത്തു ഞങ്ങളെ വിട്ടു ഭഗവൽ സന്നിധിയിൽ പൂകി: ദുഖവാർത്ത അറിയിച്ച് പ്രവീണ

138

മലയാളം സിനിമകളിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ്
പ്രവീണ. ദൂരദർശനിലെ മ്യൂസിക് പ്രോഗ്രാമിൽ അവതാരകയായിട്ടാണ് താരം തന്റെ കരിയർ ആരംഭിച്ചിരിക്കുന്നത്. പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും നടി അഭിനയിച്ചു.

നായികയായും സഹനടിയായും ഒക്കെ അഭിനയ രംഗത്ത് തുളങ്ങി നിന്ന നടിക്ക് ആരാധകരും ഏറെയാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെയാണ് പ്രവീണ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് വാസന്തിയും ലക്ഷ്മിയും ഞാനും എന്ന വിനയൻ ചിത്രത്തിൽ അഭിനയിച്ചതോടെ താരം ഏറെ പോപ്പുലറായി മാറി.

Advertisements

ബിഗ്‌സ്‌ക്രീനിൽ തിളങ്ങിയ സമയത്ത് തന്നെ മിനിസ്‌ക്രീനിലും പ്രവീണ തിളങ്ങിയിരുന്നു. മേഘം, മൗനം, സ്വപ്നം തുടങ്ങി പ്രവീണ അഭിനയിച്ച സീരിയലുകൾ എല്ലാം വൻ ഹിറ്റുകളായിരുന്നു. അഭിമുഖങ്ങളിൽ പങ്കെടുത്താൽ യാതൊരു മടിയുമില്ലാതെ രണ്ടു വരി പാടുന്ന താരം കൂടിയാണ് പ്രവീണ.

Also Read
മകൾ നൈനികയ്ക്ക് ഒപ്പമുള്ള പുതിയ ചിത്രവുമായി നടി മീന, മകളെക്കാൾ ചെറുപ്പം അമ്മ തന്നെയാണെന്ന് ആരാധകർ

ഇപ്പോഴിതാ തന്റെ അച്ഛന്റെ വിയോഗത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് പ്രവീണ. എന്റെ അച്ഛൻ, എന്റെ ഗുരു, ഭഗവാന്റെ സ്വർഗ്ഗവാതിൽ തുറന്നുകിടന്നിരുന്ന സമയത്തു ഞങ്ങളെ വിട്ടു ഭഗവൽ സന്നിധിയിൽ പൂകിയെന്നാണ് അച്ഛനോടുള്ള ചിത്രത്തോടൊപ്പം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ദീർഘകാലം കോളേജ് പ്രൊഫസറായി ജോലി നോക്കിയിരുന്ന രാമചന്ദ്രൻ നായർക്ക് ആദരാഞ്ജലികൾ നേർന്ന് നിരവധിയാളുകൾ ആണ് സോഷ്യൽ മീഡിയ വഴി എത്തുന്നത്. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ പ്രൊഫസറായിരുന്നു അദ്ദേഹം.

കോളേജ് പ്രഫസറായിരുന്നു പ്രവീണയുടെ അച്ഛന്റെ രാമചന്ദ്രൻ നായർ. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിലെ പ്രൊഫസറായിരുന്നു പ്രവീണയുടെ അച്ഛൻ. കുളക്കട എന്ന് സൗഹൃദ സംഘങ്ങൾക്കിടിയിൽ വിളിപ്പേരുണ്ടായിരുന്നു.

ധനതത്വശാസ്ത്ര അധ്യാപകനായിരുന്നു അദ്ദേഹം. കലാസാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. കഥാപ്രസംഗ കലയോട് വലിയ താൽപര്യമുണ്ടായിരുന്നുവെന്നും നന്നായി കഥ പറയുമായിരുന്നുവെന്നും സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്നവർ പറയുന്നുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രവീണ. നിരവധി സിനിമകളിലും സീരിയലുകളിലും നടി അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിലെ മ്യൂസിക് പ്രോഗ്രാമിൽ അവതാരകയായിട്ടാണ് താരം തന്റെ കരിയർ ആരംഭിച്ചിരിക്കുന്നത്. പിന്നീട് നടിയും സഹ നടിയുമായി അഭിനയ രംഗത്ത് നടി എത്തുകയായിരുന്നു.

Also Read
പള്ളിയിൽ വെച്ചു കണ്ടെത്തിയ പെൺകുട്ടിയുമായി പിന്നീട് പരിചയമായി ; തന്റെ ലവ് സറ്റോറി തുറന്ന് പറഞ്ഞ് സംവിധായകൻ ജീത്തു ജോസഫ്

കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെയാണ് പ്രവീണ അഭിനയ രംഗത്ത് എത്തുന്നത്. ബിഗ്സ്‌ക്രീനിൽ തിളങ്ങിയ സമയത്ത് തന്നെ മിനിസ്‌ക്രീനിലും പ്രവീണ ഒരു കൈ നോക്കി. മേഘം, മൗനം, സ്വപ്നം തുടങ്ങി പ്രവീണ അഭിനയിച്ച ചിത്രങ്ങൾ എല്ലാം വൻ ഹിറ്റുകളായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങി നിൽക്കുകയാണ് നടി.

Advertisement