സിനിമയേക്കാൾ പ്രാധാന്യം അന്ന് ഞാൻ കുടുംബത്തിന് കൊടുത്തു, പക്ഷേ ഇനി അത്തരം വേഷം കിട്ടിയാലും ഞാൻ ചെയ്യും: ഇന്ദ്രജ

229

മലയാള സിനിമ അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ തൊണ്ണൂറുകളിലും 2000ന്റെ മുക്കാൽ ഭാഗവും നിറഞ്ഞ് നിന്നിരുന്ന നായിക നടിയായിരുന്നു ഇന്ദ്രജ. വെള്ളാരം കണ്ണുകളും മനോഹരമായ ആകാരഭംഗിയും കൊണ്ട് അക്കാലത്ത് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ സിനിമകളിൽ ഇന്ദ്രജ തിളങ്ങി നിന്നിരുന്നു.

മലയാളത്തിൽ മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലെ ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് ഇന്ദ്രജ ജനിച്ചത്. രാജാത്തി എന്നാണ് യഥാർഥ പേര്. ശാസ്ത്രീയ സംഗീതവും നൃത്തവും ഇന്ദ്രജ അഭ്യസിച്ചിട്ടുണ്ട്. സിനിമയിലേക്ക് എത്തും മുമ്ബ് മാധ്യമ പ്രവർത്തനത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. രജനികാന്ത് നായകനായ ഉഴൈപ്പാളി എന്ന സിനിമയിൽ ബാലതാരമായാണ് ഇന്ദ്രജ ആദ്യമായി സിനിമയിലേക്ക് വരുന്നത്.

Advertisements

1994ൽ ആണ് നായികയായി ആദ്യ സിനിമ ചെയ്യുന്നത്. തെലുങ്കിൽ പുറത്തിറങ്ങിയ ജന്തർ മന്ദിറിലായിരുന്നു നായികയായത്. ആ സിനിമയിലെ കഥാപാത്രത്തിനന്റെ പേരായ ഇന്ദ്രജ പിന്നീട് താരം സ്‌ക്രീനിൽ അറിയപ്പെടാനുള്ള പേരായി സ്വീകരിച്ചു. 1999ൽ ആണ് ഇന്ദ്രജയുടെ ആദ്യ മലയാള സിനിമ സംഭവിച്ചത്.

Also Read
ജീവിതം തന്നെ മാറിമറിഞ്ഞു, എല്ലാം അപ്രതീക്ഷിതമായിരുന്നു: വിവാഹ ശേഷമുള്ള പുതിയ വിശേഷം അറിയിച്ച് ആലീസ്, സന്തോഷ വാർത്ത ഏറ്റെടുത്ത് ആരാധകർ

പിന്നീട് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് എല്ലാം നായികയായും വില്ലത്തിയായും ഇന്ദ്രജ അഭിനയിച്ചു. 1999 മുതൽ 2007 വരെയുള്ള കാലയളവിൽ പതിനേഴ് മലയാളം സിനിമകളിലാണ് ഇന്ദ്രജ അഭിനയിച്ചത്.

ദി ഗോഡ്മാൻ, ഉസ്താദ്, മയിലാട്ടം, ഇൻഡിപെൻഡൻസ്, ശ്രദ്ധ, ഉന്നതങ്ങളിൽ, വാർ ആന്റ് ലൗ, ബെൻ ജോൺസൺ എന്നിവയാണ് അവയിൽ പ്രധാനപ്പെട്ട ചില സിനിമകൾ. സിനിമയിൽ നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഇന്ദ്രജയുടെ വിവാഹം. മറ്റ് ഒട്ടുമിക്ക എല്ലാ നടിമാരും ചെയ്തത് പോലെ തന്നെ വിവാഹ ശേഷം ഇന്ദ്രജയും അഭിനയത്തോട് ബൈ പറയുകയായിരുന്നു.

ബിസിനസുകാരനും നടനുമായ മുഹമ്മദ് അബ്‌സറിനെയാണ് ഇന്ദ്രജ വിവാഹം ചെയ്തത്. അന്യ മതസ്ഥനെ പ്രേമിച്ചുവെന്നതിനാൽ താരത്തിന്റെ വീട്ടുകാരെല്ലാം വിവാഹത്തെ എതിർത്തു. എന്നാലും തന്റെ പ്രണയം ഉപേക്ഷിക്കാൻ താരം തയ്യാറായില്ല. ആറ് വർഷത്തോളം വീട്ടുകാരുടെ സമ്മതിനായി ഇന്ദ്രജ കാത്തിരുന്നു.

ശേഷം ബന്ധുക്കളുടെ സമ്മതം ലഭിക്കില്ലെന്ന് മനസിലായതോടെ വിവാഹതരായി. വിവാഹശേഷം അഭിനയത്തിന് ഇന്ദ്രജ അവധി കൊടുത്തിരുന്നു. മദ്യപാനവും, പുകവലിയും ശീലമാക്കത്ത ഒരാളെ വിവാഹം ചെയ്യാനാണ് ഇന്ദ്രജ ആഗ്രഹിച്ചിരുന്നത്. അങ്ങനെയാണ് മുഹമ്മദ് അബ്‌സറുമായി താരം പ്രണയത്തിലായത്.

താൻ വെജിറ്റേറിയനാണ് എന്നതിനാൽ ഇന്നും വീട്ടിൽ മാംസാഹാരം തയ്യാറാക്കാറില്ലെന്ന് ഇന്ദ്രജ നേരത്തെ തുറന്നു പറഞ്ഞിരുന്നു. വിവാഹശേഷം താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഇന്ദ്രജ.

Also Read
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ അതും സംഭവിച്ചു, സന്തോഷ വാർത്ത പങ്കുവെച്ച് സംയുക്ത വർമ്മ, ആഹ്ലാദത്തിൽ ആരാധകർ

സിനിമാ ജീവിതം പെട്ടന്ന് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ചും ഇന്ദ്രജ വെളിപ്പെടുത്തി. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജെബി ജംഗ്ഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇന്ദ്രജ.

മകളുടെ ജനന ശേഷമായിരുന്നു ജീവിതത്തിലെ ഏറ്റവും ചലഞ്ചിങ്ങായ അവസ്ഥ ഉണ്ടായിരുന്നതെന്നും. അന്ന് ജീവിതം കടന്നുപോയത് ഏറെ ബുദ്ധിമുട്ടുകളിലൂടെയായിരുന്നുവെന്നും ഇന്ദ്രജ വെളിപ്പെടുത്തി. മകൾക്ക് ജനിച്ചപ്പോൾ എന്നെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. ആറ് മാസത്തേക്ക് ഞാൻ ഒരുപാട് കഷ്ടപ്പെട്ടു.

അവളെ എങ്ങനെ കുളിപ്പിക്കണം, ഭക്ഷണം നൽകണം എന്നതിലൊന്നും എനിക്ക് അറിവുണ്ടായിരിന്നില്ല. ആ ആറ് മാസം ഞാൻ അനുഭവിച്ചത് വിവരിക്കാവുന്നതിലും അപ്പുറമാണ്’ ഇന്ദ്രജ പറയുന്നു. അമ്മായിയമ്മ എന്റെയടുത്ത് ഉണ്ടായിരുന്നില്ല. അമ്മയ്ക്ക് ഹൃദയ സംബന്ധമായ അസുഖമായിരുന്നു. കുഞ്ഞിനെ എങ്ങനെ പരിപാലിക്കണമെന്ന് അറിയാത്തത് കൊണ്ട് മണിക്കൂറുകൾ ഞാൻ ഭക്ഷണം നൽകാൻ മാത്രം ചെലവഴിക്കുമായിരുന്നു.

സിനിമാ ജീവിതം പെട്ടന്ന് അവസാനിപ്പിക്കേണ്ടി വന്നപ്പോൾ നേരിട്ട വിഷമങ്ങളെ കുറിച്ചും ഇന്ദ്രജ മനസ് തുറന്നു. കുറച്ച് കാലം മാത്രമാണ് സിനിമയിൽ നിൽക്കാൻ സാധിച്ചത്. ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹ മുണ്ടായിരുന്ന ആളായിരുന്നു ഞാൻ. പക്ഷെ അന്ന് എനിക്ക് തോന്നിയത് സിനിമാ ജീവിതത്തേക്കാൾ പ്രധാന്യം നൽകേണ്ടത് കുടുംബ ജീവിതത്തിനാണ് എന്നാണ്. പക്ഷേ ഇപ്പോൾ അമ്മ വേഷം ചെയ്യാൻ കിട്ടിയാലും ഞാൻ ചെയ്യും. കഥാപാത്രം നല്ല കാമ്പുള്ളതായിരിക്കണം എന്ന നിബന്ധനയേയുള്ളൂ എന്നും ഇന്ദ്രജ വ്യക്തമാക്കുന്നു.

Also Read
ടോവിനോ ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നേഹയുടെ ജീവിതത്തിൽ സംഭവിച്ചത് വൻ ദുരന്തം, ഏവരുടെയും കണ്ണ് നിറയ്ക്കുന്ന ആ സംഭവം ഇങ്ങനെ

Advertisement