എന്റെ ശരീരം നിങ്ങളുടേതല്ല, എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല, സ്വിം സ്യൂട്ടിൽ ഞെട്ടിച്ച് ഫറ ഷിബ്ല, ഒപ്പം വിമർശകർക്കുള്ള മാസ് മറുപടിയും

420

വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് ഫറ ഷിബ്ല. കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലൂടെ ആസിഫ് അലിയുടെ നായികയായിട്ടാണ് ഫറ മലയാള സിനിമാ രംഗത്തേക്ക് എത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ഗംഭീര പ്രകടനം കാഴ്ച വെച്ച ഫറ ഷിബ്ലയെ പറ്റി അന്നേ ചർച്ചകൾ നടന്നിരുന്നു.

പൃഥ്വിരാജ്, നിവിൻ പോളി, ഫഹദ് ഫാസിൽ തുടങ്ങിയ നടന്മാർ സിനിമയിൽ അഭിനയിക്കുന്നതിന് വേണ്ടി തടി കൂട്ടുകയും കുറയ്ക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ സിനിമയ്ക്ക് വേണ്ടി 85 കിലോയിൽ നിന്നും 65 ലേക്ക് കുറയ്ക്കുകയും വീണ്ടും ശരീരഭാരം കൂട്ടിയും ഷിബ്ല എല്ലാവരെയും ഞെട്ടിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ അതീവ ഗ്ലാമറസ് ലുക്കിൽ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് നടി. അതേ സമയം സ്വിം സ്യൂട്ടിലുള്ള ചിത്രത്തേക്കാളും അതിന് നൽകിയ ക്യാപ്ഷനിലൂടെയാണ് ഫറ ആരാധകരുടെ മനം കവർന്നത്. ശരീരത്തെ കുറിച്ച് മോശമായി വിമർശിക്കുന്നവർക്കുള്ള ശക്തമായ മറുപടിയുമായിട്ടാണ് ഷിബ്ല എത്തിയത്.

Also Read
ജീവിതം തന്നെ മാറിമറിഞ്ഞു, എല്ലാം അപ്രതീക്ഷിതമായിരുന്നു: വിവാഹ ശേഷമുള്ള പുതിയ വിശേഷം അറിയിച്ച് ആലീസ്, സന്തോഷ വാർത്ത ഏറ്റെടുത്ത് ആരാധകർ

നടിയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

വിമർശിക്കാനും ചർച്ച ചെയ്യാനും എന്റെ ശരീരം നിങ്ങളുടേതല്ല. എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല. എന്റെ യാനപാത്രവും അനുഭവങ്ങളുടെ ശേഖരവുമാണ് എന്റെ ശരീരം. എന്റെ ശരീരം നേരിട്ട യുദ്ധങ്ങളെക്കുറിച്ച് എനിക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ. സ്നേഹത്തിന്റെയും വേദനയുടെയും പോരാട്ടത്തിന്റെയും വിജയത്തിന്റെയും നിഗൂഢതയുടെയും ഒരു ഗ്രന്ഥശാലയാണ്.

എന്റെ ശരീരത്തിന് വിലയിടാൻ വരരുത്. അതിനെ എനിക്ക് വിട്ടേക്കുക എന്ന സോഫി ലൂയിസിന്റെ വാക്കുകളായിരുന്നു താരം ഫോട്ടോയ്ക്കൊപ്പം പങ്കുവെച്ചത്. സ്വയം സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ വിപ്ലവം. നിങ്ങളുടെ ശരീരവും ആരോഗ്യവും നിങ്ങളുടെ തിരഞ്ഞെടുപ്പാണെന്നും നടി കുറിക്കുന്നു

വിമർശകരുടെ വായടപ്പിച്ച് കൊണ്ടാണ് സ്വിം സ്യൂട്ടിലുള്ള വസ്ത്രം ധരിച്ച് നടി രംഗത്ത് വന്നത്. ബ്രിമിങ്ങ് ഫറ എന്ന തലക്കെട്ടോട് കൂടിയാണ് മഞ്ഞ നിറത്തിലുള്ള സ്വിം സ്യൂട്ട് ധരിച്ചുള്ള ചിത്രങ്ങളുമായി ഷിബില ഫറ പ്രത്യക്ഷപ്പെട്ടത്. ബോഡി പോസിറ്റീവിറ്റി, സ്റ്റോപ്പ് ഫിസിക്കൽ കമന്റ്സ് എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും ചിത്രങ്ങൾക്ക് താഴെയായി നടി നൽകിയിട്ടുണ്ട്.

നമ്മുടെ ഏറ്റവും വലിയ വിപ്ലവം ശരീരവും ആരോഗ്യവും മാത്രമാണെന്ന നടിയുടെ വാക്കുകൾ ഏറ്റെടുത്തിരി ക്കുകയാണ് ആരാധകർ. നടിയുടെ ആദ്യ ഫോട്ടോയും മേക്കോവറിന് ശേഷമുള്ളതും കണ്ടാൽ ഒരാളാണെന്ന് പോലും വിശ്വസിക്കാൻ പറ്റാത്ത മേക്കോവർ ആണ്.

Also Read
ടോവിനോ ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നേഹയുടെ ജീവിതത്തിൽ സംഭവിച്ചത് വൻ ദുരന്തം, ഏവരുടെയും കണ്ണ് നിറയ്ക്കുന്ന ആ സംഭവം ഇങ്ങനെ

ശരീരത്തിന്റെ പേരിൽ മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളതിനെ കുറിച്ച് ഷിബ്ല മുൻപും തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരിക്കൽ പിതാവിനൊപ്പം യാത്ര ചെയ്യവേ കൂടെയുള്ളത് ഭാര്യ ആണോന്ന് ചോദിച്ചവരുണ്ട്. തന്റെ ഉമ്മയെ കണ്ടിട്ടില്ലാത്ത ഒരാളാണ് അത് ചോദിച്ചത്. ആ ചോദ്യം കേട്ടതോടെ താൻ വളരെയധികം തളർന്ന് പോയി. എന്നാൽ തന്നെക്കാൾ വേദനിച്ചത് ഉപ്പ ആയിരിക്കുമെന്നാണ് മുൻപൊരു അഭിമുഖത്തിൽ നടി വ്യക്തമാക്കിയിരുന്നത്.

Advertisement