ഹിന്ദിയിൽ ആദ്യം ആരംഭിച്ച ബിഗ് ബോസ് ഇന്ത്യൻ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായി മാറിയിരുന്നു. ഹിന്ദിയിൽ വൻ വിജയം ആയതോടെ മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഷോ പിന്നീട് ആരംഭിക്കുക ആയിരുന്നു.
ഷോയെ ചുറ്റിപ്പറ്റി തുടക്കത്തിൽ ചില വിമർശനങ്ങൾ ഉയർന്നു വന്നിരുന്നുവെങ്കിലും പിന്നീട് മത്സരത്തെ അതിന്റേതായ രീതിയിൽ തന്നെ പ്രേക്ഷകർ എടുക്കുകയായിരുന്നു. 2018 ൽ ആണ് ബിഗ് ബോസ് മലയാളത്തിൽ തുടങ്ങുന്നത്. സാബു മോൻ അബ്ദുസമദ് എന്ന തരികിട സാബു ആയിരുന്നു വിജയി ആയി തീർന്നത്.
അതേ സമയം ബിഗ്‌ബോസ് മലയാളം സീസൺ രണ്ടാം ഭാഗം കൊവിഡിനെ തുടർന്ന് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. 2021 ആയിരുന്നു ബിഗ് ബോസ് സീസൺ മൂന്ന് ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ഷോ തുടങ്ങിയത്.
അവസാനം മത്സരം നിർത്തിവെച്ചുവെങ്കിലും വിജയിയെ കണ്ടെത്തിയിരുന്നു. ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സന്ധ്യ മനോജ്. നർത്തകിയായ സന്ധ്യയെ മലയാളി പ്രേക്ഷകർ കൂടുതൽ അറിയുന്നത്. ഈ ഷോയിലൂടെയായിരുന്നു. മികച്ച മത്സരാർത്ഥിയായിരുന്നു.
70ാം ദിവസമാണ് മത്സരത്തിൽ നിന്ന് പുറത്ത് പോകുന്നത്. ഇപ്പോഴിതാ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ വിവാദമായ കാര്യങ്ങൾ പങ്കുവെയ്ക്കുകയാണ് സന്ധ്യ. മലയാളികളുടെ പ്രിയ ഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സന്ധ്യയ്ക്ക് ഒപ്പം അഡോണിയും ഈ ഷോയിൽ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ഒരുപാട് കാര്യങ്ങൾ ചർച്ചയാവുന്നുണ്ടല്ലോ, ഞാനെന്ന നർത്തകിയെക്കുറിച്ച് ഒരാൾ ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് അഭിമുഖത്തിൽ ചോദിച്ചിരുന്നു. കലാകാരിയാണ്, കലയെക്കുറിച്ച് ഒന്നും അറിയില്ല. അപ്പോൾ കലാകാരിയല്ല എന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഒരു ടാസ്‌ക്കിനിടയിലായിരുന്നു അത്. അന്ന് അഡോണിയായിരുന്നു ക്യാപ്റ്റൻ. ടാസ്‌ക്കിന് ശേഷം എല്ലാ വിഷയങ്ങളും സംസാരിക്കാറുണ്ട്. അപ്പോൾ ഞാൻ ഈ വിഷയം എടുത്തിട്ടു. ടാസ്‌ക്കിനിടയിൽ പറഞ്ഞതാണെങ്കിൽ ഓക്കെ, അല്ലാതെ പറഞ്ഞതാണെങ്കിൽ അത് ശരിയല്ല, അപ്പോൾ പുള്ളി അത് തന്നെ ആവർത്തിച്ചു.
വീക്കെൻഡിൽ ലാലേട്ടൻ വന്നപ്പോൾ ഞാൻ ഇതേക്കുറിച്ച് ചോദിച്ചു. അപ്പോൾ പുള്ളി പറഞ്ഞ കുറേ കാര്യങ്ങൾ മുഴുവനായും ടെലികാസ്റ്റ് ചെയ്തിരുന്നില്ല. ആ പറഞ്ഞ കാര്യങ്ങളിലൊന്നും ഒരു കഴമ്പും ഉണ്ടായിരുന്നില്ല. അതാണ് മോഹൻലാൽ എന്നോട് ക്ഷമ പറഞ്ഞത്.
അതിലെനിക്ക് സന്തോഷമല്ല സങ്കടമാണ് തോന്നിയതെന്നുമായിരുന്നു സന്ധ്യ പറഞ്ഞത്. മീൻ വെട്ടിയപ്പോൾ ഞാൻ കരഞ്ഞു എന്ന് പറഞ്ഞിരുന്നു. ഞാൻ വെജിറ്റേറിയനാണ്, ഇന്നേവരെ മീൻ വെട്ടിയിട്ടില്ല. അത് വെട്ടില്ലെന്ന് പറഞ്ഞില്ലായിരുന്നു. അതൊരു ഇഷ്യൂവാക്കിയിട്ടില്ല. ഇന്നേവരെ കൈകൊണ്ട് തൊടാത്ത കാര്യമല്ലേ, അപ്പോൾ വെട്ടുമ്പോൾ സങ്കടം തോന്നി.
ഇനി ടാസ്‌ക്കായി ഇതെങ്ങാനും വന്നാലോ എന്നോർത്താണ് വെട്ടിയത്. ആ സംഭവം ഈ പോയിന്റിലേക്ക് കൊണ്ടുവന്നു, കലാകാരിയല്ലേ, മീനും കലാകാരിയും തമ്മിലെന്ത് ബന്ധം, ആർക്കും ആ ബന്ധം മനസ്സിലായി രുന്നില്ല. ലാൽ സാറിനും മനസ്സിലായില്ലെന്നും സന്ധ്യ പറയുന്നു.