വളരെ കുറച്ച് സിനിമകൾ കൊണ്ടുതന്നെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് പ്രയാഗ മാർട്ടിൻ. സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, ഉസ്താദ് ഹോട്ടൽ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് സിനിമാ രംഗത്തേക്ക് ചുവടുവച്ച താരം 2014ൽ മിഷ്‌കിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തമിഴിലെ പിശാശ് എന്ന സിനിമയിലൂടെയായിരുന്നു ശ്രദ്ധ നേടിയത്.
പിന്നീട് ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച 2016ൽ പുറത്തിറങ്ങിയ ഒരു മുറൈ വന്ത് പാർത്തായ എന്ന ആദ്യ മലയാള മുഴുനീള സിനിമയിലൂടെ നായികയായി അഭിനയിച്ചു. ഈ ചിത്രത്തിലെ കഥാപാത്രത്തോടെ പ്രയാഗയെ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.
പാവ എന്ന ചിത്രത്തിലെ പൊടി മീശ മുളയ്ക്കണ കാലം എന്ന പാട്ടിൽ അതീവ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, വിശ്വാസപൂർവ്വം മൻസൂർ, പോക്കിരി സൈമൺ, രാമലീല, തുടങ്ങി നിരവധി സിനിമകൾ പ്രയാഗയെ തേടി എത്തിയിരുന്നു.
ദിലീപിനൊപ്പം നായികയായി അഭിനയിച്ച രാമലീലയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. നടിപ്പിൻ മന്നൻ സൂര്യയുടെ നായികയായി തമിഴിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് പ്രയാഗ. നവരസയിൽ സൂര്യയുടെ നായികയായി പ്രയാഗ എത്തുമെന്ന വാർത്തകൾ പുറത്തെത്തിക്കഴിഞ്ഞുയ ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിക്കുന്നത്.
വെള്ള സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. കൈകളിൽ ഹൃദയം ചേർക്കുന് ഫോട്ടയുമായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്. നിരവധി പേർ മനോഹരമെന്ന് കമന്റുകൾ ചെയ്യുന്നു. എന്നാൽ എന്തൊരു ഹോട്ട് സ്ട്രക്ച്ചർ എന്നാണ് ഒരു ആരാധകൻ കമന്റ് രേപ്പെടുത്തുന്നത്.
ഞങ്ങൾക്ക് ഫ്രണ്ട് വ്യൂവും നേവലും കാണണമെന്ന് മറ്റൊരാൾ കമന്റ് ചെയ്യുന്നത്.
അതേ സമയം ഇതിനോടകം തന്നെ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. നിരവധി ആരാധകരാണ് താരത്തെ അനുകൂലിച്ചും കമന്റുകളിടുന്നത്.