മലയാളികൾ സ്‌നേഹത്തോടെ ടീമേ എന്ന് വിളിക്കുന്ന താരമാണ് ബിനീഷ് ബാസ്റ്റിൻ. തമിഴിൽ വിജയ് ചിത്രം തെരിയിൽ അഭിനയിച്ചതോടെയാണ് ബിനീഷ് ബാസ്റ്റിൻ താരമായി മാറുന്നത്. എന്നാൽ മലയാളത്തിൽ ബിനീഷിനെ തേടി അത്തരത്തിലൊരു ശ്രദ്ധേയമായ വേഷം ലഭിച്ചിട്ടില്ല.
എന്നാലും മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ബിനീഷ് ബാസ്റ്റിൻ. മലയാളം, തമിഴ് ഭാഷകളിലായി നിരവധി സിനിമകളിൽ വേഷമിടും ചെയ്തിട്ടുണ്ട്. വില്ലൻ വേഷങ്ങളിൽ കൂടി കൂടുതൽ തിളങ്ങിയ താരവുമാണ്.
ഒമർ ലുലു ചിത്രം പവർസ്റ്റാറിൽ ബിനീഷും ഒരു കഥാപാത്രമായി എത്തുന്നുണ്ട്. താരം സോഷ്യൽ മീഡിയ വഴി വീട്ടിലെ വിശേഷങ്ങളും നാട്ടുവർത്താമനങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട്. നടൻ ബിനീഷ് ബാസ്റ്റിൻ സോഷ്യൽ മീഡിയയിൽ കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോൾ മീൻ പിടിക്കുന്ന വീഡിയോയും പാചക വീഡിയോകളുമായി എത്താറുള്ളത്.
എന്നാൽ ഇപ്പോൾ സിനിമ മേഖലയിൽ താൻ നേരിട്ട വിവേചനങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടൻ. സിനിമയിലെ വിവേചനം സ്റ്റീൽ പാത്രത്തിൽ തുടങ്ങുന്നുവെന്ന് അദ്ദേഹംപറഞ്ഞു . എനിക്ക് സ്റ്റീൽ പാത്രത്തിലാണ് ഭക്ഷണവും ചായയും തന്നിരുന്നത്. തെരി എന്ന സിനിമക്ക് ശേഷമാണ് ഞാനൊരു സെലിബ്രിറ്റിയാവുന്നത്.
അതിന് ശേഷം എനിക്ക് സ്വന്തമായി ഏസി റൂമും, ചില്ല് ഗ്ലാസിൽ ചായ തരാനൊക്കെ തുടങ്ങി. സ്റ്റീൽ ഗ്ലാസിൽ നിന്നാണ് സിനിമയിൽ വേർതിരിവ് തുടങ്ങുന്നത്. താഴെ തൊഴിലെടുക്കുന്നവർക്ക് സ്റ്റീൽ ഗ്ലാസ്, പിന്നെ ചില്ല്, ഏറ്റവും ടോപ്പിലുള്ളവർക്ക് കപ്പിലുമാണ് ഇപ്പോഴും ചായ കൊടുക്കുന്നത്.
അതേസമയം സിനിമാ ലോകത്തെ വിവേചനത്തെ കുറിച്ച് നടൻ നീരജ് മാധവും തുറന്ന് പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. സ്റ്റീൽ ഗ്ലാസ് വിവേചനമായിരുന്നു നീരജും തുറന്നുകാണിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സിനിമാരംഗത്തെ പ്രതിഫലത്തിലുള്ള വിവേചനും ഏറെ ചർച്ചയാകുന്നുണ്ട്.
എന്നാൽ സിനിമയിൽ ഇപ്പോഴും ഒതുക്കലുകളുണ്ടെന്നും സെറ്റിൽ പോലും, തന്നെ പലപ്പോഴും അകറ്റി നിർത്താറുണ്ടെന്നും ബിനീഷ് പറയുന്നു സിനിമയിൽ നിലനിൽക്കുന്ന വേർതിരിവുകളെ കുറിച്ചും വിവേചനങ്ങളെ കുറിച്ചും ബിനീഷ് മനസ് തുറന്നു.
സ്റ്റീൽ ഗ്ലാസിൽ നിന്നാണ് സിനിമയിൽ വേർതിരിവ് തുടങ്ങുന്നത്. താഴെ തൊഴിലെടുക്കുന്നവർക്ക് സ്റ്റീൽ ഗ്ലാസ്, പിന്നെ ചില്ല്, ഏറ്റവും ടോപ്പിലുള്ളവർക്ക് കപ്പിലുമാണ് ഇപ്പോഴും ചായ കൊടുക്കുന്നതെന്നും ബിനീഷ് പറയുന്നു. സിനിമയിൽ തൊഴിലാളികൾക്ക് വിലയില്ല. സെലിബ്രെറ്റികൾക്ക് മാത്രമെ സ്റ്റാർഡമുള്ളുവെന്നും ബിനീഷ് വ്യക്തമാക്കുന്നു.
ഒരു സിനിമയിലെ എല്ലാവരും കൂടിച്ചേരുമ്പോഴാണ് നല്ലൊരു സിനിമയുണ്ടാവുന്നത്. വെറും നടൻ മാത്രം വിചാരിച്ചാൽ അത് പൂർണ്ണമാകില്ല. ഞാൻ വന്നില്ലെങ്കിലും സിനിമ മുടങ്ങും. ാരണം ഞാൻ പ്രധാന വില്ലന്റെ ഏറ്റവും അടുത്ത് നിൽക്കുന്ന ഒരാളാണ്. സിനിമയിൽ കണ്ടിന്വിറ്റി എന്നൊരു സംഭവമുണ്ട്. അതുകൊണ്ട് അടുത്ത് നിൽക്കുന്ന ആളും അഭിനയിക്കാൻ വേണം.
ഞാനും ആ സിനിമയിലെ ഒരു തൊഴിലാളിയാണ് ബിനീഷ് കൂട്ടിച്ചേർത്തു. മാത്രമല്ല നേരത്തെയും ബിനീഷ് ഇത്തരം വിവേചനങ്ങൾക്കെതിരെ രംഗത്ത് എത്തിയിരുന്നു. നേരത്തെ തനിക്കെതിരെയുള്ള വിവേചനത്തിനെതിരെ പൊതുവേദിയിൽ പ്രതികരിച്ച് ബിനീഷ് വാർത്തകളിൽ ഇടം നേടിയിരുന്നു.
സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനിൽ നിന്നും വിവേചനം നേരിട്ടെന്നായിരുന്നു ആരോപണം. ഈ സംഭവം പിന്നീട് ഒത്തുതീർപ്പാകുകയും ചെയ്തു.