മോഹൻലാൽ ഫാൻസാണ് മാമാങ്കം ഡീഗ്രേഡിങ്ങിന് പിന്നിലെന്ന് വിശ്വസിക്കുന്നില്ല, ആരാപണം നടത്തുന്നത് മനോരോഗികൾ എന്നും സംവിധായകൻ പദ്മകുമാർ

18

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബ്രഹ്മാമ്ഡ ചിത്രം മാമാങ്കത്തിനെതിരേ ഡീഗ്രേഡിങ് നടത്തുന്നത് മോഹൻലാൽ ഫാൻസാണെന്ന് വിശ്വസിക്കുന്നില്ലെന്ന് സംവിധായകൻ പദ്മകുമാർ. സമൂഹമാധ്യമത്തിലുള്ള ചില കുബുദ്ധികളും മനോരോഗികളുമാണ് സിനിമയ്ക്കെതിരെ ഇങ്ങനെ ആരോപണങ്ങൾ പടച്ചുവിടുന്നതെന്നും അണിയറപ്രവർത്തകൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.സമൂഹമാധ്യമത്തിൽ സിനിമയെ താറടിച്ചുകാട്ടുന്നത് ആസൂത്രണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒടിയന് ശേഷം കാത്തിരുന്ന ചിത്രമാണ് മാമാങ്കം എന്നുപറയുന്ന ഒരു വോയിസ് ക്ലിപ്പ് ഞങ്ങൾക്ക് കിട്ടിയിരുന്നു. എന്നാൽ ഒടിയന് ശേഷം മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. അതിനൊന്നുമില്ലാത്ത ഡീഗ്രേഡിങാണ് മാമാങ്കത്തിനോടുള്ളത്. ഇതിന്റെ പിന്നിൽ മോഹൻലാൽ ഫാൻസാണെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല.’ പദ്മകുമാർ പറഞ്ഞു. മാമാങ്കവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ സിനിമാ നിർമാണത്തെയും സർഗാത്മകതയേയും ബാധിച്ചിട്ടില്ല. അതിനൊപ്പം തന്നെ വ്യക്തിപരമായി ബാധിച്ചിട്ടില്ലെന്നും പരാമാവധി മികച്ചതാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പദ്മകുമാർ പറയുന്നു.

Advertisements

ജോസഫ് സിനിമ നേടിയതിനേക്കാൾ വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയേക്കുറിച്ച് ഇന്നലെയും ഇന്നുമായി നല്ല റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. അതുകാരണം ഈ ഡീഗ്രേഡ്ചെയ്യുന്നവർക്ക് അധികദിവസമൊന്നും പിടിച്ചുനിൽക്കാനാകില്ല. അവർക്ക് പിൻമാറിയേ പറ്റൂവെന്നും പദ്മകുമാർ കൂട്ടിച്ചേർത്തു. സിനിമയെ നശിപ്പിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. സൈബർ സെല്ലിനെതിരെ പരാതി കൊടുത്തുന്നുണ്ട്. എന്നാൽ അതിന്റെ പിന്നാലെ അധികം നടക്കാൻ ഉദ്ദേശിക്കുന്നില്ല. ഇവർ തനിയെ പിൻമാറുമെന്ന് തന്നെയാണ് വിശ്വാസം.’ അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമ റിലീസായി മൂന്നാം ദിവസത്തിൽ ചിത്രത്തിന്റെ വ്യാജപ്രിന്റ് ഇന്റർനെറ്റിൽ എത്തിയിരുന്നു. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് നൽകിയ പരാതിയിൽ ചിത്രം അപ് ലോഡ് ചെയ്ത ആളെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ചിത്രം ഡൗൺലോഡ് ചെയ്തവരേയും പ്രതിചേർക്കും.

Advertisement