ജീ​വി​തം ത​ന്നെ മാ​റ്റി​മ​റി​ച്ചത് ​ആ ​യി​രു​ന്നു അ​ത്, ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന ആ​ളും അതിനോട് താ​ല്പ​ര്യം ഉ​ള്ള ആ​ളാ​ണ്, തു​റ​ന്നു പ​റ​ഞ്ഞു ന​ടി ജ്യോ​തി കൃ​ഷ്ണ

129

ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തന്നെ മ​ല​യാ​ളം സിനിമ ആരാധകരുടെ ​ ഇ​ഷ്ടം സ​മ്പാ​ദി​ച്ച ന​ടി​യാ​ണ് ജ്യോ​തി കൃ​ഷ്ണ. ബോം​ബെ മാ​ര്‍​ച്ച് പ​ന്ത്ര​ണ്ട് എ​ന്ന 2011ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​യി​ലൂ​ടെ​ ആ യി​രു​ന്നു ജ്യോ​തി കൃ​ഷ്ണയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

പി​ന്നീ​ട് ഗോ​ഡ് ഫോ​ര്‍ സെ​യി​ല്‍, ഞാ​ന്‍, ലി​സ​മ്മ​യു​ടെ വീ​ട്, ലൈ​ഫ് ഓ​ഫ് ജോ​സൂ​ട്ടി എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ ഈ ​തൃ​ശ്ശൂ​ര്‍ സ്വ​ദേ​ശി​നി ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ള്‍ ചെയ്തു. അ​തേ സ​മ​യം പി​ന്നീ​ട് സിനിമയിൽ വേ​ഷ​ങ്ങ​ള്‍ കു​റ​ഞ്ഞ​പ്പോ​ള്‍ ജ്യോ​തി കൃ​ഷ്ണ സി​നി​മ​യി​ല്‍ നി​ന്ന് അ​വ​ധി​യെ​ടു​ത്തു ദു​ബാ​യി​യി ല്‍ ഒ​രു സ്വ​കാ​ര്യ എ​ഫ് എ​മ്മി​ല്‍ ജോ​ലി ചെ​യ്തി​രു​ന്നു.

Advertisements

ആ ​സ​മ​യ​ത്ത് ജ്യോ​തി കൃ​ഷ്ണ അ​രു​ണ്‍ ആ​ന​ന്ദ രാ​ജു​മാ​യി പ്ര​ണ​യ​ത്തി​ല്‍ ആ​കു​ക​യും തു​ട​ര്‍​ന്ന അ​വ​ര്‍ വി​വാ​ഹി​ത​ര്‍ ആ​കു​ക​യും ചെ​യ്തു. 2017 ന​വം​ബ​ര്‍ 19ന് ​ആ​യി​രു​ന്നു വി​വാ​ഹം. ക്ലാ​സ്സ്മേ​റ്റ്സ് സി​നി​മ​യി​ലെ റ​സി​യ​യാ​യി അ ​ഭി​ന​യി​ച്ച ന​ടി രാ​ധി​ക​യു​ടെ സ​ഹോ​ദ​ര​നാ​ണ് അ​രു​ണ്‍.ധ്രു​വ് ശൗ​ര്യ എ​ന്ന ഒ​രു മ​ക​ന്‍ ഈ ​ദ​മ്പ​തി​ക​ള്‍​ക്ക് ഉ​ണ്ട്.

അ​തേ സ​മ​യം സോഷ്യൽ മീഡിയയിൽ ഏറെ സ​ജീ​വ​മാ​യ താ​രം കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു വ​യ്ക്കാ​റു​ണ്ട്. നി​ല​വി​ല്‍ അ​ഭി​ന​യ രം​ഗ​ത്ത് നി​ന്നും ഇ​ട​വേ​ള എ​ടു​ത്തി​രി​ക്കു​ക ആ​ണ് താ​രം. കു​ടും​ബ​ത്തി​ല്‍ ആ​ണ് താ​രം കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്.

Also Read
ദിലീപ് മീനാക്ഷിക്ക് സമ്മാനിച്ചത് അമ്പത് ലക്ഷത്തിന്റെ വാഹനം; ഡ്രൈവിങ്ങില്‍ മീനാക്ഷി നല്ല സ്പീഡാണെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപ്

എ​ന്നാ​ല്‍ താ​ന്‍ അ​ധി​കം വൈ​കാ​തെ ച​ല​ച്ചി​ത്ര ലോ​ക​ത്തേ​ക്ക് തി​രി​കെ വ​രു​മെ​ന്ന് ജ്യോ​തി കൃ​ഷ്ണ അ​ടു​ത്തി​ടെ ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​യു​ക​യു​ണ്ടാ​യി.ഇ​പ്പോ​ള്‍ ത​നി​ക്ക് ഏ​റ്റ​വും ക​മ്പം യാ​ത്ര​യോ​ടാ​ണ്. സി​നി​മ​യാ​ണ് ത​ന്നെ യാ​ത്ര​യു​ടെ ലോ​ക​ത്തേ​ക്ക് എ​ത്തി​ച്ച​ത്. ലൈ​ഫ് ഓ​ഫ് ജോ​സു​കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടി​ങ്ങി​നാ​യി ന്യൂ​സി​ല​ന്‍​ഡി​ല്‍ പോ​കാ​ന്‍ ഇ​ട​യാ​യി.

അ​ത് ജീ​വി​ത​ത്തി​ലെ ട്രേ​ണിം​ഗ് പോ​യി​ന്റ് ആ​യി​രു​ന്നു.ന്യൂ​സി​ല​ന്‍​ഡി​ലാ​ണ് ഷൂ​ട്ട് എ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ വ​ലി​യ അ​തി​ശ​യം തോ​ന്നി​യി​രു​ന്നി​ല്ല. അ​ന്ന് യാ​ത്ര​യോ​ട് വ​ലി​യ താ​ല്പ​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഗൂ​ഗി​ള്‍ നോ​ക്കി​യ​പ്പോ​ള്‍ ത​ണു​പ്പു​ള്ള സ്ഥ​ല​മാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി. അ​തു​കൊ​ണ്ടാ​ണ് യാ​ത്ര തി​രി​ച്ച​പ്പോ​ള്‍ നാ​ട്ടി​ല്‍ നി​ന്ന് ക​രി​മ്പ​ടം വാ​ങ്ങി വ​ച്ച​ത്.

എ​ന്നാ​ല്‍ അ​വി​ടെ എ​ത്തി​യ​പ്പോ​ഴാ​ണ് എ​ല്ല് തു​ള​ച്ചു ക​യ​റു​ന്ന ത​ണു​പ്പ് ആ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. മൈ​ന​സ് ഡി​ഗ്രി​യാ​യി​രു​ന്നു, ത​ന്റെ അ​വ​സ്ഥ ക​ണ്ടു ഒ​പ്പ​മു​ള്ള​വ​ര്‍ ഒ​രു ജാ​ക്ക​റ്റ് ന​ല്‍​കി. അ​ങ്ങ​നെ​യാ​ണ് ത​ണു​പ്പി​നെ അ​തി​ജീ​വി​ച്ച​ത്. ന്യൂ​സി​ല​ന്‍​ഡി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഓ​രോ ദി​വ​സ​വും ശ​രി​ക്കും അ​ത്ഭു​ത​പ്പെ​ടു​ത്തി. ഭൂ​മി​യി​ല്‍ ഇ​ത്ര​യും മ​നോ​ഹ​ര​മാ​യ സ്ഥ​ല​മു​ണ്ടോ എ​ന്ന് ചി​ന്തി​ച്ചു​പോ​യി.

ജീ​വി​തം ത​ന്നെ മാ​റ്റി​മ​റി​ച്ച യാ​ത്ര​യാ​യി​രു​ന്നു അ​ത്.​ അ​തോ​ടെ​യാ​ണ് യാ​ത്ര​യോ​ട് താ​ല്പ​ര്യം തോ​ന്നി​ത്തു​ട​ങ്ങു​ന്ന​ത് ത​ന്റെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന ആ​ളും യാ​ത്ര​യോ​ട് താ​ല്പ​ര്യം ഉ​ള്ള ആ​ളാ​ണ്. ജീ​വി​തം ഒ​രു ട്രാ​ക്കി​ല്‍ ആ​യ​ത് അ​പ്പോ​ഴാ​ണ്. ഇ​പ്പോ​ള്‍ താ​നും ഭ​ര്‍​ത്താ​വ് അ​രു​ണും ഒ​രു​മി​ച്ചാ​ണ് യാ​ത്ര ന​ട​ത്താ​റു​ള്ള​തെ​ന്ന് ജ്യോ​തി കൃ​ഷ്ണ പ​റ​യു​ന്നു.

എ​ന്നാ​ല്‍ വി​ദേ​ശ​ത്ത് യാ​ത്ര ചെ​യ്യു​മ്പോ​ള്‍ കു​റ​ച്ചു​ദി​വ​സം ക​ഴി​യു​മ്പോ​ള്‍ നാ​ട്ടി​ലെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ തോ​ന്നാ​റു​ണ്ട്. അ​ത് പ​ല​പ്പോ​ഴും വ​ല്ലാ​ത്ത വി​ഷ​മം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ന​ടി പ​റ​യു​ന്നു. സി​നി​മ​യു​ടെ വാ​ല്യൂ എ​ന്താ​ണെ​ന്ന് അ​റി​യു​ന്ന ഒ​രു കു​ടും​ബ​ത്തി​ലേ​ക്കാ​ണ് ഞാ​ന്‍ വി​വാ​ഹി​ത​യാ​യി പോ​യ​ത്. ഭ​ര്‍​ത്താ​വ് അ​രു​ണ്‍ ഭ​യ​ങ്ക​ര സ​പ്പോ​ര്‍​ട്ടീ​വ് ആ​യി​ട്ടു​ള്ള ഒ​രു വ്യ​ക്തി​യാ​ണ്.

അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത് ന​ല്ലൊ​രു ക​ഥാ​പാ​ത്രം ആ​യി​രി​ക്ക​ണം എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. പ​ടം ഹി​റ്റാ​വു​ക​യോ ഹി​റ്റാ​വാ​തെ ഇ​രി​ക്കു​ക​യോ ഒ​ക്കെ ഭാ​ഗ്യ നി​ര്‍​ഭാ​ഗ്യം അ​നു​സ​രി​ച്ച് ആ​യി​രി​ക്കും. ഞാ​ന്‍ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ നി​ന്ന് മാ​റി നി​ന്നി​ട്ട് നാ​ല് വ​ര്‍​ഷ​മേ ആ​യി​ട്ടു​ള്ളു, പ​ക്ഷേ സി​നി​മ ഒ​രു​പാ​ട് മാ​റി. അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ എ​ല്ലാ​വ​രും അ​റി​യു​ന്ന​ത് റോ​സ് എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ്.

Also Read
കോളേജ് വിട്ട് വന്നപ്പോഴേക്കും പാട്ട് ഹിറ്റ്! അഭിനയം എനിക്ക് പറ്റുന്ന പണിയാണോ എന്ന് വരെ ചിന്തിച്ചു; എന്നും ഓരോ ട്രോളുകള്‍ വരും: പ്രിയ വാര്യര്‍

പ​ക്ഷേ ചെ​യ്യാ​ന്‍ ഏ​റ്റ​വും ബു​ദ്ധി​മു​ട്ട് തോ​ന്നി​യ​ത് ഞാ​ന്‍ എ​ന്ന സി​നി​മ​യി​ലെ ല​ക്ഷ്മി​ക്കു​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. ആ ​ക​ഥാ​പാ​ത്രം ആ​വു​ക എ​ന്ന​ത് എ​ളു​പ്പ​മു​ള്ള കാ​ര്യ​മാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ എ​ന്റെ മ​ന​സി​ലും ഏ​റ്റ​വും അ​ടു​പ്പ​മു​ള്ള ക​ഥാ​പാ​ത്രം ല​ക്ഷ്മി​ക്കു​ട്ടി​യാ​ണ്. ഇ​നി പൃ​ഥ്വി​രാ​ജി​ന്റെ കൂ​ടെ അ​ഭി​ന​യി​ക്ക​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം.

മ​ല​യാ​ള സി​നി​മ ന​ല്ല താ​ര​ങ്ങ​ളെ കൊ​ണ്ട് സ​മ്പ​ന്ന​മാ​ണ്. അ​തി​ന്റെ ഭാ​ഗ​മാ​വു​ന്ന​ത് വ​ലി​യൊ​രു ഭാ​ഗ്യ​മാ​യി​ട്ടാ​ണ് താ​ന്‍ ക​രു​തു​ന്ന​തെ​ന്നും ജ്യോ​തി കൃ​ഷ്ണ വ്യ​ക്ത​മാ​ക്കു​ന്നു.

Advertisement