ടൊവിനോ തോമസ് എങ്ങനെയാണ് കുറിപ്പിലെ ചാക്കോ ആയതെന്ന് വെളിപ്പെടുത്തി ദുൽഖർ സൽമാൻ

389

മലയാളത്തിന്റെ കുഞ്ഞിക്കയായ പാൻ ഇന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനായ കുറിപ്പ് തകർപ്പൻ വിജയം നേടി മുന്നേറുകയാണിപ്പോൾ. ആരാധകരുടെ കാത്തിരിപ്പിന് ഒടുവിൽ തീയേറ്ററുകളിലെത്തിയ കുറുപ്പ് 50 കോടി കളക്ഷനിലേക്കെത്തിയിരിക്കുകയാണ് ഇപ്പോൾ.

രാജ്യം കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതം പറയുന്ന സിനിമയിൽ കുറുപ്പായി എത്തുന്നത് ദുൽഖർ സൽമാൻ ആണ്. തീയേറ്ററുകളെ വീണ്ടും ഉണർത്തിയ കുറുപ്പ് ആദ്യ ദിവസം തന്നെ നേടിയത് ആറ് കോടിയലധികമാണ്.

Advertisements

അതേസമയം ചിത്രത്തിൽ ആരാകും ചാക്കോ എന്ന ആരാധകരുടെ ചോദ്യത്തിന് ചിത്രം റിലീസ് ആയതോടെ ഉത്തരം ലഭിച്ചിരിക്കുകയാണ്. യുവനടൻ ടൊവിനോ തോമസ് ആണ് ചാക്കോയുടെ വേഷം സിനിമയിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ ഘട്ടത്തിലൊന്നും ടൊവിനോ സിനിമയിലുള്ളതായി വെളിപ്പെടുത്തിയിരുന്നില്ല.

Also Read
മൂന്ന് ദിവസം, 52 ഹൗസ് ഫുൾ ഷോകൾ: ദുൽഖറിന്റെ കുറുപ്പ് പ്രദർശിപ്പിച്ച് ചരിത്രം കുറിച്ച് ചങ്ങരംകുളം മാർസ്‌ തിയ്യേറ്റർ

അതുകൊണ്ട് തന്നെ ടൊവിനോയുടെ സാന്നിധ്യം ചിത്രത്തെ കൂടുതൽ ജനപ്രിയമാക്കി മാറ്റിയിരിക്കുകയാണ്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ടൊവിനോയെ ചാക്കോ ആക്കിയതെന്ന ചോദ്യത്തിന് മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. സിനിമ ഡാഡിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ:

ടൊവിനോയാണ് ചാക്കോ അദ്ദേഹം വളരെ മാന്യനാണ്. പ്രൊമോഷനിലൊക്കെയും, കുറുപ്പ് കുറുപ്പ് എന്ന സംസാരങ്ങൾക്കിടയിലും ഞങ്ങൾ ഒരിക്കലും പോലും ടൊവിനോയെ ടാഗ് ചെയ്തിരുന്നില്ല. എന്നാൽ ഒരിക്കൽ പോലും അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്നങ്ങളോ പരാതിയോ ഉണ്ടായിരുന്നില്ല.

എല്ലാവരുടെ ആശങ്ക ഞങ്ങൾ ചാക്കോയുടെ കുടുംബത്തോട് നീതി പുലർത്തുന്നുണ്ടോ, സെൻസിറ്റീവ് ആയിട്ടാണോ അവതരിപ്പിക്കുക എന്നൊക്കെയായിരുന്നു. അതിനാൽ ടൊവിനോയെ പോലെ ഒരാൾ ചെയ്യുകയാണെങ്കിൽ അതുണ്ടാകില്ല. അവൻ ഒരു ലീഡിംഗ് ഹീറോയാണ്. ടോപ്പ് ഓഫ് ഹിസ് ഗെയിം.

അവനെപ്പോലൊരാൾ ചാക്കോയാകുമ്പോൾ വളരെ പെട്ടെന്നു തന്നെ പ്രേക്ഷകർ നമ്മൾ ചാക്കോയുടെ കുടുംബത്തോട് സെൻസിറ്റീവായിട്ടാണ് സിനിമ ചെയ്യുന്നതെന്ന് മനസിലാകും. അനുപമയും നന്നായി ചെയ്തിട്ടുണ്ട്. കാസ്റ്റിംഗ് ശരിയാവുകയാണെങ്കിൽ ഈ പ്രശ്നങ്ങളൊക്കെ തീരും. കാരണം നമ്മൾക്കത് കൊള്ളും.

രണ്ട് ദിവസമേ അവന് അഭിനയിക്കാനുണ്ടായിരുന്നുവെങ്കിലും അത് സിനിമയ്ക്ക് ഒരുപാട് ആഴം നൽകുന്നുണ്ട്. അവന് സംഭവിക്കുന്നതിന്റെ കാരണം ഞാൻ ആണെന്ന് വരുമ്പോൾ ഇറ്റ് ഹിറ്റ്സ് ഹാർഡെന്നുമാണ് ദുൽഖർ പറയുന്നത്.

അതേസമയം സിനിമ കാണാൻ യഥാർത്ഥ കുറുപ്പ് വരുമോ എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും ദുൽഖർ മറുപടി പറയുന്നുണ്ട്. എല്ലാവരും ആലോചിക്കാറുണ്ട്. കാഴ്ചക്കാരും ഞങ്ങളുടെ ടീമും എപ്പോഴും ആലോചിക്കാറുണ്ട്.

Also Read
ഇൻബോക്‌സിൽ അശ്ലീല മെസ്സേജ് അയച്ചവന് എട്ടിന്റെ പണി കൊടുത്ത് സ്വാസിക, ഇനി ഒരു പെണ്ണിനോടും ഇവൻ ഇതുപോലെ പെരുമാറരുതെന്ന് താരം

കാരണം ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ എഴുപത്തിയഞ്ച് വയസൊക്കയെ ഉണ്ടാകൂ. അത് അതിനും മാത്രം വലിയ പ്രായമൊന്നുമല്ല. ജീവിച്ചിരുപ്പുണ്ടായിരിക്കാം. ആ പ്രായത്തിലുള്ള ആരെങ്കിലും തീയേറ്ററിലുണ്ടെങ്കിൽ ആരായാലും ഒന്ന് നോക്കി പോകും എന്നായിരുന്നു ദുൽഖറിന്റെ മറുപടി.

ചാക്കോയെ വെളളിത്തിരയിൽ ‘ചാർലി’യായി അവതരിപ്പിച്ചത് ടൊവിനോയായിരുന്നു. കാമിയോ റോളിലെത്തിയ ടൊവിനോയെ കുറിച്ച് ചിത്രത്തിന്റെ പോസ്റ്ററിലോ പ്രമോകളിലോ ഒന്നും ഇതുവരെ പരാമർശിച്ചിരുന്നില്ല. അക്കാര്യങ്ങൾ ടൊവിനോയും പുറത്തറിയിച്ചതേയില്ല.

ചാർലിയുടെ റോൾ തനിക്ക് ചെയ്യണമെന്ന് സംവിധായകനോട് ടൊവിനോ ആവശ്യപ്പെട്ടപ്പോൾ തനിക്ക് വലിയ സന്തോഷമാണ് തോന്നിയതെന്ന് ദുൽഖർ പറയുന്നു. ചാർലിയുടെ റോൾ ടൊവിനോ ഭംഗിയായി ചെയ്തെന്ന് ദുൽഖർ പറയുന്നു.

ടൊവിയുടെ മിന്നൽ ശരിയായ മിന്നൽ പോലെ ഇടിമുഴക്കമുണ്ടാക്കട്ടെയെന്നും ദുൽഖർ ആശംസിക്കുന്നു. ഇതിന് മറുപടിയായി ചാർലി റോൾ ചെയ്തത് തനിക്ക് വളരെ തൃപ്തികരമായിരുന്നെന്നും ചിത്രത്തിന്റെ വിജയത്തിൽ സന്തോഷമുണ്ടെന്നും ടൊവിനോ പറയുന്നു.

Advertisement