എന്റെ ഭർത്താവിനെ വളച്ചെടുത്ത് നാലര വർഷം അയാളുടെ കിടക്ക പങ്കിട്ടവളെ ഞാൻ എങ്ങനെ മകളായി കാണും:കങ്കണ റാണോത്തിന് എതിരെ തുറന്നടിച്ച് സറീന വഹാബ്

90953

ഒരു പിടി മികച്ച ചിത്രങ്ങളിലുടെ ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് നടി കങ്കണ റാണോത്ത്. എല്ലാകലത്തും വിവാദങ്ങളുടെ തോഴി കൂടി ആയിരുന്നു കങ്കണ. അടുത്തിടെയുണ്ടായ താരത്തിന്റെ ഒരു വെളിപ്പെടുത്തലിൽ ബോളിവുഡ് ലോകം ഒന്നടങ്കം നടുങ്ങിയിരുന്നു.

കൗമാര പ്രായത്തിൽ താൻ ശാ രീ രി കമായി പീ ഡി പ്പി ക്ക പ്പെ ട്ടി ട്ടു ണ്ടെന്നായിരുന്നു താരം വെളി പ്പെടുത്തിയത്. മലയാളികൾക്ക് പ്രിയപ്പെട്ട താരമായ സറീന വഹാബിന്റെ ഭർത്താവ് ആദിത്യ പഞ്ചോളിയാണ് കങ്കണയെ പീ ഡി പ്പി ച്ച തെന്നായിരുന്നു വെളിപ്പെടുത്തൽ.

Advertisements

ഒരു ചാനൽ പരിപാടിക്കിടയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ആ സംഭവത്തിന് ശേഷം സഹായം അഭ്യർത്ഥിച്ച് താൻ സറീന വഹാബിനെ സമീപിച്ചിരുന്നുവെന്നും എന്നാൽ അവർ തന്നെ കൈയ്യൊഴിയുകആണ് ചെയ്തതെന്നും കങ്കണ വ്യക്തമാക്കിയിരുന്നു.

Also Read
തന്റെ ഇഞ്ചി ഇടുപ്പഴകിന്റെയും ചർമ്മത്തിന്റെ തിളക്കത്തിന്റെയും പിന്നിലെ ഡയറ്റ് രഹസ്യങ്ങൾ പുറത്തുവിട്ട് അനുഷ്‌ക ഷെട്ടി

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു സറീന വഹാബ്. കങ്കണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. കങ്കണയുടെ വെളിപ്പെടുത്തലിന് പിന്നാലെ സറീനാ വഹാബിന്റെ പ്രതികരണം അറിയുന്നതിന് വേണ്ടിയായിരുന്നു പ്രേക്ഷകർ കാത്തിരുന്നത്.

താരം ഉന്നയിച്ചിട്ടുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് സറീനയും പറയുന്നത്. നാലര വർഷമായി കങ്കണ തന്റെ ഭർത്താവായ ആദിത്യ പഞ്ചോളിക്കൊപ്പം കഴിയുകയായിരുന്നു. പീ ഡ ന വാർത്ത തെറ്റാണെന്നും സറീന വ്യക്തമാക്കി. നാലര വർഷമായി ഭർത്താവിനൊപ്പം കഴിയുന്ന കങ്കണയെ താൻ എങ്ങനെയാണ് മകളായി കാണുന്നതെന്നും അവർ ചോദിക്കുന്നു.

അസാധ്യമായ കാര്യമാണത്. ഭർത്താവ് ആവശ്യപ്പെട്ടതു പ്രകാരം സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിക്ക് കങ്കണയെ താൻ പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ടെന്നും സറീന പറയുന്നു. കങ്കണ കുറച്ചു കൂടി മാന്യമായാണ് തന്നോട് പെരുമാറിയതെങ്കിൽ താൻ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്ത് വരില്ലായിരുന്നു.

അത്ര മോശപ്പെട്ട വ്യക്തിയായിരുന്നു ആദിത്യയെങ്കിൽ എന്തിന് ഇത്രയും കാലം കൂടെ കഴിഞ്ഞുവെന്നു ചോദ്യവും സറീന ഉയർത്തിയിട്ടുണ്ട്. സറീന വഹാബിന്റെ പ്രതികരണത്തെക്കുറിച്ച് കങ്കണ ഇതുവരെ മിണ്ടിയിട്ടില്ല.

Also Read
മൂന്ന് ദിവസം, 52 ഹൗസ് ഫുൾ ഷോകൾ: ദുൽഖറിന്റെ കുറുപ്പ് പ്രദർശിപ്പിച്ച് ചരിത്രം കുറിച്ച് ചങ്ങരംകുളം മാർസ്‌ തിയ്യേറ്റർ

എന്നാൽ സഹോദരി രംഗോളി താരത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. കങ്കണയും ആദിത്യ പഞ്ചോളിയും തമ്മിൽ പരിചയത്തിലാകുന്നത് 2005 ലാണ്. 2007 ൽ അവർ അദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നു. പിന്നെങ്ങനെ നാലര വർഷം കൂടെക്കഴിഞ്ഞുവെന്ന് പറയുമെന്നാണ് കങ്കണയുടെ സഹോദരി ചോദിക്കുന്നത്.

അതേ സമയം 2006 ൽ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലൂടെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് തന്നെയാണ് താരം ബോളിവുഡ് സിനിമയിലേക്ക് ചുവടുവെച്ചത്. അഭിനയ മികവ് കൊണ്ട് തന്നെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നാല് ദേശീയ പുരസ്‌കാരങ്ങൾ അടക്കം നിരവധി ബഹുമതികൾ കങ്കണ സ്വന്തമാക്കിയിട്ടുണ്ട്.

Advertisement