മൂന്നു വർഷത്തോളം നിലനിന്ന ബന്ധമായിരുന്നു, ലിവിങ് ടുഗതർ പോലെ തന്നെ, എന്റെ വീട്ടിൽ ആയിരുന്നു അയാൾ താമസിച്ചിരുന്നത്, ചതിച്ച കാമുകനെ കുറിച്ച് ആര്യ

533

ഏഷ്യാനെറ്റിലെ ബഡായി ബ്ഗ്ലാവ് എന്ന ഒറ്റ പരിപാടിയിൽ കൂടി തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. ഇപ്പോൾ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും നടിയും അവതാരകയും ഒക്കെയായി തിളങ്ങി നിൽക്കുകയാണ് താരം.

മിനിസ്‌ക്രീനിലെ വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം പതിപ്പിലെ മുൻ മൽസരാർത്ഥി കൂടിയാണ് ആര്യ. രോഹിത്തുമായുള്ള വിവാഹ മോചനത്തിന് ശേഷം താൻ മറ്റൊരു ബന്ധത്തിൽ ആണെന്ന് ആര്യ ബിഗ്ബോസ് ഷോയിൽ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഷോയിൽ നിന്നും പുറത്തെത്തിയ ശേഷം കാമികൻ ജാനുമായി താൻ വേർപിരിഞ്ഞെന്നും മകളും താനും ആ വേദനയിൽ നിന്നും കരകയറാൻ നാളുകൾ ഏറെ എടുത്തുവെന്നും താരം വെളിപ്പെടുത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ ജാനുമായുള്ള ബന്ധം മുറിയാൻ കാരണം തുറന്നു പറയുകയാണ് ആര്യ. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് ആര്യയുടെ തുറന്നു പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

റിയാലിറ്റി ഷോയിലെ എന്റെ ചില പ്രകടനങ്ങളും സ്വഭാവവുമാണ് ജാനുമായുള്ള ബന്ധം മുറിയാൻ കാരണം എന്നു ചിലർ കുറ്റപ്പെടുത്തിയിരുന്നു. അതു ശരിയല്ല. അകലുന്നുവെന്ന തോന്നൽ അതിന് മുൻപേ ഉണ്ടായിരുന്നു.

Also Read
പെയിന്റിങ്ങിന് കിട്ടുന്ന കൂലി തന്നെയാണ് മിമിക്രിക്ക് സ്റ്റേജിലും കിട്ടുക, പലപ്പോഴും അതിനേക്കാളും കുറവും ആയിരിക്കും: ജീവിതം പറഞ്ഞ് ഉല്ലാസ് പന്തളം

ഒന്നിച്ചുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിലിടുന്നത് ഒക്കെ ഞാൻ പരിപാടിക്കു പോകും മുൻപേ തന്നെ അനുവദിക്കാതെ ആയി. എന്നാൽ ജാൻ അകന്നു എന്ന ധാരണ എനിക്കു കിട്ടിയത് പരിപാടിക്കു ശേഷമായിരുന്നു എന്നു മാത്രം. എന്നെ വിട്ടുപോകുമെന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

മൂന്നു വർഷത്തോളമായി നിലനിൽക്കുന്ന ഒരു ബന്ധമായിരുന്നു അത്. ലിവിങ് ടുഗതർ എന്ന് പറയാവുന്നത്ര അടുപ്പം. ജാൻ ദുബായ്യിലാണ് സ്ഥിരതാമസമെങ്കിലും നാട്ടിൽ വരുമ്പോൾ എന്റെ വീട്ടിലാണ് താമസിച്ചിരുന്നത്.

എന്റെ അമ്മ, കുഞ്ഞ് അനിയത്തി എന്നിവരുമായെല്ലാം നല്ല അടുപ്പം പുലർത്തിയിരുന്നു. എന്നെക്കാൾ നന്നായി മോളെ കെയർചെയ്യുന്നു എന്നു പോലും തോന്നിയിരുന്നു. റിയാലിറ്റി േഷാ പൂർത്തിയാക്കി തിരികെ വന്നാലുടൻ കല്യാണം എന്നായിരുന്നു പ്ലാൻ.

പക്ഷേ, പിന്നീടു കാര്യങ്ങൾ മാറി മറിഞ്ഞു. അകന്നു നിന്നതിന്റെ അടുപ്പക്കുറവ് ആകാം എന്നാണ് ആദ്യം കരുതിയത്. പരിചയപ്പെട്ട ശേഷം ഇത്രയും കാലയളവ് ഒരു ആശയ വിനിമയവും ഇല്ലാതെ നിന്നത് ആദ്യമായാണ്.

എന്റെ മുപ്പതാം പിറന്നാൾ ജാനിനൊപ്പം ആഘോഷിക്കാം, എല്ലാ പരിഭവവും തീർക്കാം എന്നു കരുതി ദുബായിലേക്കു പോയി. പക്ഷേ, ആ യാത്ര എനിക്കു തന്നത് വലിയ കുറേ അനുഭവങ്ങളായിരുന്നു. ജാൻ എനിക്കു നഷ്ടപ്പെടുകയാണെന്നു മനസ്സിലായി.

Also Read
അവരുടെ ഡിവോഴ്സിന് ശേഷം പോയത് എന്റെ മനസ്സമാധാനമാണ്, താനും സാമന്തയുമായുള്ള പ്രണയത്തെ കുറിച്ച് സാമന്തയുടെ സ്‌റ്റൈലിസ്റ്റിന്റെ തുറന്നുപറച്ചിൽ

കൊറോണ കടുത്ത് നിൽക്കുന്ന അവസരത്തിൽ, കുഞ്ഞിനെ ഒറ്റയ്ക്കാക്കി ദുബായിലേക്ക് പോയതോർത്ത് ഏറെ സങ്കടപ്പെട്ടുവെന്നും ആര്യ പറയുന്നു.

Advertisement