മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും അധികം ഹിറ്റു സീരിയലുകൾ കാഴ്ചവെക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഒന്നിനൊന്ന് മികച്ച സീരിയലുകളാണ് തുടക്കകാലം മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നത്.
ഇപ്പോൾ ഏഷ്യാനെറ്റിൽ സൂപ്പർ ഹിറ്റായി പോകുന്ന പരമ്പരയാണ് കുടുംബവിളക്ക് എന്ന സീരിയൽ. നിരവധി ആരാധകരാണ് കുടുംബവിളക്ക് സീരിയലിന് ഉള്ളത്. പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരമാണ്. പ്രമുഖ ചലച്ചിത്ര നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്.
സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്. സിദ്ദാർത്ഥിന്റെ കാമുകിയായി എത്തുന്ന വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദാണ്. അടുത്തിടെയാണ് ശരണ്യ ആനന്ദ് കുടുംബവിളക്കിൽ വേദികയായി എത്തിയത്. മറ്റൊരു താരമായിരുന്നു ആദ്യം പരമ്പരയിൽ വേദികയായെത്തിയിരുന്നത്.
മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ ശ്വേതാ വെങ്കിട്ട് എന്നതാരമായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒന്ന് മുതൽ 56 വരെ ഉള്ള എപ്പിസോഡിൽ ആയിരുന്നു ശ്വേതാ വെങ്കിട്ട് ആയിരുന്നു അഭിനയിച്ചത്. ശ്വേതാ വെങ്കിട്ട് മലയാളിയാണ് എന്നാണ് പലരും കരുതി ഇരുന്നത് എങ്കിലും തമിഴ് നാട് സ്വദേശിനിയാണ്. ചെന്നൈ സ്വദേശിനിയായ താരം തമിഴ് സീരിയൽ സിനിമ രംഗത്ത് സജീവം ആയ നടിയാണ്.
ശ്വേത കുടുംബവിളക്കിൽ നിന്നും മാറിയത് ആരാധകരെ തെല്ല് വിഷമത്തിലാക്കിയിരുന്നുയ എന്നാൽ ഇപ്പോൾ താരം അമ്മയാകാൻ ഒരുങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരം. ശ്വേതാ വെങ്കിട്ട് തന്നെയാ ണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്.
തന്റെ സുഹൃത്തായിരുന്നു ശ്രീകാന്ത് ശ്രീനിവാസനെയാണ് ശ്വേത വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. അടുത്തിടെയായിരുന്നു വിവാഹം നടന്നത് വേദികയായി എത്തിയ ശ്വേതയെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ലോക്ക് ഡൌണിന് ശേഷം ആണ് ശ്വേത കുടുംബ വിളക്കിൽ നിന്നും പിന്മാറിയത്.
ചെന്നൈയിൽ ഉള്ള താരത്തിന് ഷൂട്ടിങ്ങിനായി അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്ര ബുദ്ധിമുട്ട് ആയത് കൊണ്ട് ആളാണ് കുടുംബ വിളക്കിൽ നിന്നും പിന്മാറിയത്. അതേ സമയം സാധാരണ സീരിയലിൽ നാടൻ വേഷത്തിലെ എത്തുന്നവർ യഥാർത്ഥ ജീവിതത്തിൽ മോഡേൺ ആയിരിക്കും.
എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി പഴയ വേദികയായ ശ്വേത യഥാർത്ഥ ജീവിതത്തിലും നാടൻ വേഷങ്ങളിൽ ആണ് കൂടുതലും. സീരിയലിൽ അല്ലാതെ മേക്കപ്പിൽ ശ്വേതയെ കാണാൻ ആകില്ല തായുമാനവൻ എന്ന സീരിയലിലൂടെയാണ് ശ്വേത അഭിനയരംഗത്തെത്തിയത്. ചില സിനിമകളിലും വേഷമിട്ട ശ്വേതാ തമിഴിൽ അഭിനയിച്ച പൊന്മകൾ വെന്താൽ, ചിന്നത്തമ്പി, എന്നി സീരിയലുകൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.