ഒറ്റക്കിരുന്നൊരു സദ്യ കഴിച്ചിട്ടുണ്ടോ, ഞാൻ കഴിച്ചിട്ടുണ്ട് ഒരുപാട് അതും കണ്ണുനീര് കൂട്ടി കുഴച്ച്: ജീവിതത്തിലെ കൈപ്പേറിയ നാളുകളെക്കുറിച്ച് സീമ വിനീത്

277

മലയാളികൾക്ക് സുപരിചിതയാണ് ആണായി ജനിച്ച് പെണ്ണായി മാറിയ സീമ വിനീത്. കുറച്ചു നാളുകൾക്ക് മുൻപ് താരം പങ്ക് വച്ച വർഷപൂജയുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഒരു വർഷം മുൻപാണ് സീമയുടെ ശസ്ത്രക്രിയ കഴിഞ്ഞത്.

ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം തികഞ്ഞപ്പോഴാണ് വർഷ പൂജ നടത്തി താൻ പൂർണ്ണമായി സ്ത്രീയായി മാറിക്കഴിഞ്ഞെന്ന് ലോകത്തോട് താരം വിളിച്ചു പറയുന്നത്. ഇപ്പോൾ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങി വിവധ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് സീമ വിനീത്.

Advertisements

അതേ സമയം മലയാളികൾക്ക് സീമ വിനീതിനെ അറിയാം. കോമഡി ഷോകളിലൂടെ ഏവരുടെയും മനം കവർന്ന ട്രാൻസ്ജെൻഡർ സുന്ദരി. മുഖത്ത് ചായം പൂശി അഭിനയവേദികളിൽ എത്തിയിരുന്ന വിനീത് ഇന്നു ചായമിടുന്നത് മറ്റുള്ളവർക്കുവേണ്ടിയാണ്.

അഭിനയത്തോട് പൂർണമായും വിടപറഞ്ഞ് മേക്കപ്പ് രംഗത്ത് ചുവടുറപ്പിച്ചിരിക്കുകയാണ് വിനീത്. കേരളത്തിലെ അറിയപ്പെടുന്ന ട്രാൻസ്ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റുകളിലൊരാൾ കൂടിയാണ്. ബ്രൈഡൽ മേക്കപ്പാണ് വിനീത് പ്രധാനമായും ചെയ്യുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ വിനീതിന്റെ കൈവിരുതിൽ സുന്ദരിയായ പെൺകുട്ടികൾ നിരവധി.

ഭിന്നലിംഗക്കാരെ അംഗീകരിക്കാൻ വിമുഖത കാട്ടുന്ന സമൂഹത്തിൽ ഒറ്റയ്ക്ക് പോരാടി നേടിയ ജീവിതം ആസ്വദിക്കുകയാണ് വിനീത്. സീമ തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. സീമ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെ വേഗം വൈറലാകാറുണ്ട്.

ഇപ്പോളിതാ ജീവിതത്തിലെ കൈപ്പേറിയ നാളുകളെക്കുറിച്ച് തുറന്നുപറയുകയാണ് സീമ. ആദ്യം ആദ്യം സദ്യക്ക് കണ്ണുനീരും കൂട്ടി കുഴച്ചു കഴിച്ചു ജീവിതം വഴിമുട്ടിയതിന്റെയും എങ്ങിനെ ജീവിതം മുന്നോട്ടു പോകും എന്ന ചിന്തയുടെയും സ്വത്വം പൂർത്തീകരിക്കാൻ കഴിയാത്തതിന്റെയും കൈപ്പുനീർ ചാലിച്ച് നാലഞ്ച് വർഷം ഒറ്റക്കിരുന്നു കഴിച്ചെന്നാണ് സീമ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ആ കുറിപ്പിങ്ങനെ:

ഒറ്റക്കിരുന്നൊരു സദ്യ കഴിച്ചിട്ടുണ്ടോ ഞാൻ കഴിച്ചിട്ടുണ്ട് ഒരുപാട് തവണ ഉറ്റവരും ഉടയോരും ഇല്ലാതിരുന്നപ്പോൾ. ആദ്യം ആദ്യം സദ്യക്ക് കണ്ണുനീരും കൂട്ടി കുഴച്ചു കഴിച്ചു ജീവിതം വഴിമുട്ടിയതിന്റെയും എങ്ങിനെ ജീവിതം മുന്നോട്ടു പോകും എന്ന ചിന്തയുടെയും സ്വത്വം പൂർത്തീകരിക്കാൻ കഴിയാത്തതിന്റെയും കൈപ്പുനീർ ചാലിച്ച് നാലഞ്ച് വർഷം ഒറ്റക്കിരുന്നു കഴിച്ചു.

പിന്നെ പിന്നെ ആ ഒറ്റക്കിരുന്നു സദ്യ കഴിക്കുന്നതിൽ ആത്മാഭിമാനത്തിന്റെയും അന്തസ്സിന്റെയും മധുരം തോന്നി തുടങ്ങി. ജീവിത്തിൽ ആരോരും ഇല്ലാതാകുന്ന നിമിഷങ്ങൾ എങ്ങിനെ അതിജീവിച്ചു പോകണം എന്ന് പഠിച്ചു തുടങ്ങിയ നാളുകൾ കൂടി ആയിരുന്നു അന്നൊക്കെ.

പിന്നെ പിന്നെ ആ സദ്യ കഴിപ്പിൽ അതിമധുരം തോന്നി തുടങ്ങി ട്ടോ. ജീവിതത്തിൽ നമ്മുക്ക് ഒരു ലക്ഷ്യം ഉണ്ടെങ്കിൽ ആ ലക്ഷ്യം എന്ത് പ്രതിസന്ധിയിലും നമ്മൾ ആ ലക്ഷ്യം പൂർത്തീകരിക്കണം ദുരനുഭവങ്ങൾ ഒരുപാട് ഉണ്ടാവും അതൊക്കെ തരണം ചെയ്തു ലക്ഷ്യം നേടിയെടുക്കണം എന്ന് സീമ വിനീത് വ്യക്തമാക്കുന്നു.

Advertisement