സിനിമാ രംഗത്ത് ബാലതാരമായി തിളങ്ങി ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ സ്വന്തം ബേട്ടി തന്നെ ആയി മാരിയ താരമാണ് സജിതാ ബേട്ടി. മിക്ക ചിത്രങ്ങളിലും ബാലതാരമായി തിളങ്ങിയ സജിത മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയ ആയി മാറുകയും ചെയ്തു.
കുട്ടി ആയിരിക്കുമ്പോൾ മുതൽ തന്നെ മികച്ച അഭിനയ മികവാണ് താരം കാഴ്ച വച്ചത്. കുട്ടിത്തം തുളുമ്പുന്ന മുഖവും, നിഷ്‌കളങ്കമായ വിടർന്ന കണ്ണുകളും താരത്തിന്റെ പ്രത്യേകത. അതേ സമയം മിനിസ്‌ക്രീനിൽ പല ശക്തമായ കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ അവസരം ലഭിച്ചെങ്കിലും സിനിമയിൽ ശോഭിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. എങ്കിൽ പോലും താരത്തിനെ പ്രേക്ഷകർക്ക് വലിയ ഇഷ്ട്ടം ആയിരുന്നു.
വിവാഹ ശേഷവും അഭിനയത്തിൽ സജീവമായ താരം പൊതു വേദികളിലും വളരെ സജീവം ആയിരുന്നു. എന്നാൽ താരം ഇപ്പോൾ കുറച്ച് നാളുകളായി അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് മാറി നിൽക്കുകയാണ്. ഇപ്പോൾ താരം പ്രേക്ഷകരുമായി പങ്കുവെക്കുന്നത് അതിന്റെ കാരണം ആണ്.
സിനിമയിൽ നിന്നും നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചാൽ തീർച്ചയായും തിരിച്ചുവരുമെന്നാണ് സജിത പറയുന്നത്. അല്ലാതെ ചെറിയ വേഷത്തിലൂടെ ഇനി ഒരു തിരിച്ചുവരവ് നടത്തില്ല എന്നും താരം വ്യക്തമാക്കി.
പലരും വളരെ ചെറിയ റോളുകളിൽ തന്നെ സ്‌ക്രീനിൽ എവിടെ എങ്കിലുമെക്കെ നിർത്താറുണ്ട്. അതൊക്കെ അവരുടെ റീച്ചിന് വേണ്ടി മാത്രമാണ്. ഒരുപാട് അവസരങ്ങൾ ഇപ്പോൾ വരുന്നുണ്ടെകിലും അതെല്ലാം സ്ഥിരം ചെയ്യാറുള്ളത് പോലെയുള്ള റോളുകൾ ആണ്. ഞാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു അവസരം എനിക്ക് ലഭിച്ചാൽ തീർച്ചയായും അഭിനയിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
എന്നെ ദിലീപേട്ടൻ അദ്ദേഹത്തിന്റെ ലക്കി സ്റ്റാർ ആയാണ് കാണുന്നതെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. കാരണം അദ്ദേഹത്തിന്റെ ചിത്രത്തിൽ ഞാൻ ഒരു ചെറിയ റോളിൽ എത്തിയാൽ പോലും സിനിമ സൂപ്പർ ഹിറ്റ് ആയിരിക്കുമെന്നാണ് ദിലീപേട്ടൻ പറയുന്നത്. അതിൽ കുറച്ചൊക്കെ സത്യമുണ്ടെന്ന് എനിയ്ക്കും തോന്നിയിട്ടുണ്ട്.
സിനിമയിൽ മാത്രമല്ല ടെലിവിഷൻ സീരിയലുകളിലും നിരവധി അവസരങ്ങൾ താരത്തെ സജിതയ തേടി എത്തിയിട്ടുണ്ട്. സീരിയലുകളിൽ കാവ്യാഞ്ജലി, ആലിപ്പഴം എന്നിവയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ സജിതയ്ക്ക് അവസരം ലഭിച്ചു.
അതേ സമയം ഭർത്താവ് ഷമാസിനും മകൾ ഇസക്കും ഒപ്പമുള്ള സജിതയുടെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിവാഹ ശേഷം പൊതുവെ പർദ്ദയിൽ ആണ് സജിത ഫോട്ടോകളിൽ എത്താറുള്ളത് എങ്കിലും സൽവാറിൽ മൊഞ്ചത്തി ആയിട്ടാണ് സജിത പുതിയ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.