സീ കേരളയിലെ മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്ന സരിഗമപ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പരിപാടിയാണ്. ടിവി പ്രേക്ഷകർക്ക് പാട്ടിന്റെ മറ്റൊരു ലോകമാണ് സരിഗമപ സമ്മാനിച്ചത്.
ലിബിൻ സകറിയ ആയിരുന്നു ഷോയിൽ വിജയി ആയത്. ഒരു അധ്യാപകൻ ആവാൻ മിനക്കെട്ടിറങ്ങി ഒചുവിൽ ഗായകനായ വ്യക്തതിയാണ് ലിബിൻ. സരിഗമപ ഷോയിലെ ഏറ്റവും ജനപ്രീയരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ലിബിൻ. ഗോപി സുന്ദറിന്റെ പാട്ട് പാടി പിന്നണി ഗാന രംഗത്തിലേക്കും ലിബിൻ കടന്നിരുന്നു.
ഇപ്പോൾ താരം വിവാഹിതനാകാൻ ഒരുങ്ങുകയാണ്. സമയം മലയാളത്തോടാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്. ഇൻസ്റ്റയിലൂടെ പങ്കിട്ടത് വെറും ആൽബം സീൻ അല്ല എന്ന സ്ഥിരീകരണവും അദ്ദേഹം നടത്തി. വധു ആയി എത്തുന്നത് അഡ്വക്കേറ്റ് കൂടിയായ അൽഫോൺസ തെരേസയാണ്. പ്രണയമാണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തിയതെന്നും ലിബിൻ പറയുന്നു.
അതേ സമയം ലിബിന്റെ ശബ്ദമികവിന് ധാരാളം ആരാധകരാണുള്ളത്. തൊടുപുഴയാണ് ലിബിന്റെ സ്വദേശം. എംഎഡിന് പഠിക്കുകയാണ് ലിബിൻ ഇപ്പോൾ. നിരവധി ഭക്തിഗാനങ്ങൾ പാടിയിട്ടുള്ള ലിബിൻ പക്ഷെ സംഗീതത്തെ വളരെ ഗൗരവത്തോടെ കാണുന്നത് സരിഗമപ ഓഡിഷൻ വിജയിച്ചപ്പോൾ മാത്രമായിരുന്നു.
വീട്ടിൽ ആരോടും പറയാതെയാണ് ഓഡിഷനിൽ പങ്കെടുക്കുന്നത്. ഗോപി സുന്ദർ, ഷാൻ റഹ്മാൻ എന്നിവരുടെ മുന്നിൽ പാടാൻ കഴിയുമെന്നതിലപ്പുറം ഞാൻ അതിനെ വലിയ ഒരു അവസരമായി ആദ്യം കണ്ടില്ലെന്നതാണ് സത്യം. എൻട്രി കിട്ടിയപ്പോഴാണ് ഞാൻ മനസിലാക്കിയത് അത് എത്ര മാത്രം ഭാരിച്ചതും ഉത്തരവാദിത്തം നിറഞ്ഞതുമാണ് എന്ന്.
പിന്നീട് സംഗീതത്തെ നെഞ്ചോടു ചേർത്തങ്ങു പിടിച്ചെന്ന് ലിബിൻ പറഞ്ഞിരുന്നു. പിജിയൊക്കെ കഴിഞ്ഞതിനു ശേഷമാണു പാട്ടിലേക്കു വരുന്നത്. അച്ഛനും, അമ്മയും ചേച്ചിയും, ഭർത്താവുമടങ്ങുന്നതാണ് ലിബിന്റെ കുടുംബം.