എംജി ശ്രീകുമാറിന്റെ ഭാര്യ ജാഡ ആണെന്നും വലിയ തണ്ടുകാരി ആണെന്നുമൊക്കെ കുറ്റപ്പെടുത്തിയവർ ഇപ്പോൾ തിരുത്തിപറയുന്നു; കാരണം ഇതാണ്

1147

വർഷങ്ങളായി മലയ.ാള സിനിമാ പിന്നണി ഗാനരംഗത്ത് നിറഞ്ഞു നിൽക്കുന്ന ഗായകനാണ് എംജി ശ്രീകുമാർ. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള എംജി ശ്രീകുമാർ മലയാളികളുടെ പ്രിയ ഗായകനാണ്. താരരാജാവ് മോഹൻലാലിന്റെ ശബ്ദത്തിനനുസരിച്ച് പാടാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഒന്നു വേറെ തന്നെയാണ്.

അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും മലയാളികൾക്കും പ്രിയപ്പെട്ട ഒരാൾ തന്നെയാണ്. പതിനാല് വർഷത്തോളം ടുഗദറിന് ശേഷമാണ് അദ്ദേഹം ഭാര്യയെകുറിച്ചും വിവാഹത്തെ കുറിച്ചും ഒക്കെ വെളിപ്പെടുത്തിയത് തന്നെ.

Advertisements

അതേ സമയം എംജി ശ്രീകുമാർ എവിടെ പോയാലും ഭാര്യയേയും കൂടെ കൂട്ടാറുണ്ട്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കാറുമുണ്ട്. എന്നാൽ എംജി ശ്രീകുമാർ എന്ന പാട്ടുകാരനെ പ്രേക്ഷകർക്ക് വലിയ ഇഷ്ട്ടം ആണെങ്കിലും താരത്തിന്റെ ഭാര്യയെ കുറിച്ച് അത്ര നല്ല അഭിപ്രായം അല്ലായിരുന്നു പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്.

ലേഖ ശ്രീകുമാറിനു ജാഡ ആണെന്നും വലിയ പത്രസുകാരി ആണെന്നുമൊക്കെയായിരുന്നു ആരാധകർ പറഞ്ഞത്. എന്നാൽ ലേഖയെ കുറ്റം പറഞ്ഞവർ തന്നെ ഇപ്പോൾ അതൊക്കെ തിരുത്തി പറയുകയാണ്. അടുത്തിടെയാണ് ലേഖ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. പുതിയ ചാനലിൽ സജീവമായതോടെയാണ് താരത്തിനെ കുറിച്ചുള്ള ആളുകളുടെ അഭിപ്രായത്തിനു പാടെ മാറ്റം വന്നു തുടങ്ങിയത്.

ലേഖ ഓവറായി മേക്കപ്പ് ഇടുന്ന ആളാണെന്നും വലിയ ജാഡ ആണെന്നുമെക്കെയുള്ള തെറ്റിധാരണകൾ പൊതുവെ ഉണ്ടായിരുന്നു. എന്നാൽ അതൊക്കെ ലേഖ തന്നെ ഇപ്പോൾ മാറ്റി പറയിപ്പിച്ചിരിക്കുകയാണ്. യൂട്യൂബ് ചാനലിൽ ലേഖ തന്റെ മേക്കപ്പിനെ കുറിച്ച് പറഞ്ഞിരുന്നു.

താൻ ബ്യുട്ടി പാർലറുകളിൽ അധികം സമയം ചിലവഴിക്കാത്ത ആളാണെന്നും താൻ തന്റെ അമ്മ പറഞ്ഞുതന്ന പരമ്പരാഗതമായ മേക്കപ്പുകൾ ആണ് ചെയ്യുന്നതെന്ന ലേഖ പറഞ്ഞിരുന്നു. പ്രകൃതിദത്തമായ രീതിയിൽ സൗന്ദര്യം വർധിപ്പിക്കുന്നതിൽ ശ്രദ്ധിക്കുന്ന ആൾ ആണെന്നും ലേഖ പറഞ്ഞതോടെ ലേഖയെകുറിച്ചുള്ള ആരാധകരുടെ വിശ്വാസങ്ങൾ എല്ലാം പാടെ തകർന്നിരിക്കുകയാണ് ഇപ്പോൾ.

അമ്മ പറഞ്ഞു പഠിപ്പിച്ച എണ്ണയും താളിയും ചേർത്തുള്ള കുളിയാണ് തനിക് ഇന്നും ശീലമെന്നും പരമ്പരാഗത രീതികളിൽ മാറ്റം വരുത്താതെ പോകുവാനാണ് തനിക്ക് താൽപര്യമെന്നും ബ്യൂട്ടി ടൈപ്പ്‌സുകൾ പങ്കുവെക്കുന്ന ഒരു വിഡിയോയിൽ ലേഖ പറഞ്ഞിരുന്നു.

തന്റെ പാചക വിഡിയോകളും, യാത്ര അനുഭവങ്ങളും, ബ്യൂട്ടി ടിപ്‌സുകളുമെല്ലാം പങ്കുവെക്കുവാൻ വേണ്ടി തുടങ്ങിയതാണ് ലേഖ യൂട്യൂബ് ചാനൽ. വിഡിയോകൾ എല്ലാം ക്ലിക്ക് ആയി തുടങ്ങിയപ്പോഴേക്കും ലേഖയ്ക്കും ആരാധകർ കൂടി വരുകയാണിപ്പോൾ.

Advertisement