ടൊവിനോ ചിത്രത്തിലൂടെ ധന്യ മേരി വർഗ്ഗീസ് വീണ്ടും സിനിമയിലേക്ക്: ആവേശം പറഞ്ഞറിയിക്കാൻ ആകില്ലെന്ന് നടി

328

മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ധന്യ മേരി വർഗീസ്. മോഡലിങ്ങ് രംഗത്തു നിന്നുമാണ് ധന്യ മേരി വർഗീസ് സിനിമയിലെത്തിയത്. 2003 ലാണ് സിനിമയിൽ എത്തിപ്പെട്ടതെങ്കിലും ധന്യ ശ്രദ്ധിക്കപ്പെട്ടത് 2007 ൽ പുറത്തിറങ്ങിയ തലപ്പാവ് എന്ന സിനിമയിലൂടെ ആയിരുന്നു.

പിന്നീട് പുറത്തിറങ്ങിയ വൈരം, റെഡ് ചില്ലീസ്, കേരള കഫേ, ദ്രോണ വീട്ടിലേയ്ക്കുളളവഴി, പ്രണയം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.നടനും ബിസിനസുകാരനായ ജോണിനെ വിവാഹം കഴിച്ചതോടെ ധന്യ സിനിമ വിട്ടിരുന്നു. 2012 ജനുവരി 9 നായിരുന്നു ധന്യയും സിനിമ സീരിയൽ താരവുമായ ജോണും വിവാഹിതരാകുന്നത്.

Advertisements

അതേ സമയയം വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്കെടുത്ത താരം സീതാകല്യാണം എന്ന മിനിസ്‌ക്രീൻ സീരിയലിലൂടെയാണ് ക്യാമറയ്ക്ക് മുന്നിൽ മടങ്ങി എത്തിയത്. ഭർത്താവ് ജോണും മിനിസ്‌ക്രീനിൽ സജീവമാണ്.

ഇപ്പോഴിതാ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു. ടോവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിലാണ് ധന്യ അഭിനയിക്കുന്നത്. കാണെകാണെ എന്നാണ് ചിത്രത്തിന്റെ പേര്. ഉയരെ എന്ന സിനിമയ്ക്ക് ശേഷം മനു അശോകൻ ഒരുക്കുന്ന ചിത്രമാണ് കാണെക്കാണെ.

ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിൽ ആണ് ധന്യ. ഇക്കാര്യം ധന്യ തന്നെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. ധന്യ മേരി വർഗീസിന്റെ പോസ്റ്റ് ഇങ്ങനെ:

ഏകദേശം 10 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഞാൻ വീണ്ടും ബിഗ് സ്‌ക്രീനിനു മുന്നിൽ വരാൻ പോകുന്നു. അതിന്റെ ആവേശം പറഞ്ഞറിയിക്കാൻ ആകില്ല. വെള്ളിത്തിരയിൽ ഞാൻ അവസാനമായി എത്തിയത് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്റെ മകളുടെ വേഷത്തിൽ ആയിരുന്നു.

ഇന്നത്തെ യൂത്ത് ഐക്കൺസ് ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരോടൊപ്പം ഒരു ചെറിയ വേഷം ചെയ്യാൻ പോകുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര സന്തോഷം ഉണ്ട്. ഉയരെക്ക് ശേഷം മനു അശോകൻ ആണ് കാണെക്കാണെ ഒരുക്കുന്നത്.

മാത്രമല്ല എന്റെ മുൻ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ ആൽബി ഉൾപ്പെടെ പരിചിതരായ നിരവധിപേർക്കൊപ്പം വീണ്ടും വർക്ക് ചെയ്യാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്. പിന്തുണച്ച കാണെക്കാണെ മുഴുവൻ ടീമിനും നന്ദി.

Advertisement