ഞാൻ വാപ്പച്ചിയുടെ കൂടെ അഭിനയിക്കാൻ പോവ്വാണ്, വിരട്ടരുതെന്ന് ഒന്ന് പറയണമെന്ന് തന്നോട് ആവശ്യപ്പെട്ട അലൻസിയറിന് ദുൽഖർ കൊടുത്ത കിടു മറുപടി കേട്ടോ

212

മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നടൻ അലൻസിയർ. ഒന്നിനൊന്ന് വ്യത്യസ്തമായ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു അലൻസിയർ.

നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കസബ എന്ന സിനിമയിൽ എത്തി ചേർന്നതിന്റെയും മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടൻ അലൻസിയർ. കമ്മട്ടിപ്പാടത്തിൽ അഭിനയിക്കുന്ന സമയത്ത് ദുൽഖർ സൽമാനോട് താൻ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ പോകുന്ന വിവരം പറഞ്ഞിരുന്നുവെന്നു അലൻസിയർ പറയുന്നു. അപ്പോൾ ദുൽഖർ നൽകിയ മറുപടിയും അദ്ദേഹം വ്യക്തമാക്കി.

Advertisements

അലൻസിയറിന്റെ വാക്കുകൾ ഇങ്ങനെ’

കമ്മട്ടിപ്പാടത്തിൽ അഭിനയിക്കുന്ന സമയത്ത് ഞാൻ ദുൽഖറിനോട് പറഞ്ഞിരുന്നു. ഞാൻ നാളെ വാപ്പച്ചിയുടെ കൂടെ അഭിനയിക്കാൻ പോവ്വാണ്. ഒന്ന് പറയണം വിരട്ടരുതെന്ന്. വിരട്ടികഴിഞ്ഞാൽ എനിക്ക് അഭിനയം ഒന്നും വരില്ല, കളഞ്ഞിട്ടുവരും.

അപ്പോൾ ദുൽഖർ പറഞ്ഞു ധൈര്യമായിട്ട് പോയിക്കോ ചേട്ടാ. വാപ്പച്ചിയും ഞാനും ഒരുമിച്ചിരുന്നാണ് വീട്ടിൽ വെച്ച് മഹേഷിന്റെ പ്രതികാരം കണ്ടതെന്ന്. അപ്പോഴേ വാപ്പച്ചി പറഞ്ഞിരുന്നു. ഇയാള് കൊളളാം ഇയാളെ നമ്മളുടെ കൂടെ കൂട്ടണം എന്നൊക്കെ. ധൈര്യമായിട്ട് പോയ്ക്കോളാൻ പറഞ്ഞു.

അങ്ങനെയാണ് ഞാൻ ഭയങ്കര കോൺഫിഡൻസോടെ കസബയുടെ സെറ്റിൽ ഞാനെത്തുന്നത്. മമ്മൂക്കയുമായുളള സീനാണ് ആദ്യം എടുക്കുന്നത്. മമ്മൂക്ക കാരവാനിൽ നിന്ന് ഇറങ്ങിവന്നു. അപ്പൊ പ്രൊഡക്ഷൻ കൺട്രോളർ വന്ന് പറഞ്ഞു മമ്മൂക്ക കാരവാനിന്റെ അടുത്തുണ്ട്.

അങ്ങോട്ട് പോയി പരിചയപ്പെടാം എന്ന് പറഞ്ഞു. അപ്പോ ഞാൻ പറഞ്ഞു വേണ്ട സെറ്റിൽ വരുമ്പോൾ പരിചയപ്പെട്ടോളാം എന്ന് . പിന്നാലെ മമ്മൂക്ക ഇറങ്ങിവരുമ്പോ ഒരുപാട് ആളുകൾ അദ്ദേഹത്തെ കാത്തുനിൽക്കുന്നുണ്ടായിരുന്നു ആ കൂട്ടത്തിൽ ഞാനുമുണ്ട്.

മമ്മൂക്ക ഒരു കണ്ണാടി ഒകെ വെച്ചിട്ട് പോലീസ് വേഷത്തിൽ ഇങ്ങനെ ഇറങ്ങിവരുന്നു. പെട്ടെന്ന് എന്റെ അടുത്ത് വന്നപ്പോൾ കൈ നീട്ടികൊണ്ട് പറഞ്ഞു എന്റെ പേര് മമ്മൂട്ടി. ഞാൻ ചിരിച്ചുപോയി. അപ്പോ തന്നെ ആ മനുഷ്യന്റെ ഉളളിലെ സരസത എനിക്ക് മനസിലായെന്ന് അലൻസിയർ വെളിപ്പെടുത്തുന്നു.

Advertisement