മൂന്ന് ഭാഷ, മൂന്ന് സിനിമ, ഒരേ ഒരു നടൻ മമ്മൂട്ടി; ഫിലിംഫെയർ ചരിത്രത്തിൽ ആദ്യം

15

ഫിലിം ഫെയർ പുരസസ്‌കാരം തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും പ്രശസ്തമായ അവാർഡാണ്. 66 വർഷത്തെ ഫിലിം ഫെയർ പുരസസ്‌കാര ചടങ്ങിൽ അപൂർവ്വമായ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി.

മൂന്ന് ഭാഷകളിൽ നിന്നായി മമ്മൂട്ടിയുടെ മൂന്ന് സിനിമകളാണ് ഫിലിം ഫെയർ പുരസ്‌ക്കാരത്തിനായി നോമിനേഷൻ നേടിയിരിക്കുന്നത്. മലയാളത്തിൽ നിന്ന് ഉണ്ട, തമിഴിൽ നിന്ന് പേരൻപ്, തെലുങ്കിൽ നിന്ന് യാത്ര എന്നിവയാണവ. ഫിലിം ഫെയറിന്റെ ചരിത്രത്തിലാദ്യമായാണ് മൂന്ന് ഭാഷകളിൽ നിന്ന് ഒരു നടന്റെ ചിത്രങ്ങൾ നാമനിർദേശം ചെയ്യപ്പെടുന്നത്.

Advertisements

ഉണ്ട

ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് സംഘത്തിന്റെ കഥയാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ടയിൽ പറഞ്ഞത്. ജെമിനി സ്റ്റുഡിയോസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമിച്ച ഉണ്ടയിൽ സബ് ഇൻസ്‌പെക്ടർ മണികണ്ഠൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹർഷദാണ്. വിനയ് ഫോർട്ട്, ഷൈൻ ടോം ചാക്കോ, കലാഭവൻ ഷാജോൺ, ജേക്കബ് ഗ്രിഗറി, അർജുൻ അശോകൻ, ലുക്മാനുൽ ലുക്കു, എന്നിവരാണ് ഉണ്ടയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബോളിവുഡ് താരങ്ങളായ ഓംകാർ ദാസ് മണിക്പുരി, ഭഗ്വാൻ തിവാരി എന്നിവരും ചിത്രത്തിലുണ്ട്.

ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.. ഛത്തീസ്ഗഡിലും കർണാടകയിലും കേരളത്തിലുമായി 57 ദിവസംകൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

പേരൻപ്

സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥയും അവളുടെ പിതാവിന്റെ വൈകാരിക നിമിഷങ്ങളുമാണ് പേരൻപ് എന്ന ചിത്രത്തിന്റെ പ്രമേയം.

റാം സംവിധാനം ചെയ്ത ചിത്രത്തിൽ അമുദൻ എന്ന ഓൺലൈൻ ടാക്സി ഡ്രൈവറുടെ കഥാപാത്രമാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. സാധനയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി പ്രത്യക്ഷപ്പെടുന്നത്. പിഎൽ തേനപ്പൻ നിർമ്മിച്ച ചിത്രത്തിൽ സമുദ്രക്കനി അഞ്ജലി, അഞ്ജലി അമീർ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ നടന്ന വേൾഡ് പ്രീമിയറിലും ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.

യാത്ര

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന സിനിമയാണ് യാത്ര. ചിത്രത്തിൽ വൈഎസ്ആർ ആയി എത്തിയ മമ്മൂട്ടിയുടെ പ്രകടനം നിരൂപക പ്രശംസ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിൽ വൈഎസ്ആറിന്റെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ജഗപതി ബാബുവാണ്.

1999 മുതൽ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിത കഥയാണ് യാത്ര പറയുന്നത്. 2004ൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്.

Advertisement