മലയാളത്തിന്റെ മഹാനടൻ തിലകന്റെ മകനും മലയാളികൾക്ക് പ്രിയപ്പെട്ട നടനും ഡബ്ബിംഗ് ആർട്ടിസ്റ്റും നടനുമാണ് ഷോബി തിലകൻ. മിനിസ്‌ക്രീൻ സീരിയലുകളിലെ സജീവ സാനിധ്യമായ ഷോബി തിലകൻ ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
തന്റെ ഡബ്ബിംഗ് ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. ജയറാം നായകനായ ആടുപുലിയാട്ടം എന്ന ചിത്രത്തിൽ ഓംപുരിക്ക് വേണ്ടിയും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കായി തമിഴ് സിനിമകളും ഡബ്ബ് ചെയ്ത ഓർമ്മയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
ഷോബി തിലകന്റെ വാക്കുകൾ ഇങ്ങനെ:
ഓംപുരി സാറിന് വേണ്ടി ഡബ്ബ് ചെയ്തപ്പോൾ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. മലയാളം അറിയാത്തതിനാൽ അദ്ദേഹെ ഹിന്ദിയിൽ ഡയലോഗുകൾ എഴുതി പിടിക്കുകയായിരുന്നു. അത് നോക്കിവായിച്ചാണ് അദ്ദേഹം സീനുകൾ പൂർത്തി ആക്കിയിരുന്നത്. മലയാളത്തിൽ ഡബ്ബ് ചെയ്യുമ്പോൾ ലിപ് സിങ്ക് ഉണ്ടാകാൻ അദ്ദേഹം വളരെ പതിയെയാണ് ഡയലോഗുകൾ പറഞ്ഞിരുന്നത് അതോടൊപ്പം എത്തിപ്പെടാൻ പാടുപെട്ടിരുന്നു.
പഠനസമയത്ത് മിമിക്രി അവതരിപ്പിച്ച് ഒന്നാം സമ്മാനം നേടിയപ്പൾ അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നുമാണ് സമ്മാനം വാങ്ങിയത്. കൂടാതെ തമിഴ് നടൻ പ്രഭുവിന് ഡബ്ബ് ചെയ്യാൻ സാധിച്ചതിനെ കുറിച്ചും ശേഷം അദ്ദേഹം അഭിനന്ദിച്ചപ്പോൾ ഉണ്ടായ സന്തോഷത്തെ കുറിച്ചും ഷോബി പറയുന്നു.
നടൻ മമ്മൂട്ടിക്ക് വേണ്ടി അഞ്ച് തമിഴ് സിനിമകൾ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഷോബി തിലകൻ പറയുന്നു. മമ്മൂക്കയ്ക്ക് വേണ്ടി പുതിയ നിയമം, ഗ്രേറ്റ് ഫാദർ, യാത്ര എന്നീ സിനിമകളുടെ തമിഴ് ഡബ്ബ് ചെയ്തിട്ടുണ്ട്. പക്ഷെ ഇന്നേവരെ അദ്ദേഹത്തെ വിളിച്ച് അഭിപ്രായം ചോദിക്കാൻ സാധിച്ചിട്ടില്ല ചോദിക്കാനും പേടിയാണ്.
കൊവിഡും ലോക്ക് ഡൗണും മൂലം അദ്ദേഹത്തെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. കാണുമ്പോൾ അഭിപ്രായം എന്തായാലും ചോദിക്കണമെന്ന് തന്നെയാണ് കരുതുന്നത്. അദ്ദേഹം എന്തായാലും ഞാനാണ് അദ്ദേഹത്തിന് ശബ്ദം നൽകിയത് എന്ന് അറിഞ്ഞിട്ടു ണ്ടാവും. എല്ലാ കാര്യങ്ങളിലും ശ്രദ്ധയുള്ളയാളാണ് മമ്മൂക്ക എന്നും ഷോബി തിലകൻ പറയുന്നു.
അതേ സമയം ഡബ്ബിങ് ആർടിസ്റ്റ് എന്ന് പറയുമ്പോൾ ആളുകളുടെ മനസിലേക്ക് പെട്ടെന്ന് വരുന്ന മുഖങ്ങളിലൊന്ന് കൂടിയാണ് ഷോബി തിലകന്റേത്. രണ്ടര പതിറ്റാണ്ടായി അദ്ദേഹം മലയാള സിനിമയിലെ ഡബ്ബിങ് മേഖലയിലുണ്ട്. മിമിക്രിയും അഭിനയവും ഡബ്ബിങിനൊപ്പം അദ്ദേഹം കൊണ്ടുപോകുന്നു.
പഴശ്ശിരാജയിലെ എടച്ചേന കുങ്കന് ശബ്ദം നൽകിയത് ഷോബിയായിരുന്നു. ശരത്കുമാറാണ് എടച്ചേന കുങ്കനായി ചിത്രത്തിൽ വേഷമിട്ടത്. ശരത്തിന്റെ കഥാപാത്രത്തിന് ഇത്രയേറെ ആരാധകർ ഉണ്ടാകാൻ കാരണമായതിൽ ഒന്നും ഷോബിയുടെ ഡബ്ബിങ് തന്നെയായിരിക്കും.
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ബ്രഹ്‌മാണ്ഡ ചിത്രമായ ബാഹുബലിയുടെ മലയാളം ഡബ്ബിങ്ങിൽ ചിത്രത്തിലെ വില്ലൻ കഥാപാത്രമായ പൽവാൽ ദേവന് ശബ്ദം കൊടുത്തതും ഷോബി തന്നെയായിരുന്നു. വലിയ അഭിനന്ദനമാണ് ഈ സിനിമയിലെ പ്രകടനത്തിലൂടെ ഷോബി തിലകന് ലഭിച്ചത്.
വർഷങ്ങളായി ഡബ്ബിങ് രംഗത്തെ നിറസാന്നിധ്യമാണ് ഷോബി. ഒപ്പം അഭിനയ രംഗത്തും സജീവം. പിതാവ് തിലകൻ അസുഖ ബാധിതനായി ചികിത്സയിൽ കഴിയുമ്‌ബോൾ അദ്ദേഹത്തിന് വേണ്ടിയും മുമ്ബ് ഷോബി ശബ്ദം നൽകിയിരുന്നു.