മമ്മൂട്ടിയുമായുള്ള പിണക്കം, പഴശ്ശിരാജയലെ എടച്ചേന കുങ്കനാവാൻ തനിക്ക് പറ്റില്ലെന്ന് സുരേഷ് ഗോപി, പിന്നെ സംഭവിച്ചത് ഇങ്ങനെ

12166

ചെറിയ വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും തുടങ്ങി പിന്നീട് മലയാളികളുടെ ആക്ഷൻ ഹീറോ ആയി മാറിയ സൂപ്പർതാരമാണ് സുരേഷ്‌ഗോപി. സിനിമയിൽ സജീവമായ സുരേഷ് ഗോപി ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് ഇപ്പോൾ.
അതേ സമയം 1986 ൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ രാജാവിന്റെ മകൻ മോഹൻലാലിൻ സഹായികളിൽ ഒരാളുടെ വേഷം അവതരിപ്പിച്ചതോടെയാണ് സുരേഷ് ഗോപി മലയാള സിനിമയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.

അതിനുശേഷം ഏതാനും വില്ലൻ വേഷങ്ങൾ കൂടി ചെയ്ത താരം നായകനിരയിലേക്ക് ഉയരുകയായിരുന്നു. ന്യൂസ്, തലസ്ഥാനം, കമ്മിഷണർ, ഹൈവെ, യുവതുർക്കി, ഏകലവ്യൻ, കാശ്മീരം, ലേലം, വാഴുന്നോർ,പത്രം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ സൂപ്പർതാര പദവിയിലേക്ക് എത്തുകയയിരുന്നു അദ്ദേഹം.

Advertisements

1997 ൽ കളിയാട്ടം എന്ന ചിത്രത്തിലെ അവിസ്മരണീയമായ അഭിനയത്തിനു ദേശീയ അവാർഡ് കരസ്ഥമാക്കി. 2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ഏറ്റവും അവസാനമായി തിയറ്ററുകളിലെത്തിയത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതെ സമയം തന്റെ കരിയറിൽ സുരേഷ് ഗോപി വേണ്ടെന്നുവെച്ച കഥാപാത്രങ്ങളും ധാരാളമാണ്. അങ്ങനെ
സുരേഷ് ഗോപി തന്റെ കരിയറിൽ വേണ്ടന്നുവെച്ച കഥാപാത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പഴശിരാജയിലെ എടച്ചേന കുങ്കൻ എന്ന ശക്തമായ വേഷം.

മമ്മൂട്ടിയുമായുള്ള പിണക്കത്തെ തുടർന്നാണ് അന്ന് സുരേഷ് ഗോപി പഴശിരാജയോട് നോ പറഞ്ഞത്. ആ സമയത്ത് പഴശ്ശിരാജയിൽ നായകനായ മമ്മൂട്ടിയും സുരേഷ് ഗോപിയും അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ഒടുവിൽ എടച്ചേന കുങ്കനായി അഭിനയിക്കാൻ സംവിധായകൻ ഹരിഹരൻ പ്രശസ്ത നടൻ ശരത് കുമാറിനെ വിളിക്കുകയായിരുന്നു.

സുരേഷ് ഗോപിയെ പഴശിരാജയിലേക്ക് വിളിച്ചിരുന്നതായി ഹരിഹരനും നേരത്തെ വെളിപ്പെടുത്തിയിരുന്നു. സുരേഷ് ഗോപിയെ സമീപിച്ചിരുന്നു. എന്നാൽ, അദ്ദേഹം നോ പറഞ്ഞു. അതോടെ ആ ചാപ്റ്റർ ക്ലോസ് ചെയ്തു. ആ കഥാപാത്രം ചെയ്തില്ലെങ്കിൽ സുരേഷ് ഗോപിയുടെ കരിയറിലെ വലിയ നഷ്ടമാകും എന്നൊന്നും പറയില്ല.

അദ്ദേഹത്തിനു അതിനും മികച്ച കഥാപാത്രങ്ങൾ ചിലപ്പോൾ കിട്ടുമായിരിക്കാം എന്നാണ് ഹരിഹരൻ വെളിപ്പെടുത്തിയത്. ഒരു കാലത്ത് മമ്മൂട്ടി സുരേഷ് ഗോപി കോംബിനേഷൻ സിനിമകളെല്ലാം തിയറ്ററുകളിൽ വലിയ ആരവം തീർത്തിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ്, ധ്രുവം, ന്യൂഡൽഹി, ദ കിങ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Also Read
അബ്‌സർ അത്ര റൊമാന്റിക് ഒന്നുമല്ല, ഞങ്ങളുടെ കല്യാണം ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു: തുറന്നു പറഞ്ഞ് ഇന്ദ്രജ

എന്നാൽ, ഇരുവരും തമ്മിൽ പിന്നീട് കടുത്ത ശത്രുതയിലായി. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും തമ്മിലുള്ള പിണക്കം അവസാനിക്കുന്നത്. എന്നാൽ, മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള പിണക്കത്തിന്റെ കാര്യം ഇപ്പോഴും മലയാള സിനിമാലോകത്തിനു വ്യക്തമായി അറിയില്ല.

അന്തരിച്ച നടൻ രതീഷിന്റെ മകളുടെ വിവാഹ വീഡിയോയിൽ മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിൽ എത്രത്തോളം പിണക്കമുണ്ടായിരുന്നു എന്ന് വ്യക്തമാണ്. രതീഷിന്റെ മകളുടെ കല്യാണ ചടങ്ങിന് സുരേഷ് ഗോപിയും മമ്മൂട്ടിയും എത്തിയിരുന്നു. എന്നാൽ, ഇരുവരും പരസ്പരം മിണ്ടിയില്ല. അന്ന് വിവാഹചടങ്ങിന് എത്തിയ സുരേഷ് ഗോപി മമ്മൂട്ടിയുടെ തോളിൽ തട്ടുന്നത് വീഡിയോയിൽ കാണാം.

എന്നാൽ, സുരേഷ് ഗോപിയെ കണ്ട ഭാവം നടിക്കുന്നില്ല മമ്മൂട്ടി. തന്നെ മമ്മൂട്ടി ഒഴിവാക്കുകയാണെന്ന് മനസിലായപ്പോൾ സുരേഷ് ഗോപിയും പിൻവാങ്ങി. ആ പിണക്കം വർഷങ്ങളോളം നീണ്ടു.ഒരിക്കൽ തിരുവനന്തപുരത്ത് സുരേഷ് ഗോപി നടത്തിയ വാർത്താസമ്മേളനവും ഏറെ വിവാദമായിരുന്നു.

മമ്മൂട്ടിയുമായുള്ള പിണക്കത്തെ കുറിച്ച് മാധ്യമപ്രവർത്തകർ സുരേഷ് ഗോപിയോട് ചോദിച്ചു. തനിക്ക് മമ്മൂട്ടിയുമായി ഒരു പ്രശ്‌നമുണ്ടെന്നും ആ പ്രശ്‌നം കേട്ടാൽ പിണക്കത്തിന്റെ കാര്യം നിങ്ങൾക്ക് വ്യക്തമാകുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാൽ, തങ്ങൾക്കിടയിലെ പിണക്കത്തിന്റെ കാര്യം വെളിപ്പെടുത്താൻ സുരേഷ് ഗോപി തയ്യാറായില്ല.

Also Read
ആ വസ്ത്രത്തിന്റെ പേരിൽ വിമർശനം ഒരുപാട് കേൾക്കേണ്ടി വന്നിരുന്നു, കുടുംബവിളക്ക് സെറ്റിൽ എത്തിയപ്പോൾ അതായിരുന്നു പേടി, തുറന്ന് പറഞ്ഞ് ശ്രീലക്ഷ്മി

വർഷങ്ങൾക്ക് ശേഷം ഇരുവരും മനസറിഞ്ഞ് കെട്ടിപ്പിടിച്ചാണ് തങ്ങളുടെ പിണക്കം അവസാനിപ്പിച്ചത്. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളുടെ വിവാഹവേദിയായിരുന്നു അത്. ഗുരുവായൂരിൽ നടന്ന ആ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മമ്മൂട്ടിയും സുരേഷ് ഗോപിയും എത്തിയിരുന്നു.

എല്ലാവരെയും അത്ഭുതപ്പെടുത്തി മമ്മൂട്ടി സുരേഷ് ഗോപിയെ കെട്ടിപിടിച്ചു. എല്ലാം പറഞ്ഞു തീർത്തു എന്നും തങ്ങളുടെ പിണക്കം തീർന്നെന്നും സഹപ്രവർത്തകരോട് രണ്ട് താരങ്ങളും ഒന്നിച്ചു പ്രഖ്യാപിച്ചു. ഇപ്പോൾ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്.

Advertisement