ജീവിതഗന്ധികളായ കുടുംബസിനിമകൾ ഒരുക്കി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ കലാകാരനാണ് സത്യൻ അന്തിക്കാട്. തലമുറ വ്യത്യാസമില്ലാതെയാണ് സത്യൻ അന്തിക്കാട് ചിത്രങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. പ്രേക്ഷകരെ ചിരിപ്പി ക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി ചിത്രങ്ങളാണ് സത്യൻ അന്തിക്കാട് ഒരുക്കിയിട്ടുള്ളത്.
ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നർമ്മത്തിലൂടെ തന്റെ സിനിമകളിൽ അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്, കൂടാതെ സത്യൻ അന്തിക്കാട് തന്റെ സിനിമയിലൂടെയും ഓരോ സന്ദേശവും മലയാളികൾക്കായി പകർന്നു നൽകുന്നുണ്ട്. മോഹൻലാൽ, മമ്മൂട്ടി, ജയറാം എന്നിവർക്ക് ഹിറ്റ് ചിത്രങ്ങളാണ് സത്യൻ അന്തിക്കാട് സമ്മാനിച്ചിരിക്കുന്നത്.
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മമ്മൂട്ടിയെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് . ഏറ്റവും കൂടുതൽ ഹോം വർക്ക് ചെയ്യുന്ന നടനാണ് മമ്മൂട്ടി എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ഫ്‌ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒപ്പം മമ്മൂട്ടിയെ കുറിച്ചും തനിക്ക് ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ കുറിച്ചും സത്യൻ അന്തിക്കാട് വെളിപ്പെടുത്തി.
മറ്റുള്ളവരിൽ നിന്ന് വിപരീതമായി ഏറ്റവും കൂടുതൽ ഹോം വർക്ക് ചെയ്യുന്ന നടനാണ് മമ്മൂട്ടി. അത് പക്ഷേ മമ്മൂട്ടി പുറമേക്ക് ഭാവിക്കാറില്ല. ഒരു വടക്കൻ വീരഗാഥയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനും മാസങ്ങൾക്ക് മുൻപ് എംടിയെക്കൊണ്ട് അതിലെ ഡയലോഗുകൾ പറയിച്ച് റെക്കോഡ് ചെയ്ത് കാർ യാത്രകളിലൊക്കെ മമ്മൂട്ടി അത് ഉരുവിട്ട് പഠിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.
മമ്മൂട്ടിക്കല്ലാതെ മറ്റൊരു നടന് വേണ്ടിയും എംടി അങ്ങനെ ചെയ്യില്ല. മമ്മൂട്ടിയല്ലാതെ മറ്റൊരു നടനും കഥാപാത്രത്തിന് വേണ്ടി അങ്ങനെയൊരു പഠനം നടത്തുമെന്ന് തോന്നുന്നുമില്ലെന്ന് സത്യൻ അന്തിക്കാട് പറയുന്നു. വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായർ, പ്രാഞ്ചിയേട്ടനിലെ ഫ്രാൻസിസ് ചിറമേൽ, രാജമാണിക്യത്തിലെ മാണിക്യം, ഗോളാന്തര വാർത്തയിലെ രമേശൻ നായർ എന്നിവയാണ് തനിക്കിഷ്ടപ്പെട്ട മമ്മൂട്ടിയുടെ കഥാപാത്രങ്ങളെന്നും സത്യൻ അന്തിക്കാട് പറയുന്നു.
അതേ സമയം തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ് സത്യൻ അന്തിക്കാട് ഇപ്പോൾ. മലയാളികളുടെ പ്രിയ നായിക മീര ജാസ്മിൻ ആണ് ഈ ചിത്രത്തിൽ നായിക. മരയുട മടങ്ങി വരവ് ചിത്രമാണ് ഇത്. ജയറാം ആണ് നായകൻ. വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തിയെന്ന് സത്യൻ അന്തിക്കാട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന കൺമണി. അമ്മയെ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തിയ അച്ചു. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.
മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെപിഎസി ലളിതയും, ശ്രീനിവാസനും ഒക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിൽ ആണെന്ന് സത്യൻ അന്തിക്കാട് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.