മലയാളത്തിലെ എണ്ണംപറഞ്ഞ സംവിധായകൻമാരിൽ പ്രധാനിയാണ് റാഫി. റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിലും തനിച്ചും നിരവധി സീപ്പർഹിറ്റുകളാണ് റാഫി മലയാളത്തിൽ ഒരുക്കിയിട്ടുള്ളത്. ഇപ്പോഴിതാ നരിവവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ റാഫി ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്.
വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന് വേണ്ടിയാണ് ജനപ്രിയ നായകനും ഹിറ്റ് സംവിധായകനും വീണ്ടും കൈകോർക്കുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമുള്ള ഒരു ചിത്രമാണ് വൈറലാകുന്നത്. കെട്ട്യോൾ ആണെന്റെ മാലാഖ എന്ന സിനിമയിലുടെ മലയാളികളുടെ പ്രിയങ്കരിയായ നടി വീണ നന്ദകുമാറിനൊപ്പം ഉള്ള ദിലീപിന്റെ ചിത്രമാണ് ഫാൻസ് പേജിൽ കൂടി ശ്രദ്ധേയമാകുന്നത്.
ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്, ഏട്ടന്റെ സിനിമയ്ക്ക് ഒത്തിരി ഒത്തിരി സ്നേഹത്തോടെ വിജയാശംസകൾ എന്നാണ് ആരാധകർ പറയുന്നത്. അതേ സമയം വോയ്സ് ഓഫ് സത്യനാഥന് ചറാഫി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം, എന്നിവയും നിർവഹിച്ചിരിക്കുന്നത്.
സിനിമയിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആൻറണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ബാദുഷ സിനിമാസിന്റെ ആദ്യ ചിത്രം വോയിസ് ഓഫ് സത്യനാഥൻ വിദ്യാരംഭ ദിനത്തിൽ ചിത്രീകരണം ആരംഭിച്ചു.
അടുത്ത കാലത്തായി മലയാള സിനിമയിൽ നിന്നും മൺ മറഞ്ഞുപോയ കലാകാരന്മാരുടെ ആത്മാവിന് നിത്യ ശാന്തിക്കായുള്ള പ്രാർത്ഥനയോടു കൂടിയാണ് ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിന്റെ സ്വിച് ഓൺ കർമ്മം പ്രിയപ്പെട്ട സംവിധായകൻ ഷാഫി നിർവ്വഹിച്ചു. ഒപ്പം ബാദുഷ ആദ്യ ക്ലാപ്പ് അടിച്ചു.
വിളക്ക് കൊളുത്തി ചിത്രീകരണത്തിന് തുടക്കം കുറിച്ചത് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ഷിനോയ് മാത്യുവിന്റെ പത്നി നീതുവായിരുന്നു. ഞങ്ങളുടെ ഈ ചിത്രത്തിനൊപ്പം എല്ലാവരുടേയും സഹകരണവും കൂടെയുണ്ടാവണം എന്ന് പറഞ്ഞു കൊണ്ട് ബാദുഷ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.