ഭർത്താവ് വേറെ ഒരാളായിരുന്നുവെങ്കിൽ അഭിനയത്തിന് പകരം മറ്റൊരു ജോലിക്ക് പോകേണ്ടി വന്നേനെ: തുറന്നു പറഞ്ഞ് സോനാ നായർ

490

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 1986ൽ പുറത്തിറങ്ങിയ ടിപി ബാല ഗോപാലൻ എംഎ എന്ന സിനിമയിൽ ബാല നടിയായി തുടക്കം തുടക്കം കുറിച്ച താരമാണ് സോന നായർ.
പിന്നീട് പത്ത് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സോന നായർ അഭിനയിയ്ക്കുന്നത്.

1996 ൽ സത്യൻ അന്തിക്കാട് തന്നെ സംവിധനം ചെയ്ത തൂവൽകൊട്ടാരമായിരുന്നു സോന നായരുടെ രണ്ടാമത്തെ സിനിമ. തുടർന്ന് കഥാനായകൻ, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കസ്തൂരിമാൻ, പേരറിയാത്തവർ എന്നിവയുൾപ്പെടെ നൂറോളം സിനിമകളിൽ അഭിനയിച്ചു.

Advertisements

സിനിമയിൽ സജീവമാകുന്നതിനു മുൻപ് തന്നെ സോന നായർ ദൂരദർശൻ സീരിയലുകളിൽ അഭിനയിച്ചിരുന്നു. 1991 ൽ സംപ്രേക്ഷണം ചെയ്ത ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സീരിയലിലാണ് സോന നായർ ആദ്യമായി അഭിനയിച്ചത്. പിന്നീട് സിനിമകളിൽ അഭിനയിയ്ക്കുന്നതിനോടൊപ്പം തന്നെ അവർ വിവിധ ചനലുകളിലായി നിരവധി സീരിയലുകളും ചെയ്തിരുന്നു.

രാച്ചിയമ്മ, കടമറ്റത്തു കത്തനാർ, ജ്വാലയായ്, സമസ്യ, ഓട്ടോഗ്രാഫ് എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ചിൽ അധികം സീരിയലുകളിൽ സോന നായർ അഭിനയിച്ചിട്ടുണ്ട്. 2006ൽ മികച്ച സഹനടിയ്ക്കുള്ള കേരള സംസ്ഥന ടെലിവിഷൻ അവാർഡ് സമസ്യ എന്ന സീരിയലിലെ അഭിനയത്തിന് സോന നായർ കരസ്ഥമാക്കി.

കഥാപാത്രത്തിന് അനുയോജ്യമായ അഭിനയം കാഴ്ചവയ്ക്കാനുള്ള മികവും സോന നായർക്ക് സ്വന്തമാണ്. സിനിമാ ഛായാഗ്രാഹകനായ ഉദയൻ അമ്പാടിയാണ് സോന നായരുടെ ഭർത്താവ്. താരം തന്റെ സിനിമ ജീവവിതത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും തുറന്നുപറഞ്ഞത് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ.

വിവാഹത്തിന് മുന്നെയാണ് സിനിമയിൽ എത്തിയതെങ്കിലും കൂടുതൽ സജീവമായത് വിവാഹത്തിന് ശേഷമാണ്. ആളുകൾ അറിഞ്ഞ് തുടങ്ങിയതു വിവാഹത്തിന് ശേഷമായിരുന്നു, അതിനുളള എല്ലാ പിന്തുണയും നൽകിയത് എന്റെ വീട്ടുകാരണ്. അദ്ദേഹത്തിനെ പോലെ ഒരാൾ അല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഒരിക്കലും ഇങ്ങനെ ആകില്ലായിരുന്നു.

വീട്ടമ്മയോ അല്ലെങ്കിൽ മറ്റൊരു ജോലിയിലേയ്ക്ക് പോകുമായിരുന്നു.ഒരിക്കലും അഭിനയത്തിലേയ്ക്ക് വരില്ലായിരുന്നെന്ന് സോന നായർ പറയുന്നു എന്റെ പ്രേക്ഷകരിലധികവും സ്ത്രീകളാണ്. ചെന്നൈയിൽ മാളുകളിലും മറ്റും പോകുമ്പോൾ ഇവർ ഓടി വരുകയും സെൽഫി എടുക്കുകയും ചെയ്യാറുണ്ട്.

തമിഴിലെ തന്റെ ആദ്യ പരമ്പരയായിരുന്നു ഉയിരേ. ഇതിന് ശേഷം എയർപോർട്ടിലു മറ്റും നിൽക്കുമ്പോൾ ആളുകൾ തിരിച്ചറിയാറുണ്ട്. അത് വളരെ സന്തോഷമുള്ള കാര്യമാണെന്നും സോന നായർ പറയുന്നു.

Advertisement