മിനി സ്‌ക്രീൻ അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഒരു അവതാരകയ്ക്കും ഇതുവരെയും ഉണ്ടാക്കാൻ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി മാണി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്.
എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരിൽ നിന്നും പേളിയെ വേറിട്ട് നിർത്തുന്നത്. ജീവിതത്തിലേക്കുള്ള പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനിഷും.
സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ശ്രീനിഷും പേളിയും അച്ഛനും അമ്മയും അകാൻ പോകുന്നു എന്ന് അറിയിച്ചത്. ശ്രീനിഷിനും പേളികും ആശംസകളുമായി നിരവധി പേരായിരുന്നു എത്തിയിരുന്നതും. ഗർഭകാലത്തെ വിശേഷങ്ങളുമായി താരം ആരാധകർക്ക് ഇടയിൽ സജീവമാണ്.
കഴിഞ്ഞ മാസം സോഷ്യൽ മീഡിയകളിലൂടെ പേളി തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. ഇതോടെ നിരവധി പേർ പേളിക്കും ശ്രീനിഷിനും ആശംസകളുമായി രംഗത്ത് എത്തിയിരുന്നുതന്റെ ഉള്ളിലെ ജീവന്റെ വളർച്ചയെണ്ണി കാത്തിരിക്കുകയാണ് ഇപ്പോൾ പേളി മാണി.
ഗർഭകാലത്തെ വിശേഷങ്ങൾ ആരാധകരുമായും പേളി പങ്കുവയ്ക്കാറുണ്ട്. പേളി മാണിയുടെതായി വന്ന പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വയറ്റിൽ കുഞ്ഞുവാവ ചെറുതായി അനങ്ങി തുടങ്ങിയെന്ന സന്തോഷമാണ് നടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
ഇത് എക്കാലത്തെയും മനോഹരവും ആവേശകരവുമായ ഒരു ഫീലിംഗാണെന്നും നടി പറയുന്നു. കുഞ്ഞ് അനങ്ങുന്നതിന്റെ സന്തോഷം ഫ്ളാറ്റിലുളള സഹോദരി റിനിതയെയാണ് താൻ അറിയിച്ചതെന്നും പേളി പറയുന്നു.
റിനിതയെ ഈ വിവരം ചാറ്റിലൂടെ അറിയിച്ചതിന്റെ സ്‌ക്രീൻ ഷോട്ടും പേളി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു ബേബി മൂവിംഗ് എന്ന് പേളി കുറിച്ചപ്പോൾ ഇതിന് മറുപടിയായി എന്ത്, ഞാൻ ഉടനെ അങ്ങോട്ട് വരാം എന്നായിരുന്നു റിനിതയുടെ മറുപടി. അതേസമയം പേളിയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പ്രണയം വിവാഹത്തിൽ എത്തുകയുമായിരുന്നു. 2019 മെയ് 5ന് ആയിരുന്നു പേളി ശ്രീനീഷ് വിവാഹം നടക്കുന്നത്.
ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം. മെയ് 5ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് താരം 31ാം ജന്മദിനം ആഘോഷിച്ചത്