അതിന്റെ പേരിൽ ഒരുപാട് പഴി കേട്ടിട്ടുണ്ട്, അത് കൊണ്ട് ഇപ്പോൾ തീരുമാനം ഇങ്ങനെയാണ്: നവ്യ നായർ

172

സിബിമലയ്ൽ സംവിധാനം ചെയ്ത് ദിലീപ് നായകനായി 2001 ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമായിരുന്നു നവ്യ നായർ. കലോൽസവ വേദിയിൽ നിന്നും വെള്ളിത്തിരയിലേക്കെത്തിയ നവ്യ പെട്ടെന്നാണ് മലയാളികലുടെ മനസ്സ് കീഴടക്കിയത്.

രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയിൽ നായിക പദത്തിൽ ഏറ്റവും മുൻനിരയിൽ ഉയർന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യ നായർ. പത്താം ക്ലാസ്സിൽ പഠിക്കവേ ആണ് താരം സിനിമയിൽ എത്തിയത്.

Advertisements

നന്ദനം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനൻ, പാണ്ടിപ്പട, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ, ചതിക്കാത്ത ചന്തു, ജലോൽസവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ നവ്യ നായികയായി എത്തി. തമിഴികത്തും നായികയായി നവ്യ നായർ തിളങ്ങിയിരുന്നു.

കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള അവാർഡ് നേടിയ ഒരു നടി കൂടിയാണ് നവ്യ നായർ. രഞ്ജിത് സംവിധാനെ ചെയ്ത നന്ദനം എന്ന സിനിമയിലെ പ്രകടനത്തിന് ആയിരുന്നു അത്. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു.

സ്വന്തമായി ഒരു ഡാൻസ് ബാൻഡും താരത്തിനുണ്ട്. വലിയൊരു ഇടവേളക്ക് ശേഷം നവ്യ മലയാള സിനിമയിലേക്ക് തിരികെയെത്തുകയാണ്. വികെ പ്രകാശ് സംവിധാനം ചെയുന്ന ഒരുത്തി എന്ന സിനിമയിലൂടെ ആണ് താരം തിരികെയെത്തുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മേക്ക്അപ്പിന്റെ കാര്യത്തിൽ തനിക്ക് കേട്ട വിമർശനങ്ങളെ കുറിച്ചു താരം പറയുകയുണ്ടായി.

നവ്യാ നായരുടെ വാക്കുകൾ ഇങ്ങനെ:

വലിയ വിമർശനങ്ങൾ ഒന്നും കേട്ടിട്ടില്ല, മേക്ക് അപ്പിന്റെ കാര്യത്തിൽ മാത്രമേ പഴി കേട്ടിട്ടുള്ളു. ഒരുപാട് മേക്ക് അപ്പ് ഇടുന്നയാളല്ല, നിർഭാഗ്യവശാൽ മേക്ക് അപ് ഇടാൻ അറിയുകയുമില്ല. പാണ്ടിപ്പട എന്ന സിനിമയുടെ സമയത്ത് ആളുകൾ പറഞ്ഞിട്ടുണ്ട്, ചില സീനുകളിലും പാട്ടിലുമെല്ലാം മേക്ക് അപ്പ് മോശമായിരുന്നു എന്ന്. അത് എന്റെ മേക്ക് അപ്പിന്റെ കുഴപ്പം ആയിരുന്നില്ല.

അതിനെ കുറിച്ചു അന്ന് ശെരിയായ ധാരണ ഇല്ലായിരുന്നു. അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തത് കൊണ്ട് അങ്ങനെ ആരും വിമര്ശിച്ചു കുളമാക്കിയില്ല. പിന്നെ ഒരു പ്രോഗ്രാമിന് ചെന്നപ്പോൾ മേക്ക് അപ് കൂടിപോയെന്നു പറഞ്ഞു ട്രോളൊക്കെ വന്നിരുന്നു. അതിലെനിക്ക് വിഷമം തോന്നിയില്ല. കുറച്ചു കൂടെ ശ്രദ്ധിക്കാമെന്നു തോന്നിയില്ല. മേക്ക് അപ്പ് ഇത്തിരി കുറഞ്ഞു പോയാലും സാരമില്ല കൂടരുത് എന്നേയുള്ളു ഇപ്പോൾ എന്നാണ് നവ്യാ നായർ പറയുന്നത്.

Advertisement