പെട്ടെന്നുണ്ടായ ആ ആക്രമണത്തിൽ ഞാൻ പതറിപ്പോയി, ആകെ തളർന്നുപോയി: കനിഹയുടെ വെളിപ്പെടുത്തൽ വീഡിയോ

37

ആരാധകർക്കിടയിൽ സ്വന്തം കാഴ്ചപ്പാടും നിലപാടും കൊണ്ട് പ്രത്യേക ഇടം നേടിയ നടിയാണ് കനിഹ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിസ്സാര കാര്യങ്ങൾക്ക് പോലും ജീവിതം തകർന്നുവെന്നു കരുതുന്ന ഇന്നത്തെ തലമുറയ്ക്ക് മുന്നിൽ ആത്മവിശ്വാസം പകരുന്ന വാക്കുകളുമായാണ് കനിഹയെത്തുന്നത്. കുറച്ചു മാസങ്ങൾക്ക് മുൻപായിരുന്നുവെങ്കിൽ ഇങ്ങനെയൊരു വിഡിയോ ചെയ്യാൻ എനിക്ക് ധൈര്യമുണ്ടാകില്ലായിരുന്നു.

കാരണം അന്നാണ് എനിക്ക് മുന്നിൽ വില്ലനായി മുഖക്കുരു അവതരിച്ചത്. എന്റെ കവിളുകൾക്ക് ഇരുവശത്തുമായി, മുഖക്കുരുവിന്റെ പെട്ടെന്നുണ്ടായ ആക്രമണത്തിൽ ഞാൻ പതറിപ്പോയി. പ്രത്യേകിച്ചും ഒരു സിനിമാതാരം കൂടിയായതിനാൽ അതെന്റെ ആത്മവിശ്വാസത്തെ മുഴുവൻ തകർത്തുകളഞ്ഞു. ഒരു ദുഃസ്വപ്നം പോലെയാണ് ഇതിനെ കണ്ടത്. ഞാൻ ആകെ തളർന്നുപോയി. സന്തോഷം ഒരുപാട് ദൂരെയാണെന്ന് ചിന്തിച്ചിരുന്ന നാളുകൾ.

Advertisements

എന്നാൽ ഞാൻ വളരെ പെട്ടെന്നുതന്നെ ആ മോശം അവസ്ഥയിൽ നിന്ന് തിരികെയെത്തി. ഞാൻ ഇങ്ങനെയാണെന്ന് സ്വയം തിരിച്ചറിഞ്ഞ നിമിഷങ്ങൾ. അതോടെ എന്റെയുള്ളിലേക്ക് അനാവശ്യമായി മാനസിക സമ്മർദ്ദം ഏൽപ്പിക്കുന്നത് നിർത്തി.എനിക്കറിയാം ഇതുപോലെ നിരവധിപേർ പുറത്തുണ്ട്. ശരീരവണ്ണം കൂടുതലാണ്, ചർമ്മത്തിന് നിറമില്ല, മുഖക്കുരുവാണ് എന്നൊക്കെ പറഞ്ഞു ഡിപ്രഷൻ അനുഭവിക്കുന്നവർ.

അവരോടൊന്നേ എനിക്ക് പറയാനുള്ളൂ, ബാഹ്യമായ സൗന്ദര്യം ക്ഷണികമാണ്. മനസ്സിന്റെ നന്മയാണ് യഥാർത്ഥ സൗന്ദര്യം. ഇത് മനസ്സിലാക്കി മുന്നോട്ടു പോകുക. ചെറിയ കാര്യങ്ങളിൽ പോലും ജീവിതം അവസാനിച്ചുവെന്ന് കരുതി സങ്കടപ്പെടാതിരിക്കുക. നമ്മളെ നമ്മളായി തന്നെ അംഗീകരിക്കാൻ പഠിക്കുക.’-കനിഹ പറയുന്നു.

Advertisement