ദിലീപ് എന്റെ ഒരു സഹോദരൻ തന്നെയാണ്, ദിലീപിന്റെ ഏതു വിഷമവും എന്റേത് കൂടിയാണ്, ന്യായീകരിക്കാതെ ഇരിക്കേണ്ടതായ ഒന്നും ദിലീപ് ചെയ്തിട്ടില്ല: തുറന്നു പറഞ്ഞ് ജോണി ആന്റണി

216

മലയാളികൾക്ക് ഏറെ സുപരിചിതനായ സംവിധായകനും നടനും ആണ് ജോണി ആന്റണി. ഒരുപിടി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച ജോണി ആന്റണി ഇപ്പോൾ അഭിനയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ മലയാളിയായ തെന്നിന്ത്യൻ യുവ നടിയെ കൊച്ചിയിൽ ഓടുന്ന വാഹനത്തിന് ഉള്ളിൽ വെച്ച് ആ ക്ര മി ച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ ന്യായീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജോണി ആന്റണി.

ദിലീപ് കുറ്റം ചെയ്തതായി താൻ വിശ്വസിക്കുന്നില്ല ന്നായിരുന്നു മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്. താങ്കളുടെ ആദ്യ സിനിമ നിർമ്മിച്ചത് ദിലീപാണ്. താങ്കളുടെ ജീവിതത്തിലെ വഴിത്തിരിവിൽ ദിലീപിന് ഒരു പങ്കുണ്ട്. ദിലീപിന്റെ ജീവിതത്തിൽ ഉണ്ടായ വഴിത്തിരിവുകളെ താങ്കൾ എങ്ങനെയാണ് കാണുന്നത് എന്ന അവതാരകൻ ജോൺ ലൂക്കോസിന്റെ ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു ജോണി ആന്റണി.

Advertisements

ദിലീപിനെ ന്യായീകരിക്കാതെ ഇരിക്കേണ്ടതായ ഒരു കാര്യവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി താൻ വിശ്വസിക്കുന്നില്ല എന്നും അപ്പോൾ പിന്നെ എന്തിനാണ് പുള്ളിയെ വെറുതെ കുറ്റപ്പെടുത്തുന്നത് എന്നും ആയിരുന്നു ജോണി ആന്റണി പറഞ്ഞത്.

Also Read
അഭിനയ മേഖലയും മതവും പ്രശ്‌നമായി, ഒടുവിൽ രജിസ്റ്റർ വിവാഹം; സിനിമയെ വെല്ലുന്ന ഷിജുവിന്റെ പ്രണയം, ഷിജുവിന്റെ യഥാർത്ഥ ജീവിതം

അതേ സമയം നടിയെ ആ ക്ര മി ച്ച കേ സ് കോടതിയിൽ വിചാരണയിൽ ഇരിക്കുകയല്ലേ, സത്യം എന്താണെന്ന് കോടതി കൃത്യമായി വിധിക്കും അതിന് ശേഷം പോരെ ജനകീയ വിചാരണകൾ എന്നു ജോണി ആന്റണി പറയുന്നു. ജോണി ആന്റണിയുടെ വാക്കുകൾ ഇങ്ങനെ:

എന്റെ ഏറ്റവും നല്ല സുഹൃത്താണ് ദിലീപ് എന്റെ ഒരു സഹോദരൻ തന്നെയാണ്. ഞാൻ ദിലീപിനേയും ദിലീപ് എന്നേയും അങ്ങനെ തന്നെയാണ് കാണുന്നത്. ദിലീപിന് എന്ത് സന്തോഷം വന്നാലും അത് എന്റെ സന്തോഷമായിട്ടും ദിലീപിന് എന്ത് വിഷമം വന്നാലും അത് എന്റെ വിഷമം ആയിട്ടുമാണ് ഞാൻ കാണുന്നത്.

ഞാൻ ഒരു നടനായി അറിയാൻപ്പെടാൻ തുടങ്ങിയപ്പോഴൊക്കെ വലിയ സന്തോഷമായിരുന്നു ദിലീപിന്. അതെനിക്ക് അറിയാം. എടാ നിന്റെ പിള്ളേരുടെ ഭാഗ്യമാണ്. അവളുമാരും വളർന്നുവരികയല്ലേ എന്നൊക്കെ പറഞ്ഞിട്ട് പുള്ളിയുടെ ഒരു കെയറുണ്ടല്ലോ. പിന്നെ ഈ പറഞ്ഞ പോലെ ചില പടങ്ങൾ കണ്ടിട്ട് എന്നെ വിളിക്കും. എടാ നന്നായിട്ടുണ്ട് കേട്ടോ.

നീ ഇതൊക്കെ എപ്പോൾ പഠിച്ചു. ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല എന്നൊക്കെ പറഞ്ഞ് നമ്മളെ ഭയങ്കരമായി എൻകറേജ് ചെയ്യും. അങ്ങനെ ഒരു മനസുള്ള ആളാണ്. എന്റെ കാഴ്ചപ്പാടിൽ ദിലീപിനെ ന്യായീകരിക്കാതിരിക്കേണ്ടതായ ഒരു കാര്യവും ദിലീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി ഞാൻ വിശ്വസിക്കുന്നില്ല. അപ്പോൾ പിന്നെ ഞാനെന്തിനാണ് പുള്ളിയെ വെറുതെ കുറ്റപ്പെടുത്തുന്നത്.

നമ്മുടെ ബഹുമാനപ്പെട്ട കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കാര്യങ്ങളാണ്. എന്തായാലും നമ്മുടെ നീതിന്യായ വ്യവസ്ഥ അസത്യത്തിന് കൂട്ടുനിൽക്കില്ല. സത്യത്തിന് വേണ്ടിയേ നിലകൊള്ളുകയുള്ളൂ. ആ സത്യം എന്താണെന്ന് നമ്മുടെ കോടതി കൃത്യമായി വിധിക്കും. അതിന് ശേഷം പോരെ നമ്മുടെ ജനകീയ വിചാരണകളും കാര്യങ്ങളുമൊക്കെയെന്ന് വിശ്വസിക്കുന്ന ഒരു സാധാരണ ഇന്ത്യൻ പൗരനാണ് ഞാൻ എന്നും ജോണി ആന്റണി വ്യക്തമാക്കുന്നു.

Also Read
തന്റെ ഈ വടിവൊത്ത ശരീര സൗന്ദര്യത്തിന് പിന്നിലെ രഹസ്യം പുറത്ത് വിട്ട് നടി ഹണി റോസ്, വൈറൽ ആയി വീഡിയോ

Advertisement