ക്ലൈമാക്സിൽ ആ മണ്ടത്തരം പറ്റിയില്ലായിരുന്നു എങ്കിൽ ലാലേട്ടന്റെ പരാജയപ്പെട്ട ആ ഇടിവെട്ട് ചിത്രം തകർപ്പൻ ഹിറ്റ് ആകുമായിരുന്നു, സംഭവം ഇങ്ങനെ

777

ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. ഹിന്ദിയും തമിഴും മലയാളവുമടക്കം നിരവധി ഭാഷകളിൽ സൂപ്പർഹിറ്റുകൾ ഒരുക്കിയിട്ടുണ്ട് പ്രിയൻ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമകൾ എല്ലാം തകർപ്പൻ വിജയം നേടിയവ ആയിരുന്നു.

മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, വെള്ളാനകളുടെ നാട്, താളവട്ടം, തേൻമാവിൻകൊമ്പത്ത്, ആര്യൻ, കിലുക്കം, ചിത്രം, വന്ദനം, അക്കരെയക്കരെയക്കരെ, അഭിമന്യു, മിഥുനം, കാലാപാനി മിന്നാരം, കാക്കക്കുയിൽ, ചന്ദ്രലേഖ, ഒപ്പം, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങി നിരവധി സിനിമകൾ ആണ് പ്രിയൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയിട്ടുള്ളത്.

Advertisements

Also Read
കയറെടി അകത്തെന്ന് സംവിധായകൻ കൂടെ വൃത്തികെട്ട ഒരു വാക്കും, ചെവിക്കുറ്റിക്ക് ഒറ്റയടി കൊടുത്തു: വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

അതേസമയം പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാലിന്റെ അഭിമന്യു എന്ന ചിത്രം അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. മറ്റെല്ലാ ചിത്രങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഈ ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രം തന്നെയാണ് അതിന് പ്രധാന കാരണവും.

മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം രണ്ടാം തവണ 1991ൽ മോഹൻലാൽ ഏറ്റുവാങ്ങുമ്പോൾ അഭിമന്യുവിലെ ഹരിഅണ്ണയോടും കടപ്പപ്പെട്ടിട്ടുണ്ട്. മോഹൻലാൽ കരിയറിൽ കൈയാളിയ അധോലോക നായക വേഷങ്ങളിൽ വേറിട്ടു നിൽക്കുന്ന നായകനാണ് അഭിമന്യുവിലെ ഹരിഅണ്ണ എന്ന ഹരികൃഷ്ണൻ.

ടി ദാമോദരൻ മാസ്റ്ററുടെ രചനയിൽ ബോംബെ അധോലോകം പാശ്ചാത്തലമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത അഭിമന്യു തിയേറ്ററിൽ വലിയ ഓളം സൃഷ്ട്ടിച്ചിരുന്നില്ല. ഇന്ന് ഇന്ത്യൻ സിനിമയിലെ പ്രശസ്തനായ സംവിധായകനും ക്യാമറാമാനുമായ ജീവ പ്രഗൽഭനായ കലാ സംവിധായകൻ തോട്ടധരണി തുടങ്ങിയവരും പ്രിയനൊപ്പം അഭിമന്യുവിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നു.

Also Read
ശാരീരികമായി വയ്യൊത്താരു അവസ്ഥ, വീടിനുള്ളില്‍ ഒറ്റപ്പെട്ട നാളുകള്‍; മടങ്ങാന്‍ തയ്യാറാണെന്ന് ഭാമ!

ചിത്രത്തിൻറെ ക്ലൈമാക്‌സിൽ മോഹൻലാലിന്റെ കഥാപാത്രമായ ഹരിഅണ്ണ വെടിയേറ്റ് മരിക്കുക ആയിരുന്നു. ഇത് മോഹൻലാലിന്റെ ആരാധകർക്ക് ഏറെ നിരാശയും വേദനയും സമ്മാനിച്ച ക്ലൈമാക്‌സായിരുന്നു. വർഷങ്ങൾക്ക് ശേഷം അഭ്യുമന്യുവിന്റെ നിർമ്മാതാവും ഇതേ സങ്കടം തന്നെയാണ് പങ്കുവെയ്ക്കുന്നത് ക്ലൈമാക്‌സിൽ മോഹൻലാൽ മരിച്ചില്ലായിരുന്നു എങ്കിൽ അഭ്യുമന്യു സൂപ്പർഹിറ്റ് ആയേനേ എന്നാണ് അദ്ദേഹം പറയുന്നത്.

Advertisement