വിജയിക്ക് ജാതിയും മതവുമില്ല, സ്‌കൂളിൽ ചേർത്തപ്പോൾ ജാതി കോളത്തിൽ എഴുതിയത് ‘തമിഴൻ’ എന്ന്: വൈറലായി വെളിപ്പെടുത്തൽ

72

സിനിമയിലേക്ക് ബാലതാരമായി എത്തു പിന്നിട് നായകനായി തെന്നിന്ത്യൻ സിനിമയിലെ നമ്പർ വൺ താരമായി മാറിയ നടനാണ് ദളപതി വിജയ്. തന്റെ പിതാവ് എസ് എ ചന്ദ്രശേഖറിന്റെ ചില ചിത്രങ്ങളിൽ ബാലതാരമായി മുഖം കാണിച്ച വിജയ് പിതാവ് തന്നെ സംവിധാനം ചെയ്ത നാളെയാ തീർപ്പ് എന്ന സിനിമയിലൂടെയാ നായകനായി അരങ്ങേറിയത്.

1992 ൽ പുറത്തിറങ്ങിയ നാളെയാ തീർപ്പ് ശരാശരി വിജയം മാത്രമായിരുന്നെങ്കിലും പിന്നീട് വിജയ് എന്ന യുവ സൂപ്പർതാരത്തിന്റെ അവതാര പിറവിയാണ് തമിഴകം കണ്ടത്. ആദ്യകാലത്ത് കോമഡി റോമാന്റിക് സെറ്റപ്പിലൂടെ മുന്നേറിയ വജയ് പിന്നീട് ആക്ഷൻ ചിത്രങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി.

Advertisements

എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് വിജയം കണ്ടതോടെ ആക്ഷനും കോമഡിയും റൊമാന്റികും എല്ലാ കൂട്ടിച്ചേർത്തുള്ള മാസ്സ് മസാലപടങ്ങളാ് അദ്ദേഹത്തിന്റോയി പുറത്തിറങ്ങികൊണ്ടരിക്കുന്നത്. സമാകാലിക സാമുഹീക വിമർശനവും ധൈര്യം പൂർവ്വം കൈകാര്യം ചെയ്യുന്ന വിജയിയുടെ സിനിമകൾ വിവാദങ്ങളിലും പെടാറുണ്ട്.

Also Read
മുൻ ഭർത്താവും മകളുടെ അച്ഛനുമായ രോഹിത്തും എന്നെ വിളിച്ച് പിറന്നാൾ ആശംസ അറിയിച്ചു; സന്തോഷം പങ്കുവെച്ച് ആര്യ

അതേ സമയം വിജയ് ഇതുവരെ അഭിനയിച്ച ചിത്രങ്ങളിൽ വിവരലിൽ എണ്ണാവുന്നവ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. ബാക്കിയെല്ലാം തകർപ്പൻ കളക്ഷൻ ആണ് നേടിയിക്കുന്നത്. വസൂൽ കിങ്ങ് (കളക്ഷൻ രാജാവ്) എന്നാണ് കോടമ്പാക്കത്തെ സിനിമാക്കാർ വിജയിയെ വിശേഷിപ്പിക്കുന്നത്.

അത േസമയം ഭാഷയുടെ അന്തരം ഏതുമില്ലാതെ രാജ്യത്തിനകത്തും പുറത്തും നിരവധി ആരാധകരുള്ള തമിഴ് നടനാണ് വിജയ്. കേരളത്തിൽ പോലും ഈ നടന് നിരവധി ഫാൻസ് അസ്സോസ്സിയേഷനുകൾ ഉണ്ട്. രജനികാന്തിന് ശേഷം അതേ സ്ഥാനത്തേക്ക് പലരും അവരോധിക്കുന്നത് വിജയിയെ ആണ്. ഇതിന് പ്രധാന കാരണം വിജയിക്ക് അന്തർദേശീയ തലത്തിൽ തന്നെ ലഭിക്കുന്ന വൻപിച്ച പിന്തുണയാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി തമിഴ് ലോകത്ത് വിജയിയെ ചുറ്റിപ്പറ്റി ഒരു അനാവശ്യ വിവാദം പുകയുകയാണ്. ഇതിന് ഒരു മറുപടി എന്നോണം അദ്ദേഹത്തിന്റെ അച്ഛൻ തന്നെ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. വിജയ്ിയുടെ ജാതി, മതം എന്നിവയെ സംബന്ധിച്ച വിവാദങ്ങളിൽ വിശദീകരണവുമായി അദ്ദേഹത്തിന്റെ പിതാവും സിനിമാ സംവിധായകനുമായ എസ് എ ചന്ദ്രശേഖർ പ്രതികരിക്കുകയുണ്ടായി.

വിജയിക്ക് ജാതിയും മതവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ മകനെ സ്‌കൂളിൽ ചേർത്ത സമയത്ത് അപേക്ഷാ ഫോമിൽ മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് ‘തമിഴൻ’ എന്നാണു എഴുതി ചേർത്തതെന്ന് വിജയിയുടെ അച്ഛൻ പറഞ്ഞു. ഈ ഒരു കാര്യം കൊണ്ട് തന്നെ വിജയിയുടെ അപേക്ഷ സ്വീകരിക്കുവാൻ സ്‌കൂൾ അധികൃതർ ആദ്യം വിസമ്മതിച്ചെന്നും ചന്ദ്രശേഖർ പറയുന്നു.

സായം എന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിനിടെയാണ് ചന്ദ്രശേഖർ ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട സായം എന്ന ചിത്രം സമൂഹത്തിലെ ജാതീയത ചർച്ച ചെയ്യുന്ന സിനിമയാണ്. വിജയ് വിശ്വയാണ് ചിത്രത്തിലെ നായകൻ. ഈ സിനിമയെക്കുറിച്ച് സംസാരിക്കവേ ആണ് ചന്ദ്രശേഖർ തന്റെ മകൻ വിജയിക്ക് ജാതിയും മതവുമില്ലെന്ന കാര്യം വ്യക്തമാക്കിയത്.

Also Read
വിസ്മയയുടെ സഹോദരൻ വിജിത്തിനെ വധിക്കുമെന്ന് ഭീഷണിക്കത്ത്! കേസിൽനിന്ന് പിന്മാറിയില്ലെങ്കിൽ സഹോദരനും വിസ്മയയുടെ വിധി ; അന്വേഷണം തുടങ്ങി

Advertisement