ശരിക്കും സമ്മതിക്കണം, അത്രയും വലിയൊരു നടന് ഇതൊന്നും ചെയ്യേണ്ട ഒരാവശ്യവുമില്ല: മമ്മൂട്ടിയെക്കുറിച്ച് ജുവൽ മേരി

176

അവതാരകയായി എത്തി പിന്നീട് സിനിമയിൽ അരങ്ങേറി മലയാളികൾക്ക് ഏറെ സുപരിചതിയായി മാറിയ നടിയാണ് ജുവൽ മേരി. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിന്റെ അവതാരകയായിരുന്നു ജുവൽ മേരി. പിന്നീട് താരം സിനിമയിലേക്ക് എത്തുകയായിരുന്നു.

ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലൂടെയായിരുന്നു ജുവൽ മേരിയുടെ അരങ്ങേറ്റം. ജുവലിന്റെ ആദ്യ സിനിമയായ ഉട്ടോപ്യയിലെ രാജാവിലെ നായകൻ മമ്മൂട്ടിയായിരുന്നു. സുപ്രസിദ്ധ സംവിധായകൻ കമൽ ആയിരുന്നു സിനിമയുടെ സംവിധായകൻ. 2015 ലായിരുന്നു ഉട്ടോപ്യയിലെ രാജാവ് പുറത്തിറങ്ങിയത്.

Advertisements

Also Read
റിയൽ ഭാര്യയ്ക്കും ഓൺസ്‌ക്രീൻ ഭാര്യയ്ക്കും ഒപ്പം സജിന്റെ പിറന്നാൾ ആഘോഷം, വൈറലായി അഞ്ജലിയുടെ ആശംസ

അതേ വർഷം തന്നെ പുറത്തിറങ്ങിയ സലീം അഹമ്മദിന്റെ പത്തേമാരിയിലും മമ്മൂട്ടിയുടെ നായികയായി ജുവൽ മേരി അഭിനയിച്ചു. ഇപ്പോഴിതാ കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് ജുവൽ മേരി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

മമ്മൂട്ടിയുടെ കൂടെയുള്ള അഭിനയത്തിന്റെ അനുഭവത്തെക്കുറിച്ചായിരുന്നു അവതാരകയുടെ ചോദ്യം. ഈസിയായിരുന്നു. മമ്മൂക്ക നമ്മളെ അങ്ങേയറ്റം കംഫർട്ടബിൾ ആക്കും. ഭയങ്കര കെയറിംഗ് ആണ്. ചിലപ്പോൾ സെറ്റിൽ അഞ്ചാറ് അഭിനേതാക്കൾ ഉണ്ടാകും. പ്രത്യേകിച്ചും ഉട്ടോപ്യയിലെ രാജാവിൽ അങ്ങനെ കുറേ രംഗങ്ങളുണ്ട്.

എല്ലാവരുടേയും ഡയലോഗുകൾ മമ്മൂക്കയ്ക്ക് അറിയാമായിരിക്കും. എല്ലാവരുടേയും കാര്യങ്ങൾ മമ്മൂക്ക നോക്കും. എല്ലാവരുടേയും വോയ്സ് മോഡുലേഷനും ടൈമിംഗുമൊക്കെ എല്ലാം കറക്ട് ചെയ്ത് തരും. ലാസ്റ്റ് ടേക്ക് വരുമ്പോൾ മമ്മൂക്ക എന്താണ് ചെയ്യേണ്ടതെന്ന് മറന്നു പോകും.

ഞാൻ എന്താണ് പറയേണ്ടത് അത് പറഞ്ഞ് താ എന്ന് പറയും. നമ്മളോട് അത്രമാത്രം കരുതലുള്ള വ്യക്തിയാണ്. നടൻ എന്നതിനേക്കാൾ ഉപരിയായി നല്ലൊരു മനുഷ്യനാണ് അദ്ദേഹം. ശരിക്കും സമ്മതിക്കണം. അത്രയും വലിയൊരു നടന് ഇതൊന്നും ചെയ്യേണ്ട ഒരാവശ്യവുമില്ല. പക്ഷെ ആ സീനിലുളള എല്ലാവരും നന്നായി ചെയ്യാൻ വേണ്ടിയാണ്. അദ്ദേഹം അവിടെയുണ്ടെങ്കിൽ എല്ലാം അദ്ദേഹം നോക്കിക്കോളും.

Also Read
വിജയിക്ക് ജാതിയും മതവുമില്ല, സ്‌കൂളിൽ ചേർത്തപ്പോൾ ജാതി കോളത്തിൽ എഴുതിയത് ‘തമിഴൻ’ എന്ന്: വൈറലായി വെളിപ്പെടുത്തൽ

ഭയങ്കര ഒരു രക്ഷ കർത്താവാണ് നമ്മുടെയൊക്കെ എന്നും ജുവൽ മേരി കൂട്ടിച്ചേർക്കുന്നുണ്ട്. ഉട്ടോപ്യയിലെ രാജാവിനും പത്തേമാരിക്കും ശേഷം ഒരേ മുഖം, തൃശ്ശിവപേരൂർ ക്ലിപ്തം, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു ജുവൽ മേരി.

ഇതിനിടെ അണ്ണാദുരൈ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറിയിരുന്നു. പാപ്പൻ, ടികെ രാജീവ് കുമാർ ചിത്രം തുടങ്ങിയവയാണ് അണിയറയിലൊരുങ്ങുന്ന സിനിമകൾ. അവതാരകയായും സജീവമാണ് ജുവൽ മരി. ഡി ഫോർ ഡാൻസിന് ശേഷം സ്മാർട്ട് ഷോ, തമാശ ബസാർ, ടോപ് സിംഗർ സീസൺ 2, സ്റ്റാർ സിംഗർ തുടങ്ങിയ ഷോകളുടെ അവതാരകയായി എത്തി.

ഇപ്പോൾ കോമഡി കൊണ്ടാട്ടത്തിന്റെ അവതാരകയാണ്. നിരവധി സ്റ്റേജ് പരിപാടികളുടേയും അവതാരകയായി കയ്യടി നേടിയിട്ടുണ്ട്.

Advertisement