മുൻ ഭർത്താവും മകളുടെ അച്ഛനുമായ രോഹിത്തും എന്നെ വിളിച്ച് പിറന്നാൾ ആശംസ അറിയിച്ചു; സന്തോഷം പങ്കുവെച്ച് ആര്യ

804

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിൽ എത്തിയതോടെ ബഡായ് ആര്യ എന്ന പേരിലാണ് നടി ആര്യ അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിൽ പങ്കെടുത്തതോട് കൂടി ആര്യയ്ക്ക് കൂടുതലും വിമർശനങ്ങളാണ് ലഭിച്ചത്.

കഴിഞ്ഞ ദിവസം ആര്യയുടെ ജന്മദിനാഘോഷങ്ങളെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു പുറത്ത് വന്നത്. മകൾ റോയയ്ക്കും കുടുംബത്തിനൊപ്പമായിരുന്നു ആര്യയുടെ ആഘോഷം. പിന്നാലെ ഇൻസ്റ്റാഗ്രാമിലെ ക്യൂ ആൻഡ് എ സെക്ഷനിലൂടെ ആരാധകരുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞ് നടി എത്തി.

Advertisements

മുൻ ഭർത്താവായ രോഹിത് ആശംസകൾ അറിയിച്ചോ എന്ന് തുടങ്ങി ആര്യ അവതാരകയാവുന്ന പുതിയ പരിപാടിയെ കുറിച്ച് വരെയുള്ള കാര്യങ്ങൾ ചോദ്യങ്ങൾക്ക് ഉത്തരമെന്ന വിധത്തിൽ ആര്യ പറഞ്ഞിരിക്കുന്നത്. നിങ്ങൾ പണക്കാരി ആണോ എന്നൊരാൾ ആര്യയോട് ചോദിച്ചിരുന്നു. തീർച്ചയായും ഞാൻ അങ്ങനെ ഒരാൾ ആണെന്ന് നടി മറുപടി പറയുകയും ചെയ്തു.

Also Read
വസ്ത്രങ്ങൾ അഴിച്ചു മാറ്റി ശരീരം കാണിക്കുമോ എന്ന് യുവാവ്, സ്‌ക്രീൻഷോട്ട് പങ്കുവെച്ച് എട്ടിന്റെ പണികൊടുത്ത് അർച്ചന കവി

കാരണം തനിക്ക് വളരെ മനോഹരമായൊരു കുടുംബം ഉണ്ട്. എല്ലാ ദിവസവും കഴിക്കാനുള്ള ഭക്ഷണം ലഭിക്കുന്നുണ്ട്. അതിരുകളില്ലാത്തെ ഓരോ ദിവസവും എന്നെ സ്നേഹിക്കാൻ നിരവധി പേരുണ്ട്. ഈ ദിവസങ്ങളിൽ ഞാൻ വളെര സമാധാനത്തോടെയാണ് ഉറങ്ങുന്നതും.

അങ്ങനെ നോക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ ആഢംബരത്തിലാണ് ഞാനുള്ളതെന്നും ആര്യ പറയുന്നു. റോയ ബേബിയുടെ പിതാവ് ആര്യയെ പിറന്നാളിന് ആശംസ അറിയിച്ച് വിളിച്ചിരുന്നോ എന്നും ഒരാൾ ചോദിച്ചിരുന്നു. തീർച്ചയായും അദ്ദേഹമത് ചെയ്തു. മാത്രമല്ല ഒരിക്കൽ പോലും ആ കാര്യത്തിലൊരു തെറ്റ് വരുത്താൻ അദ്ദേഹം ശ്രമിക്കാറില്ലെന്നും ആര്യ കൂട്ടി ചേർത്തു.

മുൻ ഭർത്താവുമായി ഇപ്പോഴും താൻ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ച് അടുത്തിടെയും ആര്യ വെളിപ്പെടുത്തിയിരുന്നു. ഭർത്താവ് എന്ന സ്ഥാനം മാറിയെങ്കിലും മകൾ റോയയുടെ പിതാവിന്റെ സ്ഥാനം എന്നും അദ്ദേഹത്തിനാണ്. ആര്യയുടെ വീട്ടിലെ വിശേഷങ്ങൾക്കെല്ലാം ഭർത്താവ് രോഹിത് പങ്കെടുക്കുന്നതും പതിവാണ്. അതേ സമയം ഇത്തവണ ആര്യയുടെ ജന്മദിനത്തിന് വീണ അടക്കമുള്ള ആര്യയുടെ അടുത്ത സുഹൃത്തുക്കളും താരങ്ങളുമായവരെ കാണാത്തതിനെ കുറിച്ചും ചോദ്യങ്ങൾ വന്നിരുന്നു.

കഴിഞ്ഞ തവണ വീണയടക്കമുള്ളവർ ചേർന്നൊരു സർപ്രൈസ് ആണ് തനിക്ക് തന്നത്. ഞാൻ പ്ലാൻ ചെയ്ത പാർട്ടിയോ സെലിബ്രേഷനോ ഒന്നും അല്ലായിരുന്നു. എനിക്ക് അവർ തന്ന സർപ്രൈസ് ആണ് കഴിഞ്ഞ വർഷം നിങ്ങൾ കണ്ട ബെർത്ത് ഡേ. വീണയും എലീനയും ഫുക്രുവും ചേർന്നായിരുന്നു അത് ചെയ്തത്. ഇത്തവണ എനിക്ക് സർപ്രൈസ് തന്നത് എന്റെ നാട്ടിലുള്ള സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ്.

Also Read
വിസ്മയയുടെ സഹോദരൻ വിജിത്തിനെ വധിക്കുമെന്ന് ഭീഷണിക്കത്ത്! കേസിൽനിന്ന് പിന്മാറിയില്ലെങ്കിൽ സഹോദരനും വിസ്മയയുടെ വിധി ; അന്വേഷണം തുടങ്ങി

ഒരിക്കലും എന്റെ ബർത്ത് ഡേ യ്ക്ക് ഞാനൊന്നും പ്ലാൻ ചെയ്യാറില്ല. എല്ലായിപ്പോഴും സുഹൃത്തുക്കളാണ് പ്ലാൻ ചെയ്യുന്നത്. അതാണ് നിങ്ങൾ കാണുന്നതും. സ്റ്റാർട്ട് മ്യൂസിക് എന്ന പരിപാടിയുടെ പുതിയ സീസണിൽ ആര്യ ഇല്ലായിരുന്നു. കഴിഞ്ഞ സീസണുകളിൽ അവതാരകയുടെ റോളിലെത്തിയത് ആര്യ ആയിരുന്നെങ്കിലും ഇത്തവണ അനൂപ് കൃഷ്ണനും സുചിത്ര നായരുമാണ് അവതാരകർ.

ആര്യയെ ഒഴിവാക്കിയതാണോ എന്ന തരത്തിൽ ചോദ്യങ്ങൾ വന്നിരുന്നെങ്കിലും മറ്റൊരു പരിപാടിയുമായി താൻ ഏഷ്യാനെറ്റിന് ഒപ്പം ഉണ്ടാവുമെന്ന് ആര്യ അറിയിച്ചിരിക്കുകയാണ്. പുതിയ പ്രോഗ്രാമിന്റെ പേര് വാൽക്കണ്ണാടി എന്നാണ്. മുൻപ് ഏഷ്യാനെറ്റിൽ ഉണ്ടായിരുന്ന വാൽക്കണ്ണാടി എന്ന പരിപാടിയുടെ ഏകദേശമുള്ള രൂപമാണ് ഇനി ആരംഭിക്കാൻ പോവുന്നതും. പക്ഷേ പഴയ ഫോർമാറ്റിൽ നിന്നും ഒത്തിരി മാറ്റം ഉണ്ടാവുമെന്ന് കൂടി ആര്യ സൂചിപ്പിക്കുന്നു.ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെടുന്നതെങ്കിലും സ്റ്റാർട്ട് മ്യൂസിക് എന്ന പരിപാടിയിലും ആരാധകരെ നേടി എടുക്കാൻ സാധിച്ചു.

Advertisement