കംപ്ലീറ്റ് ആക്ടർ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും മലയാള സിനിമയിലെ താരരാജാക്കൻമാരാണ്. മലയാളം ഇൻഡസ്ട്രിയെ പിടിച്ചുനിർത്തുന്ന നായകൻമാരായ ഇരുവരും വർഷങ്ങളായി തങ്ങളുടെ താര സിംഹാസനം മങ്ങലൊന്നും ഏൽക്കാതെ സൂക്ഷിക്കുകയാണ്.
സോഷ്യൽമീഡിയയിലും പുറത്തും ഇരുവരുടേയും ഫാൻസുകൾ തമ്മിൽ പൊരിഞ്ഞ പോരാണ് നടത്തുന്നത്. എന്നാൽ മമ്മൂട്ടിയും മോഹൻലാലും തമ്മിൽ സഹോദര ബന്ധമാണ് സൂക്ഷിക്കുന്നത്. അതേ പോലെ മറ്റൊരു ഇൻഡസ്ട്രിക്കും അവകാശപ്പെടാനില്ലാത്ത സൗഹൃദവും ഒരുമയുമാണ് ഈ താരങ്ങൾക്കുള്ളത്.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വമ്പൻ താരങ്ങളായിട്ടും രണ്ടും പേരും ഒന്നിച്ച് 60 ഓളം സിനിമകളിൽ അഭിനയച്ചിട്ടുണ്ട് എന്നത്. അത്തരത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ച് മലയാളത്തിൽ സൂപ്പർ ഹിറ്റായ ചിത്രമായിരുന്നു ഹരികൃഷ്ണൻസ്. താര രാജാക്കന്മാരായ മമ്മൂട്ടിയും, മോഹൻലാലും മത്സരിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്.
Also Read
ഇനി സമാന്തയെ കുറിച്ച് എന്നോട് ചോദിക്കുകയോ പറയുകയോ ചെയ്യരുത്: മാധ്യമങ്ങൾക്ക് താക്കിതുമായി നാഗ ചൈതന്യ
ചിത്രത്തിൽ രണ്ട് തരം ക്ലൈമാക്സായിരുന്നു ഉണ്ടായിരുന്നത്. ഇരട്ട ക്ലൈമാസക്സിനെ കുറിച്ച് വ്യാപകമായ ചർച്ചകളും അക്കാലത്ത് നടന്നിരുന്നു. എന്നാൽ സംവിധായകൻ ഫാസിലിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഹരികൃഷ്ണൻസിന് ഇരട്ട ക്ലൈമാക്സ് കൊണ്ടുവന്നത്.
രണ്ട് സൂപ്പർ താരങ്ങളെ പ്രത്യേകിച്ച് മലയാളത്തിന്റെ താരചക്രവർത്തിമാരെ തന്റെ സിനിമയിൽ അവതരിപ്പിക്കുമ്പോൾ രണ്ടു പേർക്കും ഒരേ പ്രധാന്യം എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം എന്ന് ഫാസിലിന് നിർബന്ധമുണ്ടായിരുന്നു. ജൂഹി ചൗളയാണ് മലയാളത്തിലെ സൂപ്പർതാരങ്ങളുടെ നായികയായി ഹരികൃഷ്ണൻസിൽ അഭിനയിച്ചത്.
മലയാളത്തിൽ തനിക്ക് ഇതുവരെ ഒരു സിനിമ മാത്രമേ ചെയ്യാൻ സാധിച്ചിട്ടുള്ളൂ എന്നും അത് ഹരികൃഷ്ണൻസ് ആയതിൽ വലിയ സന്തോഷമുണ്ടെന്നും ഒരിക്കൽ കേരളത്തിൽ എത്തിയപ്പോൾ ജൂഹി പറഞ്ഞിരുന്നു. ഹരികൃഷ്ണൻസ് സിനിമയുടെ ഷൂട്ടിങ് ദിവസങ്ങൾ തനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു എന്ന് ജൂഹി പറഞ്ഞിട്ടുണ്ട്.
ഷൂട്ടിങ് അവസാനിക്കുന്ന ദിവസം സംവിധായകൻ ഫാസിലിന്റെ മുറിയിലെത്തിയ താൻ കരഞ്ഞുപോയി എന്നാണ് ജൂഹി പറയുന്നത്. അത്രത്തോളം തനിക്ക് പ്രിയപ്പെട്ട സെറ്റായിരുന്നു ഹരികൃഷ്ണൻസിന്റേത് എന്നും എല്ലാവരുമായി വളരെ അടുത്ത സൗഹൃദമായിരുന്നെന്നും ജൂഹി കൂട്ടിച്ചേർത്തു. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച് തിയറ്ററുകളിൽ വൻ ഹിറ്റായ സിനിമയാണ് ഹരികൃഷ്ണൻസ്.