മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർ നായിക ആയിരുന്നു പാർവ്വതി എന്ന അശ്വതി ഒരുകാലത്ത്. മലയാള സിനിമയിൽ മിന്നിത്തിളങ്ങി നൽക്കുമ്പോഴായിരുന്നു നടൻ ജയറാമിനെ പാർവ്വതി പ്രണയിച്ച് വിവാഹം കഴിച്ചത്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് പാർവ്വതി.
അതേസമയം മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങി നിൽക്കുകയാണ് ജയറാം. ജയറാമിന്റെയും പാർവ്വതിയുടേയും മക്കളായ കാളിദാസ് ജയറാമും ചക്കി എന്ന മാളവികയും മലയാളികൾക്ക് സുപരിചിതരാണ്. ബാലതാമായി സിനിമയിലേക്കെത്തിയ കാളിദാസ് ഇപ്പോൾ നായകനായും അഭിനയ രംഗത്ത് തിളങ്ങി നിൽക്കുകയാണ്.
സിനിമാ സെറ്റുകളിൽ ഏറെ ആഘോഷിക്കപ്പെട്ട കാര്യമാണ് ജയറാമിന്റെയും പാർവതിയുടെയും പ്രണയം. പാർവതി അഭിനയിക്കുന്ന സിനിമകളുടെ സെറ്റിൽ ജയറാം നിത്യസന്ദർശകൻ ആയിരുന്നത്രേ ഇതുമായി ബന്ധപ്പെട്ട രസകരമായ സംഭവം കഴിഞ്ഞ ദിവസം അന്തരിച്ച പ്രിയ നടൻ റിസബാവ നേരത്തെ വെളിപ്പെടുത്തയതാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.
1991 ൽ പുറത്തിറങ്ങിയ സിനിമയാണ് ആമിന ടൈലേഴ്സ്. പാർവതി ആയിരു്‌നനു സിനിമയിൽ കേന്ദ്ര കഥാപാത്രമായ ആമിനയെ അവതരിപ്പിച്ചത്. അശോകൻ, റിസബാവ, ജഗദീഷ്, മാമുക്കോയ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ആമിന ടൈലേഴ്സിന്റെ സെറ്റിൽ പാർവതിയെ കാണാൻ ജയറാം എത്തിയിരുന്നു.
ആമിന ടൈലേഴ്സിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. പാർവതി, റിസബാവ, അശോകൻ തുടങ്ങിയ അഭിനേതാക്കൾ എല്ലാം ഒരുമിച്ച് ഒരു ഹോട്ടലിലാണ് താമസം. അക്കാലത്ത് മൊബൈൽ ഫോൺ ഇല്ല. ജയറാം പാർവതി പ്രണയം മലയാള സിനിമയിൽ ചർച്ചയായി വരുന്ന സമയമാണ്. ഹോട്ടലിലേക്ക് ജയറാം ഫോൺ വിളിക്കും.
റിസപ്ഷനിൽ ജയറാമിന്റെ കോൾ എത്തുമ്പോൾ എല്ലാം താനാണ് ആദ്യം അറ്റൻഡ് ചെയ്തിരുന്നതെന്നാണ് റിസബാവ പറഞ്ഞത്. പാർവതിയെ ഫോണിൽ കിട്ടാൻ വേണ്ടിയാണ് ജയറാം ഇടയ്ക്കിടെ വിളിച്ചിരുന്നത്. ഒരിക്കൽ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.
ഒരു പാട്ട് സീനാണ്.കുറേ കഴിഞ്ഞ് നോക്കിയപ്പോൾ ഷോട്ട് എടുക്കുന്നില്ല. അപ്പോൾ ഞാൻ എന്താ സംഭവം എന്ന് ചോദിച്ചു. മാഡത്തിനു (പാർവതി) റൂം വരെ പോകേണ്ട ആവശ്യമുണ്ട് എന്ന് ആരോ പറഞ്ഞു. ആയിക്കോട്ടെ എന്നു ഞാനും മറുപടി നൽകി. കുറേ സമയം കഴിഞ്ഞിട്ടും പാർവതി തിരിച്ചുവരുന്നത് കാണുന്നില്ല.
അപ്പോൾ ഒരു അസിസ്റ്റന്റ് ഡയറക്ടർ വന്നിട്ട് പറഞ്ഞു ‘അവിടെ ജയറാം വന്നിട്ടുണ്ട്. ജയറാം പാർവതിയെ പൊക്കികൊണ്ടു പോയിരിക്കാ എന്ന്. പക്ഷേ, ആർക്കും അതിലൊന്നും പരാതിയുണ്ടായിരുന്നില്ല. സംവിധായകൻ സാജൻ വരെ ഈ സംഭവത്തെ വളരെ കൗതുകത്തോടെയാണ് അന്ന് കണ്ടതെന്നും റിസബാവ ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു.