ഞാൻ വിചാരിച്ചത്ര മോശമാണെന്ന് തോന്നുന്നില്ല: മോഹൻലാലിന് ഒപ്പമുള്ള ചക്രത്തിലെ സ്റ്റിൽസ് പങ്കുവെച്ച് നടി വിദ്യാ ബാലൻ

34

മലയാളി കൂടിയായ വിദ്യാ ബാലൻ ബോളിവുഡിലെ താരസുന്ദരിയാണ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി കമൽ സംവിധാനം ചെയ്ത ചക്രം എന്ന മലയാള ചിത്രത്തിലൂടെയാണ് വിദ്യയുടെ അരങ്ങേറ്റം.

എന്നാൽ കമൽ ഒരുക്കിയ ആ ചിത്രം പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടു. എന്നാൽ മോഹൻലാലിനൊപ്പമുള്ള അപൂർവ ചിത്രം പങ്കുവെക്കുകയാണ് വിദ്യാ ബാലൻ. ചക്രം സിനിമയിൽ നിന്നുള്ള ലൊക്കേഷൻ ചിത്രമാണ് നടി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവത്.

Advertisements

2000 എന്റെ ആദ്യ മലയാളം ചിത്രമായ ചക്രം. മോഹൻലാലിനൊപ്പം എടുത്ത ചിത്രം! ആദ്യ ഷെഡ്യൂളിന് ശേഷം ഈ ചിത്രം ഉപേക്ഷിക്കപ്പെട്ടു ചിത്രം ഞാൻ വിചാരിച്ചത്ര മോശമെന്ന് തോന്നുന്നില്ല, വിദ്യാ ബാലൻ കുറിച്ചു.

മോഹൻലാലിനും വിദ്യാ ബാലനുമൊപ്പം ദിലീപ് ആയിരുന്നു മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. പകുതിയിൽ മുടങ്ങിയ ചക്രം ലോഹിതദാസ് പൃഥ്വിരാജിനെയും മീരജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പിന്നീട് സംവിധാനം ചെയ്തിരുന്നുവെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

അതേ സമയം നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് വിദ്യ ബാലൻ ഇപ്പോൾ. പരിനീത ആണ് ആദ്യ ബോളിവുഡ് ചിത്രം.ബംഗാളി,തമിഴ് ചിത്രങ്ങളിലും വിദ്യ വേഷമിട്ടിട്ടുണ്ട്.ശകുന്തളദേവി ആണ് ഒടുവിൽ വേഷമിട്ട ചിത്രം

വ്യത്യസ്തമായ ചിത്രങ്ങളിലൂടെ ഹിന്ദിയിലെ മുൻനിര നായികമാരിൽ ഒരാളാണ് നടി മാറിയിരിക്കുകയാണ്. സിൽക്ക് സ്മിതയുടെ ജീവിതം പറഞ്ഞ് ദ ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും നടിയെ തേടിയെത്തി. പിന്നീട് നിരവധി സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളാണ് വിദ്യയെ തേടിയെത്തിയത്.

Advertisement