കറുത്തമുത്ത് സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദർശന ദാസ്. കറുത്തമുത്തിലെ ഗായത്രി തിളങ്ങിയ താരം സി കേരളത്തിൽ സുമംഗലി ഭവ എന്ന സീരിയലിൽ ദേവു എന്ന നായികയായി എത്തിയിരുന്നു.
കുറച്ചു മാസങ്ങൾക്കു മുൻപാണ് താരം വിവാഹിതയായത്. രഹസ്യവിവാഹം ആയിരുന്നു. കറുത്ത മുത്തിലെ ഗായത്രിയായി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദർശന ദാസ്. പാലക്കാട് കല്ലടിക്കോട് സ്വദേശിയാണ് ദർശന, ജനിച്ചതും വളർന്നതും ഒക്കെ പാലക്കാട് ആണ്. അച്ഛൻ അമ്മ രണ്ട് ചേച്ചിമാർ എന്നിവരടങ്ങുന്ന കുടുംബമാണ് ദർശനയുടേത്.
കറുത്തമുത്തിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെ ആണ് സി കേരളത്തിൽ സുമംഗലി ഭവ എന്ന സീരിയൽ നായിക ദർശന എത്തുന്നത്. വളരെ മികച്ച കഥാപാത്രമായിരുന്നു ഇതിൽ ദേവുവെന്നത്. എന്നാൽ ദിവസങ്ങൾക്ക് മുൻപ് സീരിയലിൽ നിന്നും പെട്ടെന്ന് ദർശനയെ കാണാതായി.
പിന്നീട് പ്രേക്ഷകർ കണ്ടത് സോനു സതീഷ് ദേവു എന്ന കഥാപാത്രമായി എത്തിയതാണ്. ഇതോടെ നടി വിവാഹിതയാകാൻ ഒരുങ്ങുന്നതിനാലാണ് സീരിയലുകളിൽ നിന്നും പിന്മാറിയതെന്ന് വാർത്തകൾ എത്തി. പിന്നീട് താൻ വിവാഹിതയാണെന്ന് താരം തന്നെ തുറന്നു പറയുകയും ചെയ്തു.
എന്നാൽ താരം ഒളിച്ചോടി വിവാഹിതയായി യെന്നും വീട്ടുകാരെ എതിർത്താണ് വിവാഹം ചെയ്തത് എന്നൊക്കെയായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നുകേട്ടത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ചും ഈ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുമംഗലീ ഭവ എന്ന ചിത്രത്തിൽ അഭിനയിച്ച് വരികയായിരുന്നു താരം.
അതിനിടയിലായിരുന്നു വിവാഹം. വിവാഹ ശേഷം പുതിയ പരമ്പരയിലായിരുന്നു താരത്തെ കണ്ടത്. മൗനരാഗത്തിൽ വില്ലത്തിയായാണ് ദർശന എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ദർശനയുടെ പുതിയ പോസ്റ്റ് കണ്ട് സംശയങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകർ. നിന്നെ കാണാൻ ഇനിയും കാത്തിരിക്കാനാവില്ലെന്ന ക്യാപ്ഷനോടെ ഒരു കുഞ്ഞിക്കൈയ്യായിരുന്നു ദർശന തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത്.
നിങ്ങളുടെ കുഞ്ഞാണോ, ഹാപ്പി, കൺഗ്രാജുലേഷൻ, ന്യൂസാണല്ലോ എന്നൊക്കെയായിരുന്നു ആരാധകരുടെ കമന്റുകൾ. ദർശനയെ മാത്രമല്ല ഭർത്താവായ അനൂപിനെ ടാഗ് ചെയ്തും ആരാധകർ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ഇതാരുടെ കുഞ്ഞാണെന്നാണ് എല്ലാവരും ചോദിച്ചിട്ടുള്ളത്. താരത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് ആരാധകർ. 2019 ഡിസംബർ 5നായിരുന്നു താരത്തിന്റെ വിവാഹം.
അതേ സമയം ഒളിച്ചോടി വിവാഹം കഴിച്ചു എന്ന വിവാദങ്ങളോട് താരം അടുത്തിടെ പ്രതികരിച്ചിരുന്നു. കുറേക്കാലമായി സീരിയൽ നിന്നും പിൻമാറണമെന്ന് തോന്നിയിരുന്നു. അത് മാനസികമായി പൊരുത്തപ്പെടാനാവാത്തു കൊണ്ട് മാത്രമാണ് പിൻവാങ്ങിയത്. അല്ലാതെ ആരുമായി ഉണ്ടായ പ്രശ്നങ്ങൾ കാരണം ആയിരുന്നില്ല എന്നും താരം പറയുന്നു.
വിവാഹം നടത്തി തരാൻ ബുദ്ധിമുട്ടാണ് നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ഒരുമിച്ച് ജീവിച്ചോളു എന്ന് വീട്ടുകാർ പറഞ്ഞതനുസരിച്ചാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ഇപ്പോഴും വീട്ടുകാർ സന്തോഷത്തോടെ ഇരിക്കുകയാണെന്ന് ദർശന പറയുന്നു. തൻറെ വീട്ടുകാരെ അറിയിക്കാതെ ഇപ്പോഴും ഒന്നും ചെയ്യുന്നില്ലെന്നും തങ്ങൾ എന്തു ചെയ്യുന്നതും വീട്ടുകാരുടെ സമ്മതത്തോടെ അറിവോടെയാണെന്ന് ദർശന കൂട്ടിച്ചേർത്തു.
അനൂപിന്റെ വീട്ടിൽ അമ്മയ്ക്ക് വിവാഹത്തെക്കുറിച്ചും റിസപ്ഷനെ കുറിച്ചും അറിയാം എന്നും ഇപ്പോൾ താൻ അനൂപിന്റെ വീട്ടിലാണ് താമസം എന്നും ദർശന പറഞ്ഞിരുന്നു. വിവാഹം നടത്തിക്കൊടുത്തു എന്നതിൻറെ പേരിൽ തൻറെ കൂടെ വർക്ക് ചെയ്ത മഞ്ജു എന്ന ആർട്ടിസ്റ്റിനെ ക്കുറിച്ചും സോഷ്യൽ മീഡിയയിൽ പലതും പ്രചരിക്കുന്നുണ്ട് എന്നും എന്നാൽ വീട്ടുകാരെ അറിയിച്ച് തന്നെയാണ് തങ്ങൾ വിവാഹിതരായത് എന്നും ദർശന പറയുന്നു.
സുമംഗലി ഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അനൂപ് കൃഷ്ണനാണ് ദർശനയെ വിവാഹം ചെയ്തത്. സുമംഗലി ഭവ എന്ന സീരിയലിന്റെ സെറ്റിൽ വെച്ചായിരുന്നു ദർശനയും അനൂപും കണ്ടുമുട്ടിയത്. അനൂപ് അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. ആദ്യ രണ്ടു മൂന്നു മാസം ഇരുവരും സംസാരിച്ചിരുന്നില്ല. അൽപം റിസേർവ്ഡ് ടൈപ്പായിരുന്നു ദർശന.
പിന്നെ എങ്ങനെയോ ഇരുവരും സുഹൃത്തുക്കളായി മാറുകയായിരുന്നു. നല്ല സുഹൃത്തുക്കളായിരുന്ന ഞങ്ങൾക്ക് നല്ല പങ്കാളികൾ കൂടിയാകാൻ കഴിയും എന്ന് തോന്നിയപ്പോഴാണ് വിവാഹിതരാകാൻ തീരുമാനിച്ചതെന്നായിരുന്നു നേരത്തെ ദർശന പറഞ്ഞത്. വർഷങ്ങളായുള്ള പ്രണയത്തിന് ശേഷമായാണ് തങ്ങൾ ഇരുവരും വിവാഹിതരായതെന്ന് ദർശന പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷമായാണ് താരം സുമംഗലി ഭവയിൽ നിന്നും പിൻവാങ്ങിയത്.