മികച്ച അഭിനേത്രിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം അനുരാഗക്കരിക്കിൻ വെള്ളംഎന്ന ആദ്യ ചിത്രത്തിൽ തന്നെ നേടിയ രജിഷ തന്റെ സിനിമാ തെരഞ്ഞെടുപ്പുകളിലെ വ്യത്യസ്ഥതയും അവതരണത്തിലെ മികവും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടിയ നടിയാണ്.
ഫൈനൽസിൽ ഗംഭീരമായ പ്രകടനത്തോടെ മലയാളത്തിലെ ഏറ്റവും മികച്ച നായിക എന്ന നിലയിലുള്ള ജനപ്രീതി സ്വന്തമാക്കി രജീഷ. ആദ്യ സിനിമയിൽ അഭിനയിച്ചപ്പോൾ അച്ഛനായി അഭിനയിച്ചത് മണിയൻ പിള്ള രാജുവാണെന്നും പിന്നീടു തന്റെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായ ജൂണിലും ഫൈനൽസിലും ജോജുവും സുരാജും തന്റെ അച്ഛനായത് ഒരു പുതിയ നായിക എന്ന നിലയിൽ വലിയ ഭാഗ്യമാണ് നൽകുന്നതെന്നും രജീഷ തുറന്നു പറയുന്നു.
വലിയ വലിയ ആർട്ടിസ്സ്റ്റുകളോടൊപ്പം അഭിനയിക്കുമ്പോൾ നമ്മൾ അറിയാതെ അഭിനയിച്ചു പോകും. ജൂണിൽ ജോജു ചേട്ടന്റെ കൂടെ അഭിനയിച്ചത് മറക്കാൻ പറ്റില്ല. ജോജു ചേട്ടന് എന്റെ അച്ഛനാകാനുള്ള പ്രായമൊന്നുമില്ല. പക്ഷെ അദ്ദേഹവുമായി അഭിനയിക്കുമ്ബോൾ അത് തോന്നുകയില്ല.
കോളേജ് ഒക്കെയല്ലേ അടിച്ചു പൊളിച്ചോ എന്ന് പറഞ്ഞു മകൾക്ക് ബിയർ ഒഴിച്ച് കൊടുക്കുന്ന അപ്പൻ ആയിരുന്നു. ബിയർ കുടിക്കുന്ന സീനൊക്കെ ഫസ്റ്റ് ടേക്കിൽ ഒക്കെയായി. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ രജീഷ വിജയൻ പങ്കുവയ്ക്കുന്നു.
‘ജൂണിൽ ജോച്ചേട്ടന്റെ മകളായിരുന്നു. ഫൈനൽസിൽ സുരാജ് ചേട്ടന്റെ മകളാണ്. ആദ്യ സിനിമയിൽ മണിയൻപിള്ള രാജു ചേട്ടനാണ് എന്റെ അച്ഛനായി അഭിനയിച്ചത്. ഇതിനെ വലിയ ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്. കാരണം സിനിമ ഒരു ടീം വർക്കാണ്. രജിഷ പറഞ്ഞു