ആദ്യമായിട്ടാ എന്നെയൊരു പെണ്ണ് തോൽപ്പിക്കുന്നത്, റോഷനും സ്വാസികയും ഒത്തുള്ള ചൂടൻ രംഗങ്ങളും സസ്‌പെൻസും നിറച്ച് ചതുരം രണ്ടാം ടീസർ, വൈറലായി വീഡിയോ

345

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനും ആയ സിദ്ധാർത്ഥ ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആവുന്ന ചതുരത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി.

ഗ്രീൻവിച് എന്റർടൈൻമെന്റിന്റെയും, യെല്ലോ ബേർഡ് പ്രൊഡക്ഷനസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ആണ് ചിത്രം നിർമ്മിക്കുന്നത്.
സിനിമ ഈ മാസം അവസാനത്തോടെ തിയേറ്ററുകളിൽ എത്തും.

Advertisements

Also Read
അന്ന് മുതലാണ് ജീവിതാവസാനം വരെ ജീവ ഒപ്പം വേണമെന്ന് തോന്നിയത്, ഭയങ്കര നല്ലവനാ, മാറ്റേണ്ട ഒരു സ്വഭാവവുമില്ല, ജീവയെക്കുറിച്ച് അപര്‍ണ പറയുന്നതിങ്ങനെ!

സാസ്വികയും റോഷനും തമ്മിലുള്ള ചൂടൻ രംഗങ്ങളാണ് പുറത്തിറങ്ങിയ ടീസറിന്റെ ഹൈലൈറ്റ്. അതേ സമയം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സെൻസറിങ്ങ് കഴിഞ്ഞ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

ചിത്രം ഓഗസ്റ്റിൽ റിലീസ് ചെയ്യുമെന്നാണ് സിദ്ധാർത്ഥ് അടുത്തിടെ അറിയിച്ചിരുന്നത്. ഈ അവസരത്തിൽ ചതുരത്തിന്റെ രണ്ടാം ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചതുരത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സ്വാസികയും റോഷനുമാണ് ടീസറിൽ ഉള്ളത്. എന്തോ ഒരു സസ്‌പെൻസ് ചിത്രത്തിൽ ഒളിച്ചിരിപ്പുണ്ടെന്ന് ടീസറിൽ നിന്നും വ്യക്തമാണ്.

മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ റിലീസ് തിയതി ഉടൻ പുറത്തുവിടും.
അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. അതേ സമയം അടുത്തിടെ ചതുരം സിനിമയുടേതായി പുറത്തുവന്ന ഒരു പോസ്റ്റർ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. സ്വാസികയുടേയും റോഷന്റെയും ഇന്റിമേറ്റ് രംഗമായിരുന്നു പോസ്റ്ററിൽ.

ഇത് ചിലരെ ചൊടിപ്പിച്ചിരുന്നു. പോസ്റ്ററിനെതിരെ വന്നൊരു കമന്റിന് സ്വാസിക നൽകിയ മറുപടിയും ഏറെ ശ്രദ്ധനേടി. ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാൻ ഉദ്ദേശിക്കുന്നത് താങ്കളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നാണ് ഒരാൾ കമന്റ് ചെയ്തത്. അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്.

അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം. അഡൽസ് ഓൺലി എന്നു പറഞ്ഞാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ച് വന്ന് സുരക്ഷിതമായി തീയേറ്ററിൽ സിനിമ കാണാം.

Also Read
ബാഹുബലിക്ക് ശേഷം അവസരങ്ങള്‍ കുറഞ്ഞോ?, നടി തമന്നയുടെ മറുപടി ഇങ്ങനെ

പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ് അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ പ്ലീസ്. തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല എന്നായിരുന്നു സ്വാസികയുടെ മറുപടി.

അതേ സമയം 2019ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്സും യെല്ലോ ബേർഡ് പ്രൊഡക്ഷനും ചേർന്നാണ് നിർമിക്കുന്നത്. ഛായാഗ്രഹണം പ്രദീഷ് വർമ്മ, സംഗീതം പ്രശാന്ത് പിള്ള, എഡിറ്റർ ദീപു ജോസഫ്, വസ്ത്രാലങ്കാരം സ്റ്റേഫി സേവ്യർ, കലാ സംവിധാനം അഖിൽ രാജ് ചിറയിൽ, മേക്കപ്പ് അഭിലാഷ് എം,

പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ, അസ്സോസിയേറ്റ് ഡയറക്ടർ അംബ്രോ, ശബ്ദ രൂപകല്പന വിക്കി, ശബ്ദ മിശ്രണം എം ആർ രാജകൃഷ്ണൻ, സ്റ്റിൽസ് ജിതിൻ മധു, പ്രൊമോഷൻസ് പപ്പെറ്റ് മീഡിയ, ടൈറ്റിൽ ഡിസൈൻ സീറോ ഉണ്ണി.

Advertisement