അന്ന് എനിക്ക് സുരേഷ് ഗോപിയോട് പ്രേമം തോന്നിയെങ്കിലും പറയാൻ പറ്റിയില്ല, വെളിപ്പെടുത്തലുമായി മീനാക്ഷി രവീന്ദ്രൻ

797

മിനിസ്‌ക്രീൻ അവതാരകയായി എത്തി ഇപ്പോൾ സിനിമയിലും തിളങ്ങുന്ന താരമാണ് മീനാക്ഷി രവീന്ദ്രൻ. ഒരു റിയാലിറ്റി ഷോയിലൂടെ കരിയർ ആരംഭിച്ച മീനാക്ഷിക്ക ഇപ്പോൾ ആരാധകരും ഏറെയാണ്. മഴവിൽ മനോരമയിലെ ഉടൻപണം എന്ന പരിപാടിയുടെ അവതാരക കൂടിയാണ് മീനാക്ഷി.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടൻ സുരേഷ് ഗോപിയെ കുറിച്ച് മീനാക്ഷി രവീന്ദ്രൻപറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എൽകെജിയിൽ പഠിക്കുമ്പോൾ മുതൽ തനിക്ക് പ്രണയമുണ്ടായിരുന്നു എന്നും വെളിപ്പെടുത്തുക ആയിരുന്നു മീനാക്ഷി ഇപ്പോൾ. അഖിൽ രവി എന്ന പയ്യനോട് പ്രണയം തോന്നിയതും മീനാക്ഷി വെളിപ്പെടുത്തി.

Advertisements

Also Read
നിങ്ങളുടെ ശിവൻ എന്റെ ഒരേയൊരു സജിൻ: ഭർത്തിവിന് ഒപ്പമുള്ള പ്രേമവിവശയായ ഫോട്ടോകൾ പങ്കുവെച്ച് ഷഫ്‌ന

എന്നാൽ അതിന് ശേഷമുണ്ടായിരുന്നത് എല്ലാം തല്ലും വഴക്കും ആയിരുന്നു എന്നും നടി പറയുന്നു. എൽകെജിയിൽ പഠിക്കുമ്പോൾ അഖിൽ രവിയുമായുള്ള പ്രണയത്തിന് ശേഷം എനിക്ക് തല്ലൊഴിഞ്ഞിട്ടുള്ള പ്രണയം ഇല്ലായിരുന്നു. അഖിൽ രവിയൊന്നും പ്രണയമായിരുന്നില്ല.

അന്നെനിക്ക് സുരേഷ് ഗോപി സാറിനോട് പ്രേമം തോന്നിയെങ്കിലും പറയാൻ പറ്റിയില്ല. അദ്ദേഹം മാസ് കഥാപാത്രങ്ങൾ ആണല്ലോ ചെയ്യുന്നത്. അഖിൽ എങ്ങനെയാണ് മാസ് ആണോന്ന് അവതാരകയുടെ ചോദ്യത്തിന് അയ്യോ, അതൊരു പാവം പയ്യനാണെന്ന് ആയിരുന്നു മീനാക്ഷിയുടെ മറുപടി. അന്ന് എൽകെജി യിൽ പഠിക്കുമ്പോൾ ഇതൊക്കെ ചിന്തിക്കാൻ സാധിക്കുമോ.

സുരേഷ് ഗോപിയെ പോലെ എന്ന് പറയാൻ കാരണം എന്റെ പൊട്ടബുദ്ധിയ്ക്ക് അവനെ കണ്ടപ്പോൾ ഒരേ മുഖഛായ തോന്നിയിരുന്നു. പരന്ന മുഖമായിരുന്നു. ഇപ്പോൾ ആരോ അവന്റെ ഫോട്ടോ അയച്ച് തന്നിട്ട്, ഇതാണോ നിന്റെ സുരേഷ് ഗോപി എന്ന് ചോദിക്കും. തല്ലരുതെന്ന് പറഞ്ഞാണ് അവരിൽ നിന്നും രക്ഷപ്പെട്ടത്.

Also Read
ഇത്രയും എളിമയുള്ള താരങ്ങളുണ്ടോ, ഒരു മോഹൻലാൽ ടച്ച് തോന്നുവുന്നു: സാന്ത്വനത്തിലെ സേതുവേട്ടൻ ബിജേഷിനെ കുറിച്ച് ആരാധകർ

എൽകെജിയിൽ പഠിക്കുമ്പോൾ മീനാക്ഷിക്ക് ആദ്യമായി പ്രണയം തോന്നിയ ആളായിരുന്നു അഖിൽ രവി. അപ്പോൾ തന്നെ വീട്ടിൽ പോയി പറഞ്ഞു. അമ്മേ എനിക്ക് അഖിൽ രവിയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ അമ്മ അത് സന്തോഷമായി നാട്ടുകാരോടൊക്കെ പറഞ്ഞു. അങ്ങനെ അഞ്ചാം ക്ലാസിലൊക്കെ പഠിക്കുന്നത് വരെ ബന്ധുക്കൾ ആ പേര് പറഞ്ഞ് തന്നെ കളിയാക്കുമായിരുന്നു.

പക്ഷേ പുള്ളിക്കാരൻ എന്നും ഗോപികുറി ഒക്കെ തൊട്ടാണ് വരാറുള്ളത്. അതാണ് തെങ്കാശിപ്പട്ടണത്തിലേ സുരേഷ് ഗോപിയെ പോലെ തോന്നിയെന്നും മീനാക്ഷി പറയുന്നു. മാലിക്കിന്റെ ലൊക്കേഷനിൽ ഭയങ്കര ധൈര്യശാലിയായിട്ടാണ് പോയത്. പക്ഷേ അവിടെ ചെന്ന് ഫഹദിനെ കണ്ടപ്പോഴെക്കും എന്റെ കൈയിൽ നിന്നും പോയി. സെറ്റ് ഒക്കെ ഗംഭീരമായിരുന്നു.

ഞങ്ങളോട് പറഞ്ഞ കഥ അവിടെ റിയലായി നടക്കുന്നത് പോലെ തോന്നും. ഫഹദിന്റെ മോളായിട്ടാണ് ഞാൻ അഭിനയിക്കേണ്ടത്. പക്ഷേ ഞാൻ മീനാക്ഷിയും ഫഹദ് ഫാസിലും അഭിനയിക്കുന്നത് പോലയൊയിരുന്നു. ആദ്യത്തെ രണ്ട് ദിവസം എന്റെ കൈയിൽ നിന്ന് പോയ അവസ്ഥയിൽ ആയിരുന്നെങ്കിലും പിന്നീട് റെഡിയാവുകയായിരുന്നു എന്ന് മീനാക്ഷി പറയുന്നു.

Also Read
നടി ദീപ്തി സതിയുടെ ഉറിയടി കണ്ട് വാപൊളിച്ച് ആരാധകർ, വീഡിയോ വൈറൽ

Advertisement