ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ, അന്ന് ആറ് മാസം ആയിരുന്നു, ഗർഭകാല ചിത്രങ്ങൾ പങ്ക് വച്ച് നടി ഭാമ, സന്തോഷത്തിൽ ആരാധകർ

136

മലയാളത്തിന്റെ ക്ലാസ്സിക് രചയിതാവും സംവിധായകനുമായ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നടി ഭാമ. തുടർന്ന നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായകയായ താരം മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി.

തെന്നിന്ത്യൻ സിനിമകളിൽ മുഴുവൻ നിറഞ്ഞു നിന്നിരുന്ന ഭാമ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലായിരുന്നു തിളങ്ങിയ്. അതേ സമയം സിനിമയിൽ തിളങ്ങി നിന്ന സമയത്ത് തന്നെയായിരുന്നു ഭാമയുടെ വിവാഹം. ദുബായിലെ ബിസിനസ്സുകാരനായ അരുൺ ആയിരുന്നു ഭാമയെ വിവാഹം കഴിച്ചത്.

Advertisements

Also Read
നടി ദീപ്തി സതിയുടെ ഉറിയടി കണ്ട് വാപൊളിച്ച് ആരാധകർ, വീഡിയോ വൈറൽ

അടുത്തിടെയാണ് നടി അമ്മയായ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയത്. കഴിഞ്ഞ വർഷം ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം.വിവാഹ വാർഷികാഘോഷത്തിന് പിന്നാലെയാണ് അമ്മയായ സന്തോഷവും ഭാമ പങ്കുവെച്ചത്. ബേബി ഷവർ ചിത്രങ്ങളോ കുഞ്ഞിന്റെ ചിത്രങ്ങളോ ഇതുവരെ ഭാമ പങ്കുവെച്ചിട്ടില്ല.

ഗർഭകാല വിശേഷങ്ങൾ ഒന്നും അക്കാലത്ത് ഭാമ പങ്കുവെച്ചിരുന്നില്ല. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറൽ ആകുന്നത്. നിറവയറുമായി നിൽക്കുന്ന ചിത്രങ്ങളാണ് നടി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ വർഷം ഷൂട്ട് ചെയ്ത ചിത്രങ്ങളാണിവ. ഭർത്താവ് അരുണിനൊപ്പമാണ് താരം ചിത്രങ്ങളിൽ.

കഴിഞ്ഞ വർഷം ഓണക്കാലത്തെടുത്ത ചിത്രങ്ങളാണ്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ. അന്ന് ആറ് മാസം ഗർഭിണിയായിരുന്നു ഭാമ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. 2020 കഴിഞ്ഞ വർഷം ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. ഒന്നാം വിവാഹ വാർഷികാഘോഷത്തിന് പിന്നാലെയാണ് അമ്മയായ സന്തോഷവും ഭാമ പങ്കുവെച്ചത്.

Also Read
അന്ന് എനിക്ക് സുരേഷ് ഗോപിയോട് പ്രേമം തോന്നിയെങ്കിലും പറയാൻ പറ്റിയില്ല, വെളിപ്പെടുത്തലുമായി മീനാക്ഷി രവീന്ദ്രൻ

അതേ സമയം വിവാഹജീവിതം വളരെ മനോഹരമായി തന്നെ പോകുന്നുവെന്നും താൻ ഇപ്പോൾ കൊച്ചിയിൽ ആണ് ഉള്ളതെന്നും ഭാമ അടുത്തിടെ പറഞ്ഞിരുന്നു. അഭിനയം തത്ക്കാലം നിർത്തിയെന്നും ഇത് വരെ കൊവിഡ് ബാധിച്ചിട്ടില്ലെന്നും താരം പറയുന്നു. തനിക്ക് 32 വയസ്സായിയെന്നും കുഞ്ഞു സുഖമായി ഇരിക്കുന്നു ആറ് മാസം ആണ് പ്രായം എന്നും ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഭാമ പറഞ്ഞിരുന്നു.

ഷോപ്പിംഗ്, യാത്രകൾ, അമ്പല ദർശനം, പുതിയ ആളുകളെ പരിചയപ്പെടാൻ കഴിയാത്തത്, ഫങ്ക്ഷന്‌സ് എല്ലാം ലോക് ഡൗൺ കാലത്ത് മിസ് ചെയ്യുന്നു. ബാച്ചിലർ ലൈഫും വിവാഹജീവിതവും രണ്ടും അതിന്റെ തലങ്ങളിൽ സുന്ദരമാണെന്നും ഭാമ പറയുന്നു. കുഞ്ഞിനെ എന്താണ് കാണിക്കാത്തത്, ബേബി ഷവർ ചിത്രങ്ങളും എന്താണ് പോസ്റ്റ് ചെയ്യാത്താന് എന്ന് ചോദിച്ചപ്പോൾ ഉടനെ ഉണ്ടാകും എന്ന മറുപടിയാണ് ഭാമ നൽകിയിരുന്നത്. ആ വാക്ക് പാലിച്ചാണ് താരം ഇപ്പോൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് തുടങ്ങിയിരിക്കുന്നത്.

Also Read
ബിജുമേനോൻ നായകൻ ആയപ്പോൾ ഒപ്പം സഹതാരമായി അഭിനയിക്കാൻ പല യുവനടൻമാരും തയ്യാറായില്ല, സംവിധായകന്റെ വെളിപ്പെടുത്തൽ

Advertisement