മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. നടി സീരിയൽ നടിയും നർത്തകിയുമായ താരകല്യാണിന്റെ മകൾ എന്നതിലുപരി ടിക് ടോക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ പ്രേക്ഷക പ്രശംസ നേടി എടുക്കുന്നത്.
നർത്തകനും താരകല്യാണിന്റെ ശിഷ്യനും അഭിനേതാവുമാണ് അർജുൻ. ഇപ്പോൾ ആദ്യ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് താരപുത്രി. ഗർഭകാലത്തെ കുറിച്ച് മുൻപും സൗഭാഗ്യ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ നിറവയറിൽ ക്ലാസിക്കൽ ഡാൻസ് അവതതരിപ്പിച്ച് കൊണ്ടാണ് താരപുത്രി എത്തിയിരിക്കുന്നത്. ഗർഭകാലത്തിന്റെ ആറാം മാസം എന്ന് പറഞ്ഞാണ് കിടിലൻ ഡാൻസ് വീഡിയോ സൗഭാഗ്യ പങ്കുവെച്ചത്.
മുഴുമണ്ഡലത്തിൽ ഇരുന്ന് കൈകൾ കൊണ്ടും കാലുകൾ കൊണ്ടും ചലിപ്പിച്ചുള്ള ക്ലാസിക്കൽ ഡാൻസായിരുന്നു നടി കാഴ്ച വെച്ചത്. മാത്രമല്ല ഡാൻസ് ചെയ്യുന്നതിനെ കുറിച്ചും മറ്റുള്ള വിശേഷങ്ങളും നീണ്ടൊരു കുറിപ്പായി പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്. മുഴുമണ്ഡലത്തിൽ ബാലൻസ് ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുള്ളതായി തോന്നുന്നു.
Also Read
കണ്ണഞ്ചിപ്പിക്കുന്ന ഗ്ലാമർ ചിത്രങ്ങളുമായി അനു ഇമ്മാനുവൽ, തലയിൽ കൈവെച്ച് ആരാധകർ, ചിത്രങ്ങൾ വൈറൽ
മറ്റ് അമ്മമാർക്ക് ഇങ്ങനെ സംഭവിച്ചെന്ന് വരില്ല. കാരണം എന്റെ കാലുകൾക്ക് 89 കിലോയോളം ഉള്ള ശരീരം താങ്ങുന്നത് തീർച്ചയായും ഒരു വെല്ലുവിളിയാണ്. പിന്നെ ഗുരുത്വാകർഷണത്തിന്റെ കാര്യത്തിൽ നിറവയറിനും ഒരു പങ്കുള്ളതായി ഞാൻ ഇതിനൊപ്പം ചേർത്ത് പറയുകയാണ്. എന്റെ ബാലൻസ് തെറ്റിയിട്ട് ഞാൻ മുന്നോട്ട് കുനിഞ്ഞ് പോവുകയാണ്.
പെൽവിക് ഏരിയയിലും മറ്റ് ഞരമ്പുകളിലും ഉണ്ടാവുന്ന വേദനയാണ് ആറാം മാസത്തിൽ വരുന്നതാണ് ആശങ്ക ഉണ്ടാക്കുന്ന മറ്റൊരു പ്രശ്നം. മുഴുമണ്ഡലം ചെയ്യുന്നത് അത്ര സുഖകരമായ കാര്യമല്ല. എങ്കിലും ഗർഭകാലം മുഴുവൻ നൃത്തം ചെയ്ത എന്റെ അമ്മയെ കുറിച്ച് ഓർക്കുമ്പോൾ അതെനിക്ക് പ്രചേദനം നൽകുകയാണ്. മണ്ഡി അടവുകൾ ചെയ്യുമ്പോൾ ഭാരം കൂടുതൽ ഉള്ളത് കൊണ്ട് എനിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നു.
എന്നാൽ പ്ലാസന്റ താഴ്ന്ന് നിൽക്കുന്നും എട്ട് സെന്റിമീറ്ററുള്ള സിസ്റ്റ് ഉള്ളതും സ്തനങ്ങളിൽ നിരന്തരമായ വേദന വരുന്നതിലൂടെയും ഞാൻ പ്രാക്ടീസ് ചെയ്യുന്നതിനെ ശല്യപ്പെടുത്തുകയാണ്. ഒരു അപകടം വരുമെന്ന് പ്രതീക്ഷിക്കുന്ന ഭയത്തെ എന്റെ ആത്മവിശ്വാസത്തിന്റെ പകുതിയോളം കീഴടക്കുമെന്ന് എനിക്ക് തന്നെ തോന്നുന്നുണ്ട്. എങ്കിലും ആത്യന്തികമായി ഇത്രയെങ്കിലും പെർഫോം ചെയ്യാൻ സാധിച്ചതിൽ ഞാൻ സന്തുഷ്ടയാണ്.
ഒപ്പം തീർച്ചയായിട്ടും എന്റെ കുഞ്ഞിന് ഇത് എന്നെ കുറിച്ചോർത്ത് അഭിമാനിക്കുള്ള ഒരു വിഷയം കൂടി ആയിരിക്കുമെന്നും സൗഭാഗ്യ പറയുന്നു. അതേ സമയം സൗഭാഗ്യയ്ക്ക് ആശംസകൾ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. ചിലർ വണ്ണം കൂടുതലാണെന്ന് പറഞ്ഞ് കമന്റുകൾ ഇട്ടിട്ടുണ്ടെങ്കിലും ഈ സമയത്ത് ഇങ്ങനെയാണ്. അതിനെ കുറിച്ച് കുറ്റം പറയല്ലേ എന്ന് തിരുത്തി ആരാധകരും എത്തി.
ഗർഭകാലത്ത് സൗന്ദര്യ സങ്കൽപം പലതായിരിക്കും. തടി ഉണ്ടെങ്കിൽ എന്തേലും കുഴപ്പമുണ്ടോ എന്നൊക്കെ ചിലർ ചോദിക്കുന്നു. എന്തായാലും നിങ്ങളുടെ കുഞ്ഞിന് നല്ലൊരു അമ്മയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് ആരാധകർ പറയുന്നത്.