എനിക്ക് കരച്ചിലടക്കാനായില്ല, അടുത്ത് വേറെയാരും ഇല്ലെന്നു കരുതി ഞാൻ പൊട്ടികരഞ്ഞു, പക്ഷെ മമ്മൂക്ക അത് കണ്ടു, പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി ശോഭന

217

1984ൽ പുറത്തിറങ്ങിയ ഏപ്രിൽ 18 എന്ന ബാലചന്ദ്രൻ മേനോൻ സിനിമയിലൂടെ മലയാളത്തിലെത്തിയ താരമാണ് നടി ശോഭന. കഴിഞ്ഞ 36 വർഷത്തോളമായി സിനിമയിലും നൃത്തരംഗത്തുമായി ശോഭിച്ചു നിൽക്കുന്ന ശോഭന എക്കാലത്തെയും മലയാളികളുടെ പ്രിയനായിക കൂടിയാണ്.

കഴിഞ്ഞ കുറേക്കാലമായി നൃത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച കാരം സിനിമയിൽ സജീവമല്ലായിരുന്നു. എന്നാൽ ഇപ്പോൾ നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന സിനിമയിൽ സജീവമാകുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന മടങ്ങിയെത്തിയിരുന്നു.

Advertisements

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലുള്ള ചിത്രങ്ങളിൽ വേഷമിട്ട ശോഭന വർഷങ്ങളുടെ സിനിമാ ജീവിതത്തിനിടയിൽ ആദ്യമായും അവസാനമായും ലൊക്കേഷനിൽ വെച്ച് കരഞ്ഞ അനുഭവം പങ്കുവയ്ക്കുകയാണ് ഇപ്പോൾ. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

തമിഴകത്തെ ഹിറ്റ്‌മേക്കർ മണിരത്‌നം സംവിധാനം ചെയ്ത ദളപതിയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു ശോഭന കരഞ്ഞത്. ആ കരച്ചിൽ കണ്ട ഒരേയൊരു വ്യക്തിയാകട്ടെ, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും.
അതേ കുറിച്ച് ശോഭനയുടെ വാക്കുകൾ ഇങ്ങനെ:

കേരള തമിഴ്‌നാട് അതിർത്തിയായ മുതുമലയിൽ ആയിരുന്നു ദളപതിയുടെ ചിത്രീകരണം നടന്നത്. ആ സമയത്ത് ഞാൻ രണ്ടു മലയാള സിനിമകൾ പൂർത്തിയാക്കിരുന്നു. അന്നൊക്കെ 20 ദിവസംകൊണ്ട് ഒരു മലയാള സിനിമ ഷൂട്ടിംഗ് തീരും. അവിടെനിന്നും ഞാൻ നേരെ ദളപതി ലൊക്കേഷനിലേക്ക് പോകുകയായിരുന്നു. മമ്മൂക്ക, രജനി സർ, എന്നിവരൊക്കെ അവിടെയുണ്ടായിരുന്നു.

എന്റെ സീനുകൾ വളരെ കുറച്ചേയുള്ളു ആ സിനിമയിൽ. അത് തീർത്ത് വീട്ടിൽ പോകണം എന്നുണ്ടായിരുന്നു എനിക്ക്. പക്ഷെ കോടികൾ റിസ്‌ക് എടുത്ത് തയ്യാറാക്കിയ വലിയ സിനിമ ആയതിനാൽ ഷൂട്ടിംഗ് വിചാരിച്ച വേഗത്തിൽ തീരുന്നില്ല.

കാൾഷീറ്റൊക്കെ കഴിഞ്ഞെങ്കിലും ഇന്ന് പോകാം, നാളെ പോകാം, എന്നൊക്കെ പറഞ്ഞ് എന്നും നീണ്ടു പോയിരുന്നു. ഒടുവിൽ പോകാനുള്ള ദിവസം നിശ്ചയിച്ച് ടിക്കറ്റ് ബുക്ക് ചെയ്തു. പക്ഷെ അന്ന് തീരേണ്ട ഒരു സീൻ മാത്രം ബാക്കിയായി. മണിസാർ വന്ന് അതുംകൂടി തീർത്തിട്ട് പോകാം എന്ന് പറഞ്ഞു.

എനിക്ക് കരച്ചിലടക്കാനായില്ല. അടുത്ത് വേറെ ആരും ഇല്ല എന്ന് ഞാൻ കരുതി. പക്ഷെ മമ്മൂക്ക അത് കണ്ടു. അയ്യോ, എന്താണ് ഇങ്ങനെ കരയുന്നത് എന്ന് ചോദിച്ചു. വീട്ടിൽ പോയിട്ട് കുറെ നാളെ ആയി എന്നും, അമ്മയെ കാണണം എന്നുമൊക്കെ ഞാൻ പറഞ്ഞു.

ഇങ്ങനെ ഒരു ചെറിയ കാര്യത്തിനാണോ കരയുന്നത്, വേഗം വീട്ടിലേക്ക് പോകാമല്ലോ എന്നൊക്കെ അദ്ദേഹം സമാധാനിപ്പിച്ചു. അന്നെനിക്ക് ഇരുപതു വയസ് ഉള്ളുവെന്നും ശോഭന പറയുന്നു.
1991ൽ റീലീസ് ചെയ്ത ചിത്രത്തിൽ സുബ്ബലക്ഷ്മി എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്. മമ്മൂട്ടിയും രജനികാന്തും പ്രധാന വേഷത്തിലെത്തിയ ചിത്രം പ്രമേയം കൊണ്ടും പാട്ടുകൾ കൊണ്ടും ശ്രദ്ധേയമായിരുന്നു.

അതേ സമയം ശോഭന ഇടവോളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തെയി വരനെ ആവശ്യമുണ്ട് മികച്ച വിജയം നേടിയിരുന്നു. ദുൽഖർ സൽമാൻ നിർമ്മിച്ച ചിത്രത്തിൽ സുരേഷ് ഗോപി ആയിരുന്നു നായകൻ. ദുൽഖറും കല്യാണി പ്രിയദർശനും ഈ സിനിമയിൽ മികച്ച വേഷം ചെയ്തിരുന്നു.

Advertisement