മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ യുവ ഹൃദയങ്ങളിലേക്ക് ചേക്കേറിയ ഐശ്വര്യ ലക്ഷ്മി നിവിൻ പോളി നായകനായ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിലെത്തിയത്. മായാനദി എന്ന സിനിമ നടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ്.
ഫഹദ് ഫാസിലിനൊപ്പം ‘വരത്തൻ’, ആസിഫ് അലിയ്‌ക്കൊപ്പം ‘വിജയ് സൂപ്പറും പൗർണമിയും’ എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങിലൂടെയാണ് ഐശ്വര്യ ലക്ഷ്മിസിനിമയിലെത്തിയത്. അഭിനയ ജീവിതത്തിൽ എത്തി ചുരുക്കം കാലയളവ് കൊണ്ട് തന്നെ ഐശ്വര്യ ലക്ഷ്മി ശ്രദ്ധിക്കപ്പെട്ടു.
താരത്തിനെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കുന്നത് മറ്റ് നടിമാരുമായി താരതമ്യം ചെയ്യുമ്പോൾ ഉള്ള വിത്യസ്ത ശൈലിയാണ്. ഡോക്ടറായ ഐശ്വര്യ മോഡലിംഗ് രംഗത്ത് എത്തുകയും പിന്നീട് സിനിമയിൽ സജീവമാകുയുമായിരുന്നു.
ടോവിനോ തോമസ് ചിത്രമായ മായനദിയിലെ വേഷമാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. സിനിമയും പ്രൊഫഷനും ഒന്നിച്ചു കൊണ്ട് പോകാൻ ആഗ്രഹിക്കുന്ന ഐശ്വര്യ എംബിബിഎസ് പഠിക്കുന്ന സമയത്താണ് മോഡലിംഗ് രംഗത്ത് എത്തിയത്.
ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ കൂടിയാണ് ഐശ്വര്യ അഭിനയ ജീവിതം തുടങ്ങുന്നത്. എന്നാൽ താൻ സിനിമയിൽ അഭിനയിക്കുന്നതിൽ വീട്ടുകാർക്ക് ഒട്ടും യോജിപ്പിലായിരുവെന്ന് വെളിപ്പെടുത്തുകയാണ് ഐശ്വര്യ ഇപ്പോൾ. അമ്മ വളരെ കർശനക്കാരിയായിരുന്നു.
പരസ്യത്തിലും സിനിമയിലുമൊക്കെ അഭിനയിക്കുമ്പോൾ ആദ്യമൊക്കെ അമ്മയുടെ ഭാഗത്ത് നിന്നും എതിർപ്പ് നേരിട്ടുണ്ടെന്നും താൻ സിനിമ ഉപേക്ഷിക്കണം എന്ന് പറഞ്ഞു 4 മാസത്തോളം തന്നോട് മിണ്ടാതെ ഇരുന്നിട്ടുണ്ടെന്നും ഐശ്വര്യ പറയുന്നു.
പിജി കഴിഞ്ഞ് എംഡി ചെയ്യാനാണ് എപ്പോളും അമ്മ ആവിശ്യപെട്ടിരുന്നത്. ഉത്തർപ്രദേശിൽ അടക്കം ഇ കാര്യം പ്രാർത്ഥിക്കാൻ അമ്മ പോയിട്ടുണ്ടെന്നും ഹിമാലയത്തിൽ വരെ ഒറ്റയ്ക്ക് പോകുന്ന അമ്മ അടിപൊളിയാന്നെനും താരം പറയുന്നു.
പെൺകുട്ടികൾ ഫൈനാൻഷ്യലി ഇൻഡിപെൻഡന്റാവണം എന്ന് എപ്പോഴും അമ്മ ഉപദേശിക്കാറുണ്ട്. 10 വർഷത്തിന്റെ ഇടയ്ക്ക് ഇത്രയും നാൾ വീട്ടിൽ നിൽക്കുന്നത് താൻ ആദ്യമായാണെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.