ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നടിയാണ് മലയാള സിനിമയിൽ സുചിത്ര. നായകന്മാരുട സ്ഥിരം സഹോദരി വേഷങ്ങളിൽ തിളങ്ങിയിരുന്നു നടിയായിരുന്നു സുചിത്ര. ബാലതാരമായി തുടങ്ങിയ നടി നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.
അമേരിക്കയിൽ സോഫ്ട്വെയർ മേഖലയിൽ ജോലി ചെയ്യുന്ന സുചിത്ര ഭർത്താവ് മുരളിക്കും മകൾ നേഹയ്ക്കുമൊപ്പം 17 വർഷമായി അവിടെയാണ് താമസം. കേരളത്തിലല്ലെങ്കിലും മലയാളവും മലയാള സിനിമയും താൻ മറന്നിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് സുചിത്ര.
ഒരു പ്രമുഖ മാഗസിനു നൽകിയ അഭിമുഖത്തിലാണ് അവർ മനസ്സു തുറന്നത്. ചില കഥാപാത്രങ്ങൾ കാണുമ്പോൾ തോന്നും, ഇത് ഞാൻ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്. എന്റെ സഹോദരൻ ദീപു കരുണാകരൻ സംവിധാന ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനിരുന്നതാണ്. പക്ഷേ നടന്നില്ല. സിനിമയിലേക്ക് മടങ്ങി വരാൻ ആഗ്രഹമുണ്ട്.
മലയാള സിനിമയിൽ ഇപ്പോൾ വലിയ മത്സരമാണ്. ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്. അത് കൊണ്ട് ആലോചിച്ചേ റീ എൻട്രി തെരഞ്ഞെടുക്കൂ. അമേരിക്കയിലെ കൻസാസ് സിറ്റിയിലെ മിസോറിയിൽ സുചിത്ര താമസിക്കുന്നത്.
അമേരിക്കയിലാണെങ്കിലും തിയേറ്ററിൽ പോയി മലയാളസിനിമകൾ കണ്ടും സിനിമയിലെ പഴയ സൗഹൃദങ്ങൾ പുതുക്കിയുമൊക്കെ സിനിമയുമായുള്ള ബന്ധം സുചിത്ര നിലനിർത്തുന്നു. 80 90 കാലഘട്ടത്തിൽ വിജയചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്ന ഈ താരം നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിലെത്തിയത്. സമൂഹ മാധ്യമങ്ങളിലും സുചിത്ര വളരെ സജീവമാണ്.