ബോളിവുഡിന്റെ ഗ്രീക്ക് ദൈവം ഹൃത്വിക് റോഷനെ ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായി തിരഞ്ഞെടുത്തു. ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ അഞ്ച് പുരുഷന്മാരുടെ പട്ടികയിലാണ് ഹൃത്വിക് ഒന്നാമതെത്തിയിരിക്കുന്നത്.
Advertisements
ക്രിസ് ഇവാൻസ്, ഡേവിഡ് ബെക്കാം, റോബർട്ട് പാറ്റിൻസൺ എന്നീ ഇന്റർനാഷണൽ താരങ്ങളെ പിന്തള്ളിയാണ് നടൻ ഒന്നാമതെത്തിയിരിക്കുന്നത്. 2016 ൽ നടന്ന വോട്ടെടുപ്പിൽ ലോകത്തിലെ സുന്ദരൻമാരായ പുരുഷൻമാരുടെ പട്ടികയിൽ ഹൃത്വിക് മൂന്നാമതായിരുന്നു.
ഹോളിവുഡ് താരം ബ്രാഡ് പിറ്റ്, പ്രമുഖ ഇറാഖി മോഡൽ ഒമർ ബൊർഖാൻ അൽഗല എന്നിവരെയാണ് ഹൃത്വിക് പട്ടികയിൽ പിന്നിലാക്കിയത്.
Advertisement