മലയാളത്തിന്റെ മെഗാ സ്റ്റാറിന് ഒപ്പം വീണ്ടും ലേഡി സൂപ്പർ സ്റ്റാർ: ഒരുങ്ങുന്നത് വമ്പൻ ഇടിവെട്ട് ചിത്രം

72

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം ഇതിനോടകം നാല് ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ചിട്ടുള്ള നായികയാണ് സൗത്ത് ഇന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ ആയ നയൻതാര. തസ്‌കര വീരൻ, രാപ്പകൽ, ഭാസ്‌കർ ദി റാസ്‌കൽ, പുതിയ നിയമം എന്നിവയാണ് ആ ചിത്രങ്ങൾ.

Advertisements

ഇപ്പോൾ ലഭിക്കുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടിയും നയൻതാരയും ഒരു ചിത്രത്തിൽ കൂടി ഒരുമിച്ചു അഭിനയിക്കാൻ തയ്യാറെടുക്കുകയാണ്. ഷാജി കൈലാസിന്റെ അസിസ്റ്റന്റ് ആയിരുന്ന വിപിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് മമ്മൂട്ടി നയൻതാര ജോഡികൾ അഞ്ചാമതും ഒന്നിക്കുന്നത് എന്നാണ് വാർത്തകൾ പറയുന്നത്.

ഈ വർഷം തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സൂചന. ഇപ്പോൾ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായ ഷൈലോക്കിൽ ആണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഷൈലോക്ക് പൂർത്തിയാക്കിയാൽ വിപിൻ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മലയാളത്തിലും തമിഴിലും ആയി ഒരുക്കാൻ പോകുന്ന ഈ പുതിയ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനവും ടൈറ്റിൽ ലോഞ്ചും ഉടൻ ഉണ്ടാകും എന്നും സൂചനയുണ്ട്. മമ്മൂട്ടിയുടെ അടുത്ത റിലീസ് ആയി എത്തുന്നത് രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവ്വൻ ആണ്.

സെപ്റ്റംബർ അവസാനം ആണ് ഈ ചിത്രം തീയേറ്ററുകളിൽ എത്തുക. നയൻതാര നായികാ വേഷത്തിൽ എത്തുന്ന നിവിൻ പോളി ചിത്രം ലവ് ആക്ഷൻ ഡ്രാമ ഈ ഓണത്തിന് തീയേറ്ററുകളിൽ എത്തും. നയൻതാരയുടെ തമിഴ് ചിത്രമായ കൊലയുതിർ കാലം കഴിഞ്ഞ ആഴ്ച തീയേറ്ററുകളിൽ എത്തിയിരുന്നു. ഇതിനിടെ തമിഴിൽ തന്റെ 3 ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതിനാൽ നയൻസ് തന്റെ പ്രതിഫലം കുറച്ചെട്ടും ചില കോടമ്പാക്കം റിപ്പോർട്ടുകളുണ്ട്.

Advertisement