മേജർ രവിയുടെ സിനിമയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്യൂട്ടിചെയ്യുന്ന പട്ടാളക്കാരനായി ദിലീപ്, ഷൂട്ടിങ് കാശ്മീരിൽ, രചന ബെന്നി പി നായരമ്പലം

25

പട്ടാള ചിത്രങ്ങളുടെ സംവിധായകൻ മേജർ രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ ജനപ്രിയ നടൻ ദിലീപ് നായകൻ ആകുന്നു. ബെന്നി പി നായരമ്പലം രചന നിർവ്വഹിക്കുന്ന ചിത്രത്തിൽ പട്ടാളക്കാരനായാണ് ദിലീപ് എത്തുക.

നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്യൂട്ടിയിലുള്ള ഒരു സൈനികനാണ് ദിലീപിന്റെ കഥാപാത്രമെന്നും എന്നാൽ അദ്ദേഹത്തിന്റെ പ്രണയജീവിതത്തിലേക്കാണ് സിനിമയുടെ ഫോക്കസ് എന്നും മേജർ രവി പറഞ്ഞു. ഒരു കോമഡി ലൗസ്റ്റോറി ആയിരിക്കും ചിത്രം.

Advertisements

സാധാരണക്കാരനായ പട്ടാളക്കാരനാണ് ദിലീപിന്റെ കഥാപാത്രം. കാശ്മീരാണ് ലൊക്കേഷനായി ആദ്യം ആലോചിച്ചിരുന്നത്. അവിടെ പ്രശ്‌നങ്ങൾ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഉത്തരാഖണ്ഡിൽ എവിടെയെങ്കിലും പോയി ചിത്രീകരിക്കാമെന്നും വിചാരിച്ചിരുന്നു. പക്ഷേ ഇനിയും അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും സംഭവിക്കുമെന്ന് കരുതുന്നില്ല.

മലയാളസിനിമയെ സംബന്ധിച്ച് ഒരു പുതിയ ലൊക്കേഷൻ എന്നതാണ് ആലോചിക്കുന്നത്. ഒന്നുകിൽ കശ്മീരിലോ അല്ലാത്തപക്ഷം ഉത്തരാഖണ്ഡിലോ സിനിമ ഷൂട്ട് ചെയ്യും എന്ന് മേജർ രവി പറഞ്ഞു.

അനുജൻ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ദിലീപ് പൂർത്തിയാക്കിയതിന് ശേഷമാവും ഈ ചിത്രത്തിന്റെ ഷെഡ്യൂൾ പ്ലാൻ ചെയ്യുകയെന്നും മേജർ രവി അറിയിച്ചു. അതേസമയം ടൊവീനോയെ നായകനാക്കി മറ്റൊരു സിനിമയും അദ്ദേഹം ആലോചിക്കുന്നുണ്ട്.

ചർച്ചാഘട്ടത്തിലാണ് ഈ ചിത്രം. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ 1971: ബിയോണ്ട് ബോർഡേഴ്‌സ് (2017) ആണ് മേജർ രവി സംവിധാനം ചെയ്ത അവസാന ചിത്രം. ഈ ചിത്രം പരാജയമായിരുന്നു.

Advertisement