ഞാനെന്ന അമ്മായി അമ്മ എന്റെ മരുമക്കളുടെ മഹാ ഭാഗ്യമാണ്, അനരിടെ കാര്യങ്ങളിൽ അനാവശ്യമായി ഞാൻ ഇടപെടാറുമില്ല’ മല്ലിക സുകുമാരൻ

662

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സുകുമാരന്റേത്. സുകുമാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്. സിനിമയിലും സീരിയലുകളിലും എത്തി വർഷങ്ങളായെങ്കിലും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരൻ.

തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്. മക്കൾ സിനിമയിലും, മരുമക്കൾ ബിസിനസ്സിലും സജീവ സാന്നിധ്യമാണ്. മരുമക്കളായ പൂർണ്ണിമയെയും സുപ്രിയയെയും പറ്റി മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

Advertisements

എന്റെ മരുമക്കളുടെ ഭാഗ്യമാണ് ഞാനെന്ന അമ്മായിഅമ്മ എന്നാണ് സീ മലയാളത്തിന് നൽകിയ അഭിമുഖത്തിനിടെ മല്ലിക സുകുമാരൻ പറഞ്ഞത്. തന്റെ മക്കൾ രണ്ടാളും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇന്ദ്രൻ വന്ന് പൂർണ്ണിമയുടെ കാര്യം പറഞ്ഞപ്പോഴും, രാജു വന്ന് സുപ്രിയയുടെ കാര്യം പറഞ്ഞപ്പോഴും താൻ എതിര് പറഞ്ഞില്ലന്നും, പകരം അവരെ നോക്കികൊള്ളണം എന്ന് മാത്രമാണ് പറഞ്ഞതെന്നും മല്ലിക പറഞ്ഞു.

Also Read: എന്നെ പെട്ടന്നങ്ങ് കെട്ടണം എന്നാണ് ഡോക്ടർക്ക്, എടുത്തുചാടി ചെയ്യാൻ പറ്റില്ലെന്ന് ഞാൻ തീർത്തിപറഞ്ഞു, പിന്നെ സംഭവിക്കുന്നത് ഇങ്ങനെ: കരഞ്ഞു കൊണ്ട് ദിൽഷ പ്രസന്നൻ

പൂർണ്ണിമയുമായും സുപ്രിയയുമായും നല്ല ബന്ധത്തിൽ തന്നെയാണ് മല്ലിക. വിവാഹശേഷം മക്കളെ അവരുടെ വഴിയ്ക്ക് വിടുക എന്നതു തന്നെയായിരുന്നു മല്ലികയുടെ തീരുമാനം. അതേക്കുറിച്ച് മല്ലിക പറയുന്നതിങ്ങനെ മക്കളുടെയും മരുമക്കളുടെയും കാര്യങ്ങളിൽ അനാവശ്യമായി ഞാൻ ഇടപെടാറില്ല.

വിവാഹത്തിനു ശേഷം അവരുടെ കാര്യം നോക്കി അധ്വാനിച്ച് ജീവിക്കുന്നു. ഇടയ്‌ക്കൊക്കെ കൊച്ചുമക്കളെ കാണാൻ ചെല്ലും. അവരുടെ ഒപ്പം രണ്ടുദിവസം താമസിക്കും, അത്രയുമൊക്കെ മതി. അതല്ലാതെ അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ എനിക്കു താത്പര്യമില്ല.

സുകുവേട്ടൻ അക്കാര്യമൊക്കെ നേരത്തെ തന്നെ പറഞ്ഞ് ഏൽപ്പിച്ചാണ് പോയത്. മക്കളെ അവരുടെ സ്വാതന്ത്ര്യത്തിനു വിടണമെന്നത് അദ്ദേഹത്തിന്റെ കൂടി ആഗ്രഹമായിരുന്നു. പൂർണ്ണിമയ്ക്കും സുപ്രിയയ്ക്കും ഭാഗ്യക്കുറി അടിച്ചതാണ്. എന്നെപ്പോലെയൊരു അമ്മായിയമ്മയെ വേറെയെവിടെ കിട്ടും. അതുകൊണ്ട് എല്ലാവരും സ്‌നേഹത്തോടെ തന്നെ പോകുന്നു. താൻ മക്കളുടെ ഒരു ഇഷ്ടത്തിനും ഇതുവരെ എതിർ നിന്നിട്ടില്ലെന്നും മല്ലിക കൂട്ടിച്ചേർത്തു.

വളർന്നു വരുമ്പോൾ ഒരുപക്ഷേ നക്ഷത്രയും അലംകൃതയുമൊക്കെ എന്നെപ്പോലെ തന്നെയാകാം, കാരണം അവർക്ക് കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാനും പറയാനുമുള്ള കഴിവുണ്ടെന്നും മല്ലിക പറയുന്നു. സിനിമയിൽ സജീവമായിരിക്കുന്നതിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് മല്ലിക സുകുമാരൻ. മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ മല്ലികയുടെ പോസ്റ്റുകൾക്കും മറുപടികൾക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.

Also Read: ആർക്കും എന്നെ ഇഷ്ടമില്ല, മാതാപിതാക്കൾ പോലും തന്നെ സപ്പോർട്ട് ചെയ്യുന്നില്ല, തന്റെ കൂടെ ദൈവം മാത്രമാണ് ഉള്ളത്: സങ്കടത്തോടെ ഗായത്രി സുരേഷ്

അതേ സമയം മല്ലിക സുകുമാരൻ അഭിനയിച്ച് റിലീസിനൊരുങ്ങുന്ന പുതിയ സിനിമ ഗോൾഡ് ആണ്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ അമ്മ വേഷത്തിലാണ് മല്ലിക എത്തുന്നത്. അടുത്തിടെ പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോഡാഡി എന്ന ചിത്രത്തിൽ താരരാജാവ് മോഹൻലാലിന്റെ അമ്മ വേഷത്തിൽ എത്തി മല്ലികാ സുകുമാരൻ കൈയ്യടി നേടിയിരുന്നു.

Advertisement