രണ്ട് പതിറ്റാണ്ട് കാലം പ്രവാസ ജീവിതം, ജെറ്റ് എയർവെയ്‌സിൽ ജോലിവിട്ട് അഭിനയ രംഗത്തേക്ക്, കൂടെവിടെ സീരിയലിലെ റാണിയമ്മ ശരിക്കും ആരാണെന്ന് അറിയാമോ

2628

മലയാളി കുടുംബ പ്രേക്ഷകരുടെ മുന്നിലേക്ക് നിരന്തരം സൂപ്പർ ഹിറ്റ് സീരയലുകൾ എത്തിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഈ ചാനലിൽ നിരവധി കിടിലൻ സീരിയുകളാണ് ഇപ്പോൾ അരാധകരെ ആകർഷിച്ച് കൊണ്ട് മുന്നേറുന്നത്. അവയിൽ മുൻപന്തിയിൽ ഉള്ള പരമ്പരയാണ് കൂടെവിടെ എന്ന സീരിയൽ.

ഈ സീരിയൽ പോലെ തന്നെ ഇതിനെ കഥാപാത്രങ്ങളും അതവതിരിപ്പിക്കുന്ന താരങ്ങളും എല്ലാം ആരാധകർ ഏറെ പ്രിയപ്പെട്ടവരാണ്. പ്രേക്ഷകർക്ക് എല്ലൂം സുപരിചിതയാണ് കൂടെവിടെയിലെ റാണിയമ്മ എന്ന കഥാപാത്രം. നെഗറ്റിവ് കഥാപാതമായ റാണിയമ്മയെ അവതരിപ്പിക്കുന്നത് നിഷാ മാത്യു എന്ന നടിയാണ്.

Advertisements

ഈ പരമ്പകരയിലൂടെ മിനി സ്‌ക്രീനിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന നിഷയ്ക്ക് നിരവധി ആരാധകരാണുള്ളത്. അതേ സമയം. രണ്ടു പതിറ്റാണ്ടു കാലം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് നിഷ അഭിനയരംഗത്ത് സജീവം ആയിരിക്കുന്നത്.

Also Read
മാസവരുമാനം ലക്ഷങ്ങളാണ്, മക്കളെ അഴിച്ചുവിടുകയാണോ എന്ന് പലരും വീട്ടിൽ ചോദിച്ചിട്ടുണ്ട്; പണത്തിന് സന്തോഷം വാങ്ങിക്കാൻ കഴിയുമെന്നാണ് മറുപടി പറയാനുള്ളത്; മനസ് തുറന്ന് നജ

ജെറ്റ് എയർവെയ്സിൽ ആണ് നിഷാ മാത്യു ജോചി ചെയ്തിരുന്നത്. ജറ്റ് എയർവെയ്സിൽ നിന്നുും കരിയർ ആരംഭിച്ച നിഷ ദുബായ്, അബുദാബി എയർപോർട്ടുകളിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. നടി, എയർവെയ്സ് ജീവനക്കാരി എന്നതിലുപരി ഒരു ബിസിനസുകാരി കൂടിയാണ് നിഷ.

യുഎഇ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിസ് മീഡിയ എന്ന പരസ്യ കമ്പനിയും നടി നടത്തുന്നുണ്ട്. കൂടാതെ വിസ് മൂവീസ് എന്ന കേരളത്തിൽ പ്രവർത്തിക്കുന്ന സിനിമ കമ്പനിയും നിഷയ്ക്ക് ഉണ്ട്. യുഎഇ യിലെ ഏഷ്യൻ സ്ത്രീ സംരംഭകരിൽ വളരെ കഴിവുള്ള ഒരാളാണ് നിഷ.

2018 ൽ ഷട്ടർ എന്ന സിനിമയിലൂടെ ആണ് അഭിനയ രംഗത്തേക്ക് നിഷ എത്തുന്നത്. പിന്നീട് അങ്കിൾ, സുനാമി എന്നീ സിനിമകളിലും അഭിനയിച്ചു. ഇപ്പോഴിതാ തന്റെ പഴയ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു കൊണ്ട് തന്റെ പ്രിയപ്പെട്ടവർക്ക് നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നിഷ.

നിഷാ മാത്യൂസിന്റെ കുറിപ്പ് ഇങ്ങനെ:

അന്നത്തെ കുട്ടിയിൽ നിന്നും ഇന്നത്തെ സ്ത്രീയിലേക്കുള്ള യാത്ര തന്നെയാണിത്. ഒരു സമയത്ത് ശരിയെന്ന് തോന്നിയിരുന്ന പല തെറ്റുകളും ഞാൻ ചെയ്തിട്ടുണ്ട്. പലപ്പോഴും എനിക്ക് ശ്രദ്ധ നഷ്ടപ്പെട്ടു, ചെയ്തു കൊണ്ടിരുന്ന കാര്യങ്ങളിലും ചെയാൻ ആഗ്രഹിച്ച കാര്യങ്ങളിലും എനിക്ക് ട്രാക്ക് നഷ്ടപ്പെട്ടിരുന്നു.

പല സമയത്തും പലരോടും അഹങ്കാരിയായും കുസൃതിയായും അടിസ്ഥാനമില്ലാതെയും പെരുമാറി. ജനങ്ങൾ അവരുടെ വീക്ഷണത്തിൽ നിന്നും എന്നെ അളന്നു. കൊച്ചു കുട്ടിയെ പോലെ ഓരൊ വീഴ്ച്ചയിൽ നിന്നും എഴുന്നേറ്റു വരാൻ മാസങ്ങൾ എടുത്തു. ഞാൻ വിഷാദത്തിലായിരുന്നു. എന്നാൽ അത് ആരോടും പറയരുതാത്ത കാര്യമായിരുന്നെന്ന് എനിക്ക് അറിയില്ലായിരുന്നു.

ഓരോ ഹോബികളിൽ നിന്നും മറ്റൊന്നിലേക്ക് മാറി കൊണ്ടിരുന്നു. എന്നാൽ ഒന്നിലും അഗ്രഗണ്യയാകാൻ എനിക്ക് കഴിഞ്ഞില്ല. ഉള്ളിൽ രൗദ്രമായി ഒഴുകിയിരുന്ന സമുദ്രത്തെ മറച്ചു പിടിച്ചു കൊണ്ട് പുറമെ ഞാൻ ചിരിച്ചു കൊണ്ടേ ഇരുന്നു. ഞാൻ ഒന്നിലും ഖേദിക്കുന്നില്ല, സ്വയം എഴുന്നേൽക്കാൻ ഞാൻ പഠിച്ചു. അതിൽ സ്നേഹം കണ്ടെത്താനും കഴിഞ്ഞു.

Also Read
അന്ന് ബിഗ് ബോസിൽ ഒരു പ്രണയം ഉണ്ടായിരുന്നു; അതോടെ ഞാൻ വേറെ പ്രണയിക്കുമോ എന്ന് ഭാര്യ പേടിച്ചു; ബിഗ് ബോസ് ജീവിതം മാറ്റിയതിനെ കുറിച്ച് ദീപൻ മുരളി

ഞാൻ മനസ്സിലാക്കി എനിക്ക് എന്താണോ വേണ്ടിയിരുന്നത് അതാണ് ഞാൻ സ്വപ്നം കണ്ടത്. അതിനു വേണ്ടി ശ്രമിച്ചു കൊണ്ടേ ഇരിക്കും. സ്ത്രീയും പുരുഷനും എന്ന വ്യത്യാസമില്ലാതെ എല്ലാവരും വീഴുകയും അതിൽ നിന്ന് എഴുന്നേൽക്കുകയും അവരുടെ ആഗ്രഹങ്ങൾ എന്തായാലും അത് ഉപേക്ഷിക്കുകയില്ലെന്ന് ഞാൻ മനസ്സിലാക്കി.

ഈ യാത്രയിൽ എന്നെ വിട്ടു പോയവരോടും ഇപ്പോഴും ഒപ്പമുള്ളവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു നിഷാ മാത്യൂസ് കുറിച്ചത്.

Advertisement